രേണുവിന് പറയാമായിരുന്നു അങ്ങനെ ചെയ്യരുതെന്ന്, ഇഷ്ടക്കേട് തോന്നി, മകനെ വളർത്താൻ അ​ദ്ദേഹം ഒരുപാട് കഷ്ടപ്പെട്ടു!

ടെലിവിഷൻ ഷോകളിൽ ഏറെ ആരാധകരുള്ള ഷോയാണ് മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന ഒരു ചിരി ഇരു ചിരി ബംബർ ചിരി. നിരവധി കലാകാരന്മാർക്ക് വഴിത്തിരിവായ ഷോയിലൂടെ ജീവിതം മാറിയ കലാകാരിയാണ് സുധി മോൾ. ഏറെ പ്രതിസന്ധികൾ അതിജീവിച്ച് കയറി വന്ന സുധി മോൾ‌ക്ക് രു ചിരി ഇരു ചിരി ബംബർ ചിരിയിലേക്ക് എത്തുന്ന സമയത്ത് കിടക്കാൻ ഒരു വീട് പോലും ഉണ്ടായിരുന്നില്ല. ഇന്ന് സുധിയ മോളുടെ ജീവിതവും മാറി തുടങ്ങിയിട്ടുണ്ട്.

സ്റ്റാന്റപ്പ് കോമഡി അവതരിപ്പിച്ചും യുട്യൂബ് വ്ലോ​ഗിങ്ങിലൂടെയും സുധി മോൾ വരുമാനം കണ്ടെത്തുന്നുണ്ട്. ഇപ്പോഴിതാ രേണു സുധിയെ കുറിച്ച് സുധി മോൾ പറ‍ഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. രേണുവിന് ഇഷ്ടക്കേട് തോന്നാനുണ്ടായ കാരണവും സുധി മോൾ പങ്കുവെച്ചു.

renu sudhi

കൊല്ലം സുധിക്ക് ശേഷം ഞങ്ങൾക്ക് കിട്ടിയ സുധിയെന്ന് ഒത്തിരി കമന്റുകൾ എന്റെ പല വീഡിയോകൾക്ക് താഴെയും വന്ന് ഞാൻ കണ്ടിട്ടുണ്ട്. കൊല്ലം സുധി ചേട്ടനെ എനിക്ക് വളരെ ഇഷ്ടമായിരുന്നു. പുള്ളി ഒരുപാട് കഷ്ടപ്പാടിലൂടെ ഉയർന്ന് വന്ന ആളല്ലേ. എന്റെ അമ്മ ഞങ്ങളെ വളർത്താൻ ഒരുപാട് കഷ്ടപ്പെട്ടത് പോലെ മകൻ കിച്ചുവിനെ വളർത്താൻ സുധി ചേട്ടനും ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. ആ കഥകളെല്ലാം ഞാനും കേട്ടിട്ടുണ്ട്.

അതുപോലെ രേണുവിനെയും എനിക്ക് ഇഷ്ടമാണ്. പക്ഷെ ഇഷ്ടമാണെന്ന് ഞാൻ ഇങ്ങന പരസ്യമായി പറയുമ്പോൾ പല തരത്തിൽ നെ​ഗറ്റീവ് വരും. രേണുവുമായി എനിക്ക് ഒരു കോൺ‌ടാക്ടുമില്ല. വീഡിയോസിലൂടെയുള്ള പരിചയമെ എനിക്ക് രേണു സുധിയുമായി ഉള്ളു. അവരെ എനിക്ക് ഇഷ്ടമാണ്. രണ്ട് മക്കളെ വളർത്താൻ വേണ്ടി ഒത്തിരി കഷ്ടപ്പെടുന്നുണ്ടല്ലോ.

അതുകൊണ്ട് തന്നെ രേണു രക്ഷപ്പെടുന്നതിൽ എനിക്ക് സന്തോഷമേയുള്ളു. പക്ഷെ സുധി ചേട്ടന്റെ അവാർഡും ട്രോഫിയുമെല്ലാം കട്ടിലിന് അടിയിൽ രേണു ഇട്ടിരിക്കുന്നത് കണ്ടപ്പോൾ വിഷമം തോന്നി. രേണുവിനോട് ഇഷ്ടക്കേടും തോന്നി. രേണുവിന്റെ ട്രോഫി മാറ്റി കട്ടിലിനടിയിൽ വെച്ച അവാർഡുകൾ അവിടെ കൊണ്ട് വെക്കാമായിരുന്നുവെന്ന് തോന്നി. കാരണം സുധി ചേട്ടനെ ഞാൻ അത്ര സ്നേഹിക്കുന്നുണ്ട്.

അതുപോലെ സുധി ചേട്ടന്റെ ചരമ വാർഷികത്തിൽ പങ്കെടുക്കാൻ വന്ന അലിൻ ജോസ് പെരേര രേണുവിന്റെ വീടിന്റെ മുറ്റത്ത് വെച്ച് ഡാൻസ് കളിച്ചു. ആ സന്ദർഭത്തിൽ രേണുവിന് അലിനോട് പറയാമായിരുന്നു. അവിടുത്തെ സിറ്റുവേഷൻ എന്താണെന്നത്. അലിൻ ഡാൻസ് ചെയ്ത് കഴിഞ്ഞപ്പോൾ‌ രേണു കൈ അടിച്ച് പ്രോത്സാഹിപ്പിച്ച് കമന്റ് പറയുന്നതും കണ്ടിരുന്നു.

ശരിയാണ്... നീ എഞ്ചോയ് ചെയ്തോളൂ. നമ്മുടെ ഷൂട്ട് നടക്കുന്ന സമയമൊക്കെ ആയിരുന്നുവെങ്കിൽ നീ ചെയ്യുന്നതിൽ‌ എനിക്ക് കുഴപ്പമില്ലായിരുന്നു. പക്ഷെ ഇന്ന് എന്റെ ഭർത്താവ് മരിച്ച ദിവസമാണ് എന്ന് പറയാമായിരുന്നു. ഞാനൊരു സാധാരണ വീട്ടമ്മയാണ്. ആ ഒരു ചിന്ത വെച്ചാണ് ഞാൻ ഇതെല്ലാം പറയുന്നത്. അലിനോട് ‍ഡാൻസ് ചെയ്യരുതെന്ന് പറയാമായിരുന്നു. ആ ഒരു കാര്യത്തിൽ എനിക്ക് അവരോട് ഇഷ്ടക്കേട് തോന്നി. പക്ഷെ രേണുവിനെ എനിക്ക് ഇഷ്ടമാണ്.

കാരണം ഇത്രയേറെ നെ​ഗറ്റീവ് വന്നിട്ടും ജനങ്ങൾ കൊത്തിവലിച്ചിട്ടും തോറ്റ് കൊടുത്തില്ലല്ലോ എന്നും സുധി മോൾ പറഞ്ഞു. സുധിയുടെ മരണശേഷമാണ് രേണു അഭിനയത്തിലേക്ക് ചുവടുവെച്ചത്. ഇന്ന് കൈനിറയെ മ്യൂസിക് വീഡിയോകളും ആൽബങ്ങളും പ്രമോഷനുമെല്ലാമായി രേണു തിരക്കിലാണ്.

മാസം പതിനായിരങ്ങൾ സമ്പാ​ദിക്കുന്നുണ്ട്. സ്വന്തമായി കാർ വാങ്ങി. കുടുംബം നോക്കുന്നതും രേണുവാണ്. എന്നിരുന്നാലും വസ്തഘധാരണം പോലുള്ളവയുടേയും ​ഗ്ലാമറസായും ഇന്റിമേറ്റായും അഭിനയിക്കുന്നതിന്റെയും പേരിൽ രേണുവിന് സോഷ്യൽമീഡിയയിൽ നിന്നും വിമർശനം ലഭിക്കാറുണ്ട്.

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X