ഒന്നായിട്ട് 16 വര്‍ഷം! അടുത്ത ജന്മത്തിലും നീ തന്നെ പങ്കാളി! സ്‌പെഷല്‍ ഡേയില്‍ പുതിയ തുടക്കവുമായി സുഹാന

ബഷീര്‍ ബഷിയുടെ ഭാര്യമാരിലൊരാളായ സുഹാന ബഷീര്‍ പ്രേക്ഷകര്‍ക്ക് പരിചിതയാണ്. കപ്പലണ്ടി വിറ്റിരുന്ന കാലം മുതല്‍ ഇന്ന് ലക്ഷക്കണക്കിന് വരുമാനമുള്ള ബിസിനസുകാരനായി മാറിയപ്പോഴും സോനു ബഷിക്കൊപ്പമുണ്ട്. ജോസ്വിന്‍ സോണി ബഷീറുമായി പ്രണയത്തിലാവുകയും, വിവാഹ ശേഷമായി സുഹാന ബഷീര്‍ എന്ന് പേര് മാറ്റുകയുമായിരുന്നു. കുട്ടിക്കാലത്ത് തന്നെ ഇസ്ലാം മതത്തില്‍ ആകൃഷ്ടയായിരുന്നു. വിവാഹ ശേഷം സ്വന്തം ഇഷ്ടപ്രകാരമായി മതം മാറുകയായിരുന്നു ഞാന്‍ എന്ന് സോനു പറഞ്ഞിരുന്നു. മക്കളുടെ വിശേഷങ്ങളും, വീട്ടിലെ കാര്യങ്ങളുമൊക്കെയായി ഇടയ്ക്ക് വ്‌ളോഗുമായെത്താറുണ്ട് സുഹാന. ബിബി ഫാമിലിയില്‍ ആളുകള്‍ക്ക് ഏറ്റവും കൂടുതല്‍ താല്‍പര്യം സോനുവിനോടാണെന്ന് മഷൂറയും ബഷീറും പറയാറുണ്ട്. ഞങ്ങളുടെ ഇടയില്‍ ഞെരുങ്ങി ജീവിക്കുകയാണ് സോനു എന്നാണ് ആളുകളുടെ വിചാരം.

സോനു എന്തിനാണ് ഇതൊക്കെ സഹിക്കുന്നത്. മക്കളെയും കൂട്ടി ഇറങ്ങിപ്പോയ്ക്കൂടേ എന്ന തരത്തിലുള്ള കമന്റുകള്‍ വരെ കണ്ടിട്ടുണ്ട്. എന്നാല്‍ നിങ്ങളുദ്ദേശിക്കുന്ന തരത്തിലുള്ള ഒരു കാര്യവും ഇവിടെയില്ല. രണ്ടുപേര്‍ക്കും അവരവരുടേതായ സ്‌പേസുണ്ട്. മക്കളുടെ കാര്യങ്ങളും രണ്ടാളും കൃത്യമായി നോക്കുന്നുണ്ട്. സോനു സന്തോഷത്തോടെയും സമാധാനത്തോടെയുമാണ് ജീവിക്കുന്നതെന്ന് ബഷീര്‍ പറഞ്ഞിരുന്നു. ഇവരെ പേടിച്ചോ, ജീവിക്കാന്‍ വകയില്ലാഞ്ഞിട്ടോ അല്ല ഞാന്‍ ഇവിടെ കഴിയുന്നത്. എന്തെങ്കിലും പ്രശ്‌നം വന്നാല്‍ പ്രതികരിക്കാനൊക്കെ എനിക്കറിയാം. നിങ്ങളൊക്കെ പറയുന്ന പോലെ അത്ര പാവമൊന്നുമല്ല ഞാന്‍ എന്ന് സുഹാന വ്യക്തമാക്കിയിരുന്നു. കമന്റുകളൊക്കെ കാണാറുണ്ട്. എത്ര പറഞ്ഞാലും മനസിലാക്കില്ലെന്ന് വെച്ചാല്‍ എന്ത് ചെയ്യാനാണെന്നായിരുന്നു സുഹാനയുടെ ചോദ്യം.

Basheer Bashi suhana wedding anniversary
Photo Credit: Basheer Bashi/ Facebook

ബഷീറുമായുള്ള വിവാഹ ജീവിതം 16 വര്‍ഷം പിന്നിട്ടതിന്റെ സന്തോഷവും സുഹാന ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. പ്രതിസന്ധികളിലും സന്തോഷങ്ങളിലുമെല്ലാം നമ്മളൊരുമിച്ചായിരുന്നു. എന്റെ കൂടെ നിങ്ങളുള്ളപ്പോള്‍ എല്ലാം മികച്ചതാണ്. ഹാപ്പി ആനിവേഴ്‌സറി ബഷി എന്നായിരുന്നു സുഹാന കുറിച്ചത്. താങ്ക് യൂ എന്ന കമന്റുമായി ബഷീറും എത്തിയിരുന്നു. 16 വര്‍ഷത്തെ ഒന്നിച്ചുള്ള ജീവിതം. വെല്ലുവിളിയും, കഷ്ടപ്പാടും, സന്തോഷവുമൊക്കെ നിറഞ്ഞത്. വിഷമത്തിലും സന്തോഷത്തിലും ഒരുപോലെ നീ കൂടെയുണ്ടായിരുന്നു. അടുത്ത ജന്മത്തിലും പങ്കാളിയായി നീ തന്നെ സെലക്ട് ചെയ്യും എന്നുമായിരുന്നു ബഷീര്‍ കുറിച്ചത്. മഷൂറയടക്കം നിരവധി പേരാണ് ബഷീറിന്റെ പോസ്റ്റ് ലൈക്ക് ചെയ്തിട്ടുള്ളത്.

അടുത്തിടെയായി യൂട്യൂബില്‍ അത്ര സജീവമല്ല ഇവര്‍. ഇതേക്കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍മീഡിയയില്‍ സജീവമായിരുന്നു. ഇവര്‍ക്കിതെന്താണ് പറ്റിയത് എന്നായിരുന്നു ചോദ്യങ്ങള്‍. അവരൊന്നും ഇപ്പോള്‍ പഴയത് പോലെയല്ല. രണ്ടുപേരെയും ഓരോ ജോലി ഏല്‍പ്പിച്ചിട്ടുണ്ട് ഞാന്‍. അതിനിടയില്‍ വ്‌ളോഗ് എടുക്കാനൊന്നും സമയമില്ലെന്നായിരുന്നു ബഷീര്‍ പറഞ്ഞത്. ആഭരണ ബിസിനസുമായി സജീവമാണ് ഇവര്‍. വെഡ്ഡിംഗ് ആനിവേഴ്‌സറി പോസ്റ്റിനൊപ്പമായി സുഹാന പുതിയ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയെന്നുള്ള വിശേഷവും ബഷീര്‍ പങ്കുവെച്ചിരുന്നു.

കപ്പലണ്ടി കച്ചവടത്തില്‍ നിന്നും ഇന്ന് ഈ നിലയിലേക്ക് എത്തിയതിന് കാരണം ഞങ്ങളുടെ ഹാര്‍ഡ് വര്‍ക്ക് തന്നെയാണെന്ന് ബഷീര്‍ പറഞ്ഞിരുന്നു. അന്നൊക്കെ ഞാന്‍ ഒറ്റയ്ക്കായിരുന്നു. ഇന്നിപ്പോള്‍ എല്ലാത്തിനും ഇവരുടെ പിന്തുണയുണ്ട്. അവരെയും ബിസിനസ് ലോകത്തേക്ക് പരിചയപ്പെടുത്തി കഴിഞ്ഞു എന്നും ബഷീര്‍ പറഞ്ഞിരുന്നു. പുത്തന്‍ കലക്ഷനെക്കുറിച്ചും, സ്റ്റോക്കിനെക്കുറിച്ചുമൊക്കെയുള്ള വിശേഷങ്ങള്‍ സുഹാന നേരത്തെ പങ്കുവെച്ചിരുന്നു. മകന്റെ വരവോടെ പഴയത് പോലെ സോഷ്യല്‍മീഡിയയില്‍ സജീവമാകാനും, വ്‌ളോഗ് ചെയ്യാനും സമയം കിട്ടുന്നില്ലെന്ന് മഷൂറ വ്യക്തമാക്കിയിരുന്നു. അവന്റെ കാര്യങ്ങള്‍ക്കാണ് ഇപ്പോള്‍ പ്രഥമ പരിഗണന.

More from Filmibeat

Read more about: basheer bashi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X