ക്ലിഞ്ഞോ പ്ലിഞ്ഞോ തത്തേ! ആരാണ് സുധീര്‍ പരവൂര്‍? അറിയാതെ പോവരുത് ഈ കലാകാരനെ! വീഡിയോ കാണൂ

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് സുധീര്‍ പരവൂര്‍. പേര് പറഞ്ഞാല്‍ മനസ്സിലായില്ലെങ്കിലും അദ്ദേഹത്തിന്റെ ഗാനത്തെക്കുറിച്ച് പറഞ്ഞാല്‍ ആ മുഖം മനസ്സിലേക്കോടിയെത്തും. ക്ലിഞ്ഞോ പ്ലിഞ്ഞോ തത്തയിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായി മാറിയത്. പാണം പള്ളത്തില്‍ കൊങ്ങ പിടിച്ച് എന്ന ഡയലോഗും ഏറെ പ്രശസ്തമാണ്. മലയാളികള്‍ക്ക് മനപ്പാഠമാണ് അദ്ദേഹത്തിന്റെ ഗാനങ്ങളും ഡയലോഗുകളും. തുഞ്ചന്‍രെ തത്തേ, തത്തേടെ തുഞ്ചാ എന്ന ഗാനവും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്. മിഥുന്‍ രമേഷ് അവതരിപ്പിക്കുന്ന പരിപാടിയായ കോമഡി ഉത്സവത്തില്‍ അതിഥിയായെത്തിയപ്പോഴാണ് അദ്ദേഹം കൂടുതല്‍ വിശേഷങ്ങള്‍ പങ്കുവെച്ചത്. 20 വര്‍ഷത്തോളമായി അദ്ദേഹം കലാരംഗത്ത് സജീവമാണ്. കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍, കക്ഷി അമ്മിണിപ്പിള്ള, യമണ്ടന്‍ പ്രേമകഥ തുടങ്ങിയ സിനിമകളിലും അദ്ദേഹം അഭിനയിച്ചിരുന്നു.

ടിനി ടോമിനും പ്രജോദിനുമൊപ്പം ഉര്‍വശിയും ടൊവിനോ തോമസും ഹരീഷ് കണാരനുമായിരുന്നു അതിഥികളായെത്തിയത്. പാണം വള്ളമൊക്കെ ഓരോരുത്തര് പറഞ്ഞ കേട്ട സംഭവാണ്, അത് തന്റേതാക്കി മാറ്റിയതാണെന്നും അദ്ദേഹം പറയുന്നു. സൂധീറിന്റെ ബഡായി കേണല്‍ എന്ന കഥാപാത്രത്തെയും പ്രേക്ഷകര്‍ക്ക് ഏറെയിഷ്ടമാണ്. മികച്ച സ്വീകാര്യതയും പിന്തുണയുമാണ് അദ്ദേഹത്തിന് ലഭിക്കുന്നത്. അതിഥിയായെത്തിയ ഹരീഷ് കണാരനും സുധീറും കൂടി ഒരുമിച്ച് പരിപാടി അവതരിപ്പിച്ചതോടെ ചിരിച്ച് മറിയുകയായിരുന്നു എല്ലാവരും. ഇവരുടെ പ്രകടനങ്ങളെല്ലാം തുടക്കത്തില്‍ത്തന്നെ കാണാന്‍ കഴിഞ്ഞിരുന്നുവെന്നും ഇന്നും ചിരിച്ച് കണ്ണുനിറയുമെന്നുമായിരുന്നു ഉര്‍വശി പറഞ്ഞത്.

Sudheer Paravoor

എന്റെ ഉമ്മാന്റെ പേര് എന്ന സിനിമയെക്കുറിച്ച് കേണലും ജാലിയന്‍ കണാരനും കൂടി തള്ളിയതും സിനിമയുടെ കഥ തന്റേതാണെന്നായിരുന്നു സുധീറിന്റെ തള്ള്, ജാലിയന്‍ കണാരന്‍ തള്ളുകയായിരുന്നുവെന്നും താന്‍ വിട്ടുകൊടുക്കുകയായിരുന്നുവെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. ടൊവിനോയെ കാണണമെന്നും പരിചയപ്പെടണമെന്നും ആഗ്രഹിച്ചിരുന്നുവെന്നും ക്ലിഞ്ഞോ പ്ലിഞ്ഞോയല്ലേ എന്ന് പറഞ്ഞ് തനിക്കരികിലേക്കെത്തിയതിനെക്കുറിച്ചും സുധീര്‍ പറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ പരിപാടിയുടെ വീഡിയോ ഇതിനോടകം തന്നെ വൈറലായിരുന്നു. വീഡിയോ കാണാം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X