ഇനിയെങ്കിലും പ്രശ്നമില്ലാതെ കഴിയട്ടെ! സുജിനും പൊന്നൂസിനും നാത്തൂന്റെ ഉപദേശം! വിമർശനങ്ങൾക്ക് മറുപടിയും

മല്ലു ഫാമിലി വ്‌ളോഗിലെ സുജിനും നിധയും വീണ്ടും വിവാഹിതരായിരിക്കുകയാണ്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. അമ്മയും സഹോദരിയും മക്കളുമായിരുന്നു വിവാഹത്തില്‍ പങ്കെടുത്തത്. വിവാഹ ചിത്രങ്ങളും വീഡിയോയും ഇന്‍്സ്റ്റഗ്രാമിലൂടെയായി വൈറലായിരുന്നു. ചെറിയൊരു കാര്യം വരാന്‍ പോവുന്നുണ്ട്. അതിന് മുന്നോടിയായുള്ള തയ്യാറെടുപ്പിലാണ് ഞങ്ങള്‍ എന്ന് വ്യക്തമാക്കി കഴിഞ്ഞ ദിവസം കുഞ്ചു എത്തിയിരുന്നു. ഇപ്പോഴാണ് ആ സംഭവം എന്താണെന്ന് ഇവര്‍ തുറന്നുപറഞ്ഞത്. 18ാമത്തെ വയസിലായിരുന്നു പൊന്നു സുജിനൊപ്പം ഇറങ്ങിപ്പോയത്.

ഓട്ടോഡ്രൈവര്‍ക്ക് മകളെ വിവാഹം ചെയ്ത് നല്‍കില്ലെന്നായിരുന്നു മാതാപിതാക്കള്‍ പറഞ്ഞത്. ഇതോടെയായിരുന്നു പൊന്നു ഇറങ്ങിപ്പോരുന്നത്. തുടക്കത്തില്‍ എതിര്‍ത്തുവെങ്കിലും പിന്നീട് അത് മാറിയിരുന്നു. അച്ഛനെയും, അമ്മയേയും ബന്ധുക്കളെയുമൊക്കെ കാണാന്‍ ഇവര്‍ പോവാറുണ്ടായിരുന്നു. ഗുരുവായൂരിലെ വിവാഹത്തിന്റെ വീഡിയോ ജിനും പങ്കുവെച്ചിരുന്നു. നന്ദനത്തിലെ ഗാനത്തിനൊപ്പമുള്ള റീലായിരുന്നു പങ്കിട്ടത്. നിമിഷനേരം കൊണ്ടായിരുന്നു ഈ റീല്‍ ചര്‍ച്ചയായി മാറിയത്. ഇനി ഒരിക്കലും ഒരു പ്രോബ്ലം ഇല്ലാതെ ഹാപ്പിയായിട്ട് ഇരിക്കാന്‍ കഴിയട്ടെ എന്നായിരുന്നു കുഞ്ചു കമന്റ് ചെയ്തത്.

Sujina on Sujin wedding
Photo Credit: Nidha Satheeshan / Instagram

അതെ എന്നായിരുന്നു എല്ലാവരും പറഞ്ഞത്.സാധാരണ ഗുരുവായൂർ അമ്പലത്തിൽ കല്യാണം കഴിക്കാൻ ഒന്നോ രണ്ടോ മാസം മുൻപ് ബുക്ക് ചെയ്യണം. പക്ഷെ ഡിവോഴ്സായെന്ന് പറഞ്ഞു വീഡിയോ ഇട്ട നിങ്ങൾ എങ്ങനെ രണ്ടു മാസം അല്ലെങ്കിൽ ഒരു മാസം മുൻപ് ബുക്ക് ചെയ്തു എന്നായിരുന്നു ഒരാൾ ചോദിച്ചത്. അറിയാത്ത കാര്യം എന്തിനാണ് ഇങ്ങനെ വന്ന് പറയുന്നത്. നിങ്ങളാദ്യം ​ഗൂ​ഗിളിൽ നിന്നും നമ്പർ എടുത്ത് വിളിച്ച് തിരക്ക്. എന്നിട്ട് വന്ന് കമന്റ് ചെയ്യൂയെന്നായിരുന്നു കുഞ്ചു പറഞ്ഞത്. രുപാട് തിളയ്ക്കാതെ കുറെ കാലം ആയിട്ട് നിങ്ങളുടെ നാടകം കാണുന്നതല്ലേ അപ്പോൾ സംശങ്ങളും കാണും ചോദിക്കാൻ എന്നായിരുന്നു മറുപടി.

നേരിട്ട് പോയി ക്യാഷ് അടച്ചാൽ മണ്ഡപത്തിൽ നിന്നും മാലയിടാം. അല്ലെങ്കിൽ നടയിൽ വെച്ച് തുളസി മാല ഇടാം എന്നായിരുന്നു വേറൊരാൾ പറഞ്ഞത്. അതിനു അവർ ഡിവോഴ്സ് ലീഗൽ ആയി പിരിഞ്ഞിട്ടില്ല അത് ആദ്യം മനസിലാക്ക്. ഒരുപാട് സന്തോഷം തോന്നിയ ഒരു വീഡിയോഇനിയുള്ള കാലം സന്തോഷത്തോടെ ജീവിക്കാൻ ഈശ്വരാനുഗ്രഹിക്കട്ടെ. ആത്മാർത്ഥമായി സ്നേഹിച്ചവർക്ക് അങ്ങനെ പെട്ടന്ന് ഒന്ന് ഒരിക്കിലും പിരിയാൻ പറ്റില്ല, തുടങ്ങി ഇവരെ അനുകൂലിച്ചും, പ്രതികൂലിച്ചുമുള്ള പ്രതികരണങ്ങളാണ് ഉയർന്നിട്ടുള്ളത്.

More from Filmibeat

Read more about: latest televisoin news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X