കോമഡി സ്റ്റാര്‍സ് 2-ാം ഭാഗത്തിലൂടെ നടി സുകന്യയുടെ തിരിച്ച് വരവ്! ചന്ദ്രയെ അനുകരിച്ച് കോമഡി താരങ്ങള്‍
മലയാള സിനിമയുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് സുകന്യ. ചന്ദ്രലേഖ എന്ന സിനിമയിലെ ചന്ദ്രയായി അഭിനയിച്ച് ആരാധകരെ സ്വന്തമാക്കിയ സുകന്യ ഏറെ കാലമായി മലയാള സിനിമയില്‍ നിന്നും മാറി നില്‍ക്കുകയാണ്. ഇടക്കാലത്ത് ചെറിയ വേഷങ്ങളിലൂടെ തിരിച്ച് വരവ് നടത്തിയ സുഗന്യ വീണ്ടും മലയാള ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുകയാണ്.

ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന കോമഡി സ്റ്റാര്‍സ് സീസണ്‍ 2 വില്‍ പങ്കെടുക്കാനാണ് സുകന്യ എത്തിയിരിക്കുന്നത്. ജഗദീഷിനും റിമി ടോമിയ്ക്കുമൊപ്പം വിധികര്‍ത്താവായി എത്തിയ സുകന്യവേദിയെ ഇളക്കി മറിക്കന്ന തരം ഡാന്‍സ് കളിക്കുന്നുണ്ട്. ഇത് മാത്രമല്ല നടിയുടെ ഹിറ്റ് സിനിമയായ ചന്ദ്രലേഖയിലെ രംഗം സ്‌കീറ്റായി അവതരിപ്പിക്കുകയും ചെയ്തിരുന്നു. പരിപാടിയുടേതായി പുറത്ത് വന്ന പ്രമോ വീഡിയയോയിലാണ് സുഗന്യയുടെ വരവ് കാണിച്ചിരിക്കുന്നത്.
അപാരത, സാഗരം സാക്ഷി, തൂവല്‍ കൊട്ടാരം തുടങ്ങിയ സിനിമകളിലൂടെയായിരുന്നു സുകന്യ മലയാളത്തിലേക്ക് എത്തിയത്. ഈ സിനിമകളിലെ പ്രകടനം ശ്രദ്ധിക്കപ്പെട്ടതോടെ മലയാളത്തിലും കൈനിറയെ സിനിമകളായിരുന്നു സുകന്യയെ കാത്തിരുന്നത്. ഇന്നത്തെ ചിന്താവിഷയം എന്ന ചിത്രത്തിലൂടെ മികച്ച സഹനടിയ്ക്കുള്ള ഫിലിം ഫെയര്‍ പുരസ്‌കാരം സുകന്യയ്ക്ക് ലഭിച്ചിരുന്നു. തമിഴ്, തെലുങ്ക്, കന്നഡ ഭാഷ ചിത്രങ്ങളിലും സജീവമായി നടി അഭിനയിച്ചിരുന്നു.


Click it and Unblock the Notifications











