ബഷി ഇല്ലാതിരുന്നതുകൊണ്ട് കിട്ടിയ പണി, പാലക്കാടായിരുന്നുവെങ്കിൽ മരിച്ചുപോകും; ബിബി ക്രീമോ കാരണം?; സുഹാന
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് മഷൂറ ബഷീർ പങ്കിട്ട വ്ലോഗ് വീഡിയോ വൈറലായിരുന്നു. വ്ലോഗിൽ പ്രത്യക്ഷപ്പെട്ട സുഹാനയുടെ മുഖത്ത് വന്ന മാറ്റമാണ് ആ വ്ലോഗ് വൈറലാകാൻ കാരണം. ആകെ കരുവാളിച്ച് നിറം മങ്ങി ഇരുണ്ട നിറത്തിലായിരുന്നു സുഹാനയുടെ മുഖം. വ്ലോഗ് കണ്ട് എല്ലാവരും അമ്പരന്നു. ബഷീറിന്റെ തന്നെ പ്രോഡക്ടായ ബിബി ക്രീം ഉപയോഗിച്ചതിന്റെ പരിണിത ഫലമാണ് സുഹാനയുടെ ചർമ്മത്തിൽ പ്രതിഫലിക്കുന്നതെന്നായിരുന്നു കമന്റുകൾ ഏറെയും.
ബഷീറിന്റെ ബിസിനസുകളിൽ ഏറെ ശ്രദ്ധിക്കപ്പടുന്നത് അദ്ദേഹത്തിന്റെ പേരിൽ ഇറങ്ങുന്ന ബ്യൂട്ടി പ്രൊഡക്ടുകൾ ആയിരുന്നു. കറുപ്പ് നിറം മാറ്റി സ്കിന്നിന്റെ സ്വാഭാവികമായ നിറം നിലനിർത്തും എന്ന അവകാശ വാദവുമായിട്ടാണ് പുതിയ ക്രീം ബഷീറും കുടുംബവും വിപണയിൽ എത്തിച്ചത്.

ആദ്യ ഭാര്യ സുഹാന ഉപയോഗിച്ച് നോക്കിയെന്നും നല്ല റിസൽട്ട് ലഭിച്ചുവെന്നും ബഷീർ പറഞ്ഞിരുന്നു. സുഹാനയുടെ മുഖത്തുണ്ടായ കരുവാളിപ്പ് കണ്ട് ബിബി ക്രീമിനെ വിമർശിച്ച് നിരവധി പേർ മഷൂറയുടെ വ്ലോഗിന് താഴെ കമന്റുകൾ കുറിച്ചിരുന്നു. പക്ഷെ അവയൊന്നും ഇപ്പോഴില്ല എല്ലാം നീക്കം ചെയ്യപ്പെട്ടു. അതേസമയം ഇപ്പോഴിതാ എന്താണ് തന്റെ മുഖത്തിന് സംഭവിച്ചതെന്ന് മഷൂറയുടെ തന്നെ പുതിയ വ്ലോഗിലൂടെ തുറന്ന് പറയുകയാണ് സുഹാന.
തന്റേത് സെൻസിറ്റീവ് സ്കിന്നാണെന്നും വെയിൽ കൊണ്ട് ഒരുപാട് സഞ്ചരിക്കേണ്ട സാഹചര്യമായിരുന്നു അടുത്തിടെയെന്നും അതുകൊണ്ട് മാത്രമാണ് മുഖത്തെ നിറം മങ്ങിയത് എന്നുമാണ് സുഹാന പറഞ്ഞത്. ബഷി ഇല്ലാത്തപ്പോൾ എട്ടിന്റെ പണിയാണ് ഞങ്ങൾക്ക്. ഗസ്റ്റുണ്ടായിരുന്നതുകൊണ്ട് സാധനം വാങ്ങാൻ ഞാനും മഷൂറയും കൂടെയാണ് പോയിരുന്നത്. ഞാൻ ജാക്കറ്റുമിട്ട് പൊരിവെയിലത്ത് നടക്കുന്നത് കാണുന്നത് അവർക്കും സങ്കടമായിരുന്നു.
ഒരു ആശ്വാസം എന്ന രീതിയിലാണ് ജാക്കറ്റിട്ടത്. എന്നാലും പോയി തിരികെ വരുമ്പോഴേക്കും മുഖം ഡള്ളാകും. എന്റെ സ്കിൻ വളരെ സെൻസിറ്റീവാണ്. എന്റെയും മഷൂറയുടേയും സ്കിന്നുകൾ വളരെ വ്യത്യസ്തമാണ്. അതിനാൽ വെയിലത്ത് നടന്നാലും അവളുടെ ചർമ്മത്തിന് അധികം പ്രശ്നങ്ങൾ സംഭവിക്കാറില്ല. വോട്ട് ചെയ്യാനും ബീഫ് മേടിക്കാനും പോയി വന്ന ദിവസം ഞാൻ ഡാർക്ക് ആയതുപോലെ തന്നെ മഷുവും ഡാർക്കായിരുന്നു.
പക്ഷെ ഒരു ഫേസ്പാക്ക് ഇട്ടപ്പോഴേക്കും പഴയ നിറം അവൾക്ക് തിരിച്ച് കിട്ടി. എന്റെ സ്കിൻ തന്നെയാണ് മോള് സുനുവിനും. ഉപ്പുകാറ്റ് ഏറ്റാലും എന്റെ സ്കിൻ ഡാർക്കാകും അലർജി വരും. ജനാലയിൽ നിന്നുള്ള റിഫ്ലക്ഷൻ അടിച്ചാൽ പോലും ഡാമേജാകുന്ന സ്കിന്നാണ് മോളുടേത്. ബഷി ഇല്ലാത്തതുകൊണ്ടാണ് ഈ കൊല്ലത്തെ എല്ലാ വെയിലും കൊള്ളേണ്ടി വന്നത്.

ഈ പ്രാവശ്യത്തെ വെയിൽ ഭയങ്കരമാണ് ചൂടാണ്. എല്ലാവർക്കും അത് അനുഭവപ്പെടുന്നുണ്ടെന്ന് തോന്നുന്നു. ഞാൻ നന്നായി വിയർക്കും. അതുകൊണ്ട് തന്നെ പണിയെല്ലാം തീർത്ത ശേഷമാണ് ഞാനിപ്പോൾ കുളിക്കാറുള്ളത്. പണി കഴിയുമ്പേഴക്കും നൈറ്റി നിറയെ വിയർപ്പാകും. ഞാൻ പാലക്കാട് പോയാൽ മിക്കവാറും സ്ട്രോക്ക് വന്ന് മരിക്കും.
അവരുടെ അവസ്ഥ ആലോചിക്കുമ്പോൾ വിഷമം തോന്നും. ആളുകൾ പകൽ അധ്വാനം കഴിഞ്ഞ് രാത്രിയിൽ ഉറങ്ങാൻ വരുമ്പോൾ പവർകട്ടുമാകും. അത് എന്തിനാണ് അങ്ങനെ ചെയ്യുന്നത്. സ്കിൻ അലർജി മാത്രമല്ല ഫുഡ് അലർജിയും എനിക്കുണ്ട്. എന്റെ അപ്പനും അമ്മയ്ക്കും ഇതെല്ലാമുണ്ട്. അതാണ് എനിക്ക് കിട്ടിയത്. സുനുവിനും എനിക്കുള്ള അലർജിയും എല്ലാമുണ്ട്.
ഫുഡ് അലർജിയുണ്ടെങ്കിലും ഞാൻ അത് കഴിക്കും എന്നാണ് സുഹാന പറഞ്ഞത്. 1500 രൂപയാണ് ബഷീർ പുറത്തിറക്കിയ ബിബി ക്രീമിന്റെ ഒരു ബോട്ടിലിന് കൊടുക്കേണ്ട വില. കറുത്ത സ്കിൻ ടോണിൽ നിന്നും മാറി വെളുത്ത നിറം വെയ്ക്കാം എന്ന സന്ദേശം എവിടെയൊക്കെയോ പറയാതെ പറയുന്നതായിരുന്നു ക്രീമിന്റെ പരസ്യം പോലും.


Click it and Unblock the Notifications


