ഞങ്ങള്‍ നാലും ചേര്‍ന്നാല്‍ മുട്ടന്‍ അടിയാണ്! വീട്ടില്‍ വഴക്കുണ്ടാവുന്നതിന്റെ കാരണം വെളിപ്പെടുത്തി സുജാത!

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഗായികമാരിലൊരാളാണ് സുജാത മോഹന്‍. ബേബി സുജാതയായി യേശുദാസിനൊപ്പം ഗാനമേളകളില്‍ പാടിയായിരുന്നു തുടക്കം. സിനിമയില്‍ പാടിത്തുടങ്ങിയതോടെ ജീവിതം മാറിമറിയുകയായിരുന്നു. അമ്മൂമമ്മയായതിന് ശേഷം അത്ര സജീവമല്ല സുജാത. കൊച്ചുമകളുടെ കൂടെയുള്ള നിമിഷങ്ങളാണ് ഇപ്പോള്‍ ഞാന്‍ ഏറ്റവും ആസ്വദിക്കുന്നതെന്ന് അവര്‍ വ്യക്തമാക്കിയിരുന്നു. ഞാന്‍ പാടിത്തുടങ്ങിയ കാലത്ത് അമ്മയായിരുന്നു എനിക്ക് വേണ്ടി എല്ലാം ചെയ്തിരുന്നത്. പല കാര്യങ്ങളും മാറ്റിവെച്ചായിരുന്നു അമ്മ എനിക്കൊപ്പം നിന്നത്. ഇനി ശ്വേതയുടെ സമയമാണ്. അവളുടെ കുഞ്ഞിനെ ഞാനും അമ്മയും കൂടിയാണ് നോക്കുന്നത്. ഞാനും അവളും പാടാന്‍ പോയാല്‍ കുഞ്ഞിന്റെ കാര്യം ബുദ്ധിമുട്ടിലാവുമെന്നും സുജാത പറഞ്ഞിരുന്നു.

അമ്മയുടെ സപ്പോര്‍ട്ട് കൊണ്ടാണ് തനിക്ക് ഇങ്ങനെ സജീവമാവാന്‍ കഴിയുന്നതെന്ന് ശ്വേതയും തുറന്നുപറഞ്ഞിരുന്നു. അമ്മ വിധികര്‍ത്താവായുള്ള റിയാലിറ്റി ഷോയിലേക്ക് ഇടയ്ക്ക് മകള്‍ അതിഥിയായി എത്തിയിരുന്നു. സരിഗമപ വേദിയിലെത്തിയപ്പോള്‍ വീട്ടിലെ കാര്യങ്ങളെക്കുറിച്ച് ഇരുവരും തുറന്ന് സംസാരിച്ചിരുന്നു. വീട്ടില്‍ ഞങ്ങള്‍ നല്ല അടിയാണ്. പാട്ടിനൊന്നും അടി വരില്ല. ചില ഡ്രസുകളുടെ കാര്യങ്ങളൊക്കെ പറഞ്ഞാണ് അടിയാവുന്നത്. ഞാനിപ്പോള്‍ കുറച്ചൂടെ ഓപ്പണ്‍ ആണ്. മോളേ, ആ ഡ്രസിട്ടാല്‍ ആള്‍ക്കാരെന്തെങ്കിലും എന്നൊക്കെ പറയും അമ്മ. കുഴപ്പമില്ല, അമ്മേയെന്ന് ഞാന്‍ പറയും. അവര് ചെറുപ്പമല്ലേയെന്നൊക്കെ ഞാന്‍ അമ്മയോട് പറഞ്ഞ് കൊടുക്കും.

sujatha  mohan funny chat
Photo Credit: Sutjatha Mohan/ facebook

എന്താ അമ്മേ, അമ്മൂമ്മയ്ക്ക് പറഞ്ഞ് കൊടുക്ക് എന്ന് ശ്വേത എന്നോട് പറയും. മൂന്ന് ജനറേഷന്‍ ഇപ്പോള്‍ നാലാമത്തേതിലേക്കെത്തി. ഞാന്‍ എന്റെ അമ്മയുടെ അടുത്ത്, ഇവള്‍ എന്റെടുത്ത്, കുഞ്ഞ് അവളുടെ അടുത്ത്, അങ്ങനെ നാല് ജനറേഷന്‍ തമ്മിലുള്ള അടിയാണ് വീട്ടില്‍. പക്ഷേ, അതുപോലെ ഞങ്ങളൊരു ടീമാണ്. മകളും കൊച്ചുമകളും എവിടെയെങ്കിലും പോയാല്‍ പിന്നെ തിരിച്ച് വന്ന് കയറുന്നത് വരെ ഉറക്കമുണ്ടാവില്ലെന്നും സുജാത പറയുന്നുണ്ടായിരുന്നു. ഞാന്‍ കുളിച്ചിറങ്ങിയാല്‍ ഇങ്ങനെയിരിക്കും എന്നായിരുന്നു ശ്വേതയുടെ ചുരുണ്ട മുടിയെക്കുറിച്ച് സുജാത പറഞ്ഞത്. ഇത് എന്റെ മുഖം പോലെയുണ്ടല്ലോ എന്നാണ് ശ്വേത വന്ന് കയറിയപ്പോള്‍ എനിക്ക് തോന്നിയത്. സ്‌റ്റൈല്‍ ചെയ്തില്ലെങ്കില്‍ എന്റെ മുടി ഇങ്ങനെയിരിക്കും. അമ്മ ഒന്നര മണിക്കൂറെടുത്ത് സ്‌ട്രെയ്റ്റ് ചെയ്യുമ്പോള്‍ ഞാന്‍ ചുരുട്ടും എന്നായിരുന്നു ശ്വേതയുടെ കമന്റ്.

ഈ കുട്ടിയില്‍ എവിടെയോ മ്യൂസിക്കുണ്ടെന്ന് തുടക്കത്തിലേ തോന്നിയിരുന്നു. ഇവളിങ്ങനെ ഓരോ പേരൊക്കെ വെച്ച് പാട്ട് പാടുമായിരുന്നു. ദാസമ്മാമ എന്നൊക്കെ പാടുന്നത് കേട്ടിട്ടുണ്ട്. ഇവള്‍ക്ക് പാട്ടുണ്ടെടി, നോക്കണേ എന്ന് ദാസേട്ടന്‍ എന്നോട് പറഞ്ഞിരുന്നു. ഞാന്‍ ഓടി നടന്ന് എന്റെ ജീവിതം പടുത്തുയര്‍ത്തണ സമയമായിരുന്നു. ഇവളുണ്ടായിക്കഴിഞ്ഞ് ഞാന്‍ എന്റെ രണ്ടാമത്തെ മ്യൂസിക്കല്‍ ലൈഫ് തുടങ്ങുന്ന സമയമായിരുന്നു. നിര്‍ബന്ധിച്ച് അവളെ പാടിക്കാനോ, അവളുടെ പാട്ട് മറ്റുള്ളവരെ കേള്‍പ്പിക്കാനോ താല്‍പര്യമില്ലായിരുന്നു. ഇഷ്ടമുണ്ടെങ്കില്‍ പഠിക്കട്ടെ എന്നേയുണ്ടായിരുന്നുള്ളൂ. ഇവള്‍ പിയാനോ പഠിച്ചിരുന്നു. പാട്ട് മാഷിനെ കണ്ടാല്‍ തിരിഞ്ഞോടുന്ന അവസ്ഥയായിരുന്നു.

ഹൈസ്‌കൂളൊക്കെ ആയപ്പോഴാണ് പാട്ടിനോട് താല്‍പര്യം വന്നത്. അവളുടെ പാടുന്നതിനുള്ള ക്രെഡിറ്റ് ബിന്നി കൃഷ്ണകുമാറിനാണ്. ബിന്നിയാണ് എന്റെ കൊച്ചിനെ പാട്ട് പഠിപ്പിച്ചത് എന്നും സുജാത പറഞ്ഞിരുന്നു. ജനിച്ചപ്പോള്‍ മുതല്‍ അമ്മയുടെ പാട്ട് കേട്ട് വളര്‍ന്നതാണ് ഞാന്‍. പാട്ടിലേക്ക് വന്ന സമയത്ത് അമ്മയെപ്പോലെ എന്നായിരുന്നു എല്ലാവരും പറഞ്ഞത്. ഇത് അമ്മയാണോ പാടിയത് എന്ന് തെറ്റിദ്ധരിച്ച സംഭവങ്ങളുമുണ്ടായിട്ടുണ്ട്. അമ്മയുടെ മകള്‍ എന്ന് കേള്‍ക്കുമ്പോള്‍ സന്തോഷമാണ്. അതേ സമയം തന്നെ പാട്ടില്‍ എന്റേതായൊരു ശൈലി വേണമെന്നും ഉണ്ടായിരുന്നു. അതിന് വേണ്ടി ശരിക്കും കഷ്ടപ്പെട്ടിട്ടുണ്ടെന്ന് ശ്വേതയും പറഞ്ഞിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X