ചേട്ടായെന്ന് വിളിക്കാറില്ല... പ്രായ വ്യത്യാസം പന്ത്രണ്ട്, കട്ടയ്ക്ക് കൂടെ നിൽക്കും; ഭർത്താവിനെ കുറിച്ച് സുജാത!

സം​ഗീതത്തിന്റെ തേന്മഴ പൊഴിക്കുന്ന ​​ഗായികയാണ് സുജാത മോഹൻ. അമ്മയും അമ്മൂമ്മയുമൊക്കെ ആയിയെങ്കിലും സുജാതയുടെ ശബ്ദത്തിന് ഇപ്പോഴും ഇരുപതുകളുടെ ചെറുപ്പവും സൗന്ദര്യവുമാണ്. മധുരമായ ശബ്ദത്തോടെ പാടിക്കൊണ്ടും ഭംഗിയിലും ആത്മവിശ്വാസത്തിലും ആരോഗ്യത്തിലും അറുപതുകളിലും ഇരിക്കാൻ കഴിയുക എന്നത് അപൂർവം ചിലർക്ക് മാത്രം സാധിക്കുന്ന കാര്യമാണ്.

സുജാതയ്ക്ക് അതിന് അറുപത്തിരണ്ടാം വയസിലും സാധിക്കുന്നുണ്ട്. ഒരു പൊതുവേദിയിൽ വെച്ച് തന്റെ സൗന്ദര്യത്തെ കുറിച്ച് സംസാരിക്കവെ നടി ജ്യോതിക പറഞ്ഞൊരു കാര്യമുണ്ട്... ഭർത്താവ് നൽകുന്ന സ്നേഹവും കരുതലുമാണ് തന്റെ സൗന്ദര്യത്തിന്റെ രഹസ്യമെന്ന്. സുജാതയുടെ ചെറുപ്പം തുളുമ്പുന്ന സൗന്ദര്യത്തിന് പിന്നിലും ഭർത്താവ് മോഹൻ തന്നെയാണ്.

Sujatha Mohan

പലപ്പോഴും സുജാതയുടെ ഏറ്റവും വലിയ ഫാൻ ഭർത്താവ് മോഹനാണോയെന്ന് അവരുടെ വീഡിയോകൾ കാണുന്നവർക്കെല്ലാം തോന്നിപ്പോകും. താലികെട്ടിയ അന്ന് മുതൽ സുജാതയുടെ കരിയർ ഉന്നതിയിലേക്ക് കൊണ്ടുപോകാൻ‌ വേണ്ടതെല്ലാം തന്റെ തിരക്കുകൾ മാറ്റിവെച്ച് മോഹൻ ചെയ്യുന്നുണ്ട്. എന്നേക്കും തന്റെ പിൻബലം ഭർത്താവ് തന്നെയാണെന്ന് സുജാതയും പറയാറുണ്ട്.

ഇപ്പോഴിതാ പേളി മാണി ഷോയിൽ അതിഥിയായി എത്തിയ സുജാത ഭർത്താവ് മോഹനന്റെ സന്നിധ്യം തന്റെ ജീവതത്തെ എങ്ങനെയൊക്കെ മാറ്റിയെന്ന് പറയുകയാണ്. തമ്മിൽ പന്ത്രണ്ട് വയസിന്റെ പ്രായ വ്യത്യാസം ഉണ്ടെങ്കിലും ഇന്നേവരെ ചേട്ടായെന്ന് വിളിച്ചിട്ടില്ലെന്നും സുജാത പറയുന്നു. എന്റെ ജീവിതത്തില്‍ എല്ലാം യാദൃശ്ചികമായി സംഭവിച്ചതാണ്. രണ്ടാം വയസില്‍ എനിക്ക് അച്ഛനെ നഷ്ടമായി.

അമ്മയ്‌ക്കൊരു ഡൈവേര്‍ഷന്‍ എന്ന് പറഞ്ഞാണ് അമ്മയുടെ സഹോദരിമാർ എന്നെ പാട്ട് പഠിക്കാനും മത്സരങ്ങളിലുമൊക്കെ വിട്ട് തുടങ്ങിയതും പ്രോത്സാഹിപ്പിച്ച് തുടങ്ങിയതും. സമ്മാനങ്ങളും ആ സമയത്ത് കിട്ടുമായിരുന്നു. ആ ഒരു ഘട്ടത്തിലാണ് എന്റെ പാട്ട് കേട്ട് ദാസേട്ടൻ പാടാന്‍ ക്ഷണിക്കുന്നത്. അതിന് മുമ്പ് കലാഭവനില്‍ മെമ്പറായിരുന്നു. ബേബി സുജാത എന്ന് പറഞ്ഞ് നല്ല പ്രശസ്തിയും പേരും കിട്ടുന്നുണ്ടായിരുന്നു.

അന്നൊന്നും ഞാന്‍ എന്നെ പാട്ടുകാരിയായോ പ്രൊഫഷണല്‍ സിങറായോ കണ്ടിരുന്നില്ല. ഞാന്‍ എന്നെ പാട്ടുകാരിയായി കണ്ട് തുടങ്ങിയത് കല്യാണത്തിനുശേഷം ഒരു ഗ്യാപ്പ് കഴിഞ്ഞ് തിരിച്ച് വന്നപ്പോഴാണ്. ഇതാണ് എന്റെ കരിയറെന്ന് തിരിച്ചറിയുന്നതും അപ്പോഴാണ്. നമുക്ക് വരുന്ന ആള്‍ എങ്ങനെയുള്ള ആളായിരിക്കും എന്ന് അറിയില്ലായിരുന്നു.

Sujatha Mohan

നീ പാടണ്ട... വീട്ടിലിരുന്നോളൂവെന്ന് പറഞ്ഞാല്‍ അവിടെ തീരും ലൈഫ്. അടിയും ബഹളവുമാകും. കറക്റ്റ് സമയത്ത് കല്യാണം കഴിച്ചിരിക്കണം അച്ഛനില്ലാത്ത മകളാണ് അങ്ങനെയുള്ള കാര്യങ്ങളൊക്കെയായിരുന്നു അന്ന് മനസില്‍. കല്യാണം കഴിഞ്ഞാല്‍ അറിയാം ബാക്കി കാര്യങ്ങള്‍ എന്ന ചിന്തയിലായിരുന്നു. എനിക്ക് വന്നയാളെ അറിയാമല്ലോ... പാട്ടിന് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച ആളാണ് എന്നെ കല്യാണം കഴിച്ചത്.

ഭയങ്കരമായിട്ട് പോത്സാഹിപ്പിക്കുന്ന ആളാണ്. മോഹന്‍ വന്ന ശേഷമാണ് പാട്ടിലേക്ക് തന്നെ തിരിയാം എന്ന് തീരുമാനമെടുത്തത്. അതിനുശേഷം ശരിക്കും വര്‍ക്ക് ചെയ്തിട്ടുണ്ട്. 1988 മുതലാണ് ഞാന്‍ എന്നെ പാട്ടുകാരിയായി കണ്ടത്. പലരും ഇപ്പോഴും പറയും ഇന്നത്തെ സുജാതയെക്കാൾ ബേബി സുജാതയാണ് നന്നായി പാടിയിരുന്നതെന്ന് സുജാത പറഞ്ഞു. ഞാനും ഭർത്താവും തമ്മിൽ പന്ത്രണ്ട് വയസിന്റെ പ്രായ വ്യത്യാസമുണ്ട്.

ഞാൻ മോഹൻ എന്നാണ് വിളിക്കുന്നത്. ചേട്ടായെന്ന് ചേർത്ത് വിളിക്കാറെയില്ല. മോഹനും അത് ഇഷ്ടമല്ലെന്നും സുജാത പറയുന്നു. സുജാതയുടെ വഴിയെ പാട്ടിലേക്ക് എത്തിയ ഏക മകൾ ശ്വേതയിന്ന് തെന്നിന്ത്യയിലെ ഏറ്റവും പ്രശസ്തയായ ​ഗായികയാണ്. തമിഴിലും മലയാളത്തിലും എല്ലാം ഇതിനോടകം നിരവധി ഹിറ്റ് ​ഗാനങ്ങൾ ശ്വേത പാടി കഴിഞ്ഞു.

More from Filmibeat

Read more about: sujatha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X