ഇനി ഒരേയൊരു ആഗ്രഹം മാത്രമേയുള്ളൂ! അതുവരെയും ജീവിക്കണം! മക്കളെക്കുറിച്ച് സുഹാന പറഞ്ഞത്

ബഷീര്‍ ബഷിയുടെ ഭാര്യയായ സുഹാന എന്ന സോനു സോഷ്യല്‍മീഡിയയില്‍ സജീവമാണ്. വ്‌ളോഗിലൂടെയായി വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ടായിരുന്നു. മക്കളെ നോക്കലും, വീട്ടിലെ പണികളുമൊക്കെയായി തിരക്കാണ് എപ്പോഴും. വിചാരിക്കുന്നത് പോലെ വീഡിയോ ഇടാന്‍ പലപ്പോഴും കഴിയാറില്ലെന്നും അവര്‍ പറയാറുണ്ട്. ഇപ്പോള്‍ ബിസിനസുമായും സജീവമാണ് സുഹാന. രണ്ടുപേരെയും ഞാന്‍ ഓരോ കാര്യങ്ങള്‍ ഏല്‍പ്പിച്ചിട്ടുണ്ട്. അവരത് ഭംഗിയായി ചെയ്യുന്നുണ്ടെന്നും ബഷീര്‍ സാക്ഷ്യപ്പെടുത്തിയിരുന്നു. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് നഷ്ടമായെന്നും, അത് തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ടെന്നും സുഹാന പറഞ്ഞിരുന്നു. ബിസിനസ് ആവശ്യങ്ങള്‍ക്കായി പുതിയൊരു അക്കൗണ്ട് തുടങ്ങിയെന്നും അവര്‍ പറഞ്ഞിരുന്നു.

വീഡിയോയിലും, പോസ്റ്റുകളിലുമൊന്നും സുഹാനയെ കാണാതെ വന്നതോടെ ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. ഞാന്‍ ഇവിടെ സന്തോഷത്തോടെ കഴിയുകയാണെന്നായിരുന്നു സുഹാന പറഞ്ഞത്. എനിക്കിവിടെ യാതൊരുവിധ പ്രശ്‌നങ്ങളുമില്ല. സന്തോഷത്തോടെയും, സമാധാനത്തോടെയുമാണ് ഞങ്ങള്‍ കഴിയുന്നതെന്നുമായിരുന്നു അവര്‍ പറഞ്ഞത്. സോനുവിനെ കണ്ടില്ലെങ്കില്‍ എനിക്കാണ് കമന്റുകളെല്ലാം വരുന്നതെന്നായിരുന്നു മഷൂറ പറഞ്ഞത്. ഞങ്ങളുടെ വീഡിയോകളുടെ താഴെയെല്ലാം സോനുവിനെക്കുറിച്ചുള്ള കമന്റുകള്‍ കാണാമെന്ന് ബഷീറും പറഞ്ഞിരുന്നു. അടുത്തിടെയായിരുന്നു ബഷീറും സുഹാനയും 16ാം വിവാഹ വാര്‍ഷികം ആഘോഷിച്ചത്. കപ്പലണ്ടി വിറ്റിരുന്ന കാലം മുതല്‍ സോനു കൂടെയുള്ളതാണ്. എല്ലാ പ്രതിസന്ധികളിലും അവളൊപ്പമുണ്ടായിരുന്നു. അടുത്ത ജന്മത്തിലും പങ്കാളിയായി ബഷി തന്നെ മതിയെന്നായിരുന്നു സുഹാന കുറിച്ചത്.

Suhana Basheer video
Photo Credit: Basheer Bashi/ Facebook

ജീവിതത്തിലെ തന്റെ വലിയൊരു ആഗ്രഹത്തെക്കുറിച്ച് പറഞ്ഞുള്ള സുഹാനയുടെ വീഡിയോയാണ് ഇപ്പോള്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്. ജീവിതം എങ്ങനെ പോണം, എത്രനാള്‍ പോണം എന്നൊക്കെയുള്ളത് നമ്മുടെ കൈയ്യില്‍ അല്ലല്ലോ. എനിക്കിനി മക്കളെയൊക്കെ ഒന്ന് സെറ്റിലായി കണ്ടാല്‍ മതി. സുനുവിന്റെ കല്യാണം, അവരുടെ മക്കള്‍. അതുപോലെ തന്നെ സൈഗുവും എബ്രുവും. അവരെയൊക്കെ ഒന്ന് നല്ലതായി കണ്ടിട്ട് മരിച്ചാല്‍ മതി. അതിനിടയില്‍ മരിക്കരുത് എന്നായിരുന്നു സുഹാന പറഞ്ഞത്.

പ്രണയ വിവാഹത്തിലൂടെയായിരുന്നു സുഹാന ബഷീറിന്റെ ജീവിതത്തിലേക്കെത്തിയത്. ക്രിസ്ത്യാനിയായിരുന്ന ജോസ്വിന്‍ സോണി വിവാഹ ശേഷമായിരുന്നു മതം മാറിയത്. നേരത്തെ തന്നെ മുസ്ലീം മതത്തില്‍ ആകൃഷ്ടയായിരുന്നു. അങ്ങനെയാണ് മാറിയത്. ഇപ്പോഴത്തെ ജീവിതത്തില്‍ താന്‍ ഹാപ്പിയാണെന്നും സുഹാന തുറന്നുപറഞ്ഞിരുന്നു. പലരും പറയുന്നത് പോലെ ഞാന്‍ ഇവിടെ കഷ്ടപ്പെട്ട് ജീവിക്കുന്നതൊന്നുമല്ല. ഞാനും മഷൂറയും പരസ്പരം അഡ്ജസ്റ്റ് ചെയ്താണ് ജീവിക്കുന്നത്. കാര്യങ്ങളെക്കുറിച്ചെല്ലാം പറയാറുണ്ട്. പുറമെയുള്ളവര്‍ വിമര്‍ശിക്കുന്നത് പോലെയുള്ള കാര്യങ്ങളല്ല ഞങ്ങളുടെ വീട്ടിലേതെന്നായിരുന്നു സുഹാന പറഞ്ഞത്.

ഇക്കയുടെ വിവാഹത്തിന് മുന്നെയായിരുന്നു ബഷീര്‍ സുഹാനയെ വിവാഹം ചെയ്തത്. മൂന്ന് മാസത്തോളം പെങ്ങളുടെ വീട്ടിലായിരുന്നു സോനു.ലൗ ജിഹാദാണെന്നൊക്കെ പറഞ്ഞ് പ്രശ്‌നങ്ങളൊക്കെ നടക്കുന്ന സമയത്തായിരുന്നു ഞങ്ങളുടെ വിവാഹം. എല്ലാ കാര്യങ്ങളെക്കുറിച്ചും സംസാരിക്കുന്നവരാണ് ഞങ്ങള്‍. മഷുവിനെക്കുറിച്ച് ബഷി ആദ്യം പറഞ്ഞതും സോനുവിനോടായിരുന്നു. മത്സരബുദ്ധിയോ, അസൂയയോ ഇല്ലാത്തൊരു സുഹൃത്താണ് മഷു. ഞാന്‍ നിനക്കായി ഇവിടെയുണ്ടെന്ന് എന്ന് പറയുന്നൊരാള്‍. അങ്ങനെയൊരാളാണ്, ഞാനാണെങ്കില്‍ ഇങ്ങനെയൊരാളെക്കുറിച്ച് ചോദിച്ചാല്‍ സോനുവിന്റെ പേരാണ് പറയുക എന്നായിരുന്നു മഷൂറ പറഞ്ഞത്. സൈഗുവും സുനുവും ഉമ്മിയായി തന്നെയാണ് മഷുവിനെയും കാണുന്നത്. കുഞ്ഞായിരുന്നപ്പോഴുള്ള വിളി അതുപോലെ തന്നെ തുടരുകയായിരുന്നു. എബ്രുവിനും പ്രിയപ്പെട്ട ആളാണ് സുഹാന.

More from Filmibeat

Read more about: basheer bashi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X