ഭയങ്കര പ്രശ്നത്തിലാണിപ്പോൾ, പക്ഷെ...; വിവാഹം കഴിഞ്ഞ് ആദ്യ ആഴ്ച തന്നെ ഒത്ത് പോകില്ലെന്ന് മനസിലായി: സുമ ജയറാം

ഒരു കാലത്ത് സഹനടിയായി നിരവധി സിനിമകൾ ചെയ്ത നടിയാണ് സുമ ജയറാം. അഭിനയ രം​ഗത്ത് ഇപ്പോൾ സുമയെ കാണാറില്ല. ഭർത്താവിനും മക്കൾക്കുമൊപ്പം കുടുംബ ജീവിതം നയിക്കുകയാണ് സുമ ജയറാം ഇന്ന്. കുടുംബ ജീവിതം സുമ ജയറാമിന്റെ വലിയ സ്വപ്നമായിരുന്നു. ഇതിന് വേണ്ടി കരിയർ മാറ്റി വെക്കേണ്ടി വന്നതിൽ നടിക്ക് നിരാശയില്ല. എന്നാൽ വിവാഹ ജീവിതത്തിലെ ചില പ്രശ്നങ്ങൾ സുമ ജയറാമിനെ അലട്ടുന്നുണ്ട്. ഇതേക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ സുമ ജയറാം. മെെൽസ്റ്റോൺ മേക്കേർസുമായുള്ള അഭിമുഖത്തിലാണ് നടി മനസ് തുറന്നത്.

അദ്ദേഹത്തിന്റെ ചില പിടിവാശികളിൽ മാത്രമേ പ്രശ്നമുള്ളൂ. അല്ലാതെ വേറെ കുഴപ്പമൊന്നുമില്ല. അതുകൊണ്ടാണ് ഈ നിമിഷം വരെയും പോകുന്നത്. അല്ലെങ്കിൽ ഞങ്ങൾ എപ്പോഴേ ഇടികൂടി പോയെനെ. അറേഞ്ച് മാര്യേജ് ആയിരുന്നു. വിവാഹശേഷം വീട്ടമ്മയാകാനായിരുന്നു ആ​ഗ്രഹം, കല്യാണം കഴിച്ച് ആദ്യ ആഴ്ച തന്നെ ഇദ്ദേഹവുമായി ഞാൻ സെറ്റാകില്ലെന്ന് മനസിലായി. കാരണം അറേഞ്ച് മാര്യേജല്ലേ. വിവാഹത്തിന് മുമ്പ് കെെ കോർത്ത് നടന്നിട്ട് പോലുമില്ല. അങ്ങനെയെങ്കിൽ ഏകദേശം വേവ് ലെങ്ത് മനസിലായേനെ.

Suma Jayaram

പക്ക അറേഞ്ച് മാര്യേജ് ആയിരുന്നു. അദ്ദേഹത്തെ ചെറുപ്പം തൊട്ട് ആ​ഗ്രഹിച്ചിരുന്നു എന്നല്ലാതെ വേറൊരു രീതിയിലും സംസാരിച്ചിട്ടില്ല. ആറ് മാസം സംസാരിച്ചിട്ട് കല്യാണം കഴിച്ചാൽ മതിയായിരുന്നെന്ന് ഇപ്പോൾ തോന്നുന്നുണ്ട്. ഞാനും അദ്ദേഹവും തമ്മിൽ ഒരുപാട് കാര്യത്തിൽ അന്തരമുണ്ട്. പക്ഷെ ഒരുമിച്ച് പോകുന്നു. അദ്ദേഹം എന്നെ കുട്ടാ എന്ന് വിളിക്കും. ഞാനും തിരിച്ച് മോനേ എന്ന് വിളിക്കും. ഞങ്ങൾ തമ്മിൽ പ്രണയമൊന്നുമില്ല.

മാഡത്തിനെ എന്ത് സ്നേഹത്തിലാണ് കുട്ടാ എന്ന് വിളിക്കുന്നതെന്ന് വീട്ടിൽ വരുന്നവർ പറയും. അത് നല്ല മീൻ കറി ഉച്ചയ്ക്ക് കിട്ടണം, അതിന് വേണ്ടിയാണെന്ന് ഞാൻ പറയും. പതിനാല് വർഷമായി ഞങ്ങൾ ഒരുമിച്ച് പോകുന്നു. കല്യാണം കഴിച്ച് എന്റെ വീട്ടിൽ നിന്നും ഇറങ്ങിയ ശേഷം ഒരു രാത്രി ഞാനെന്റെ ഭർത്താവിനെ വിട്ട് ഞാൻ എന്റെ വീട്ടിൽ പോയി ഉറങ്ങിയിട്ടില്ല. ഇപ്പോൾ അദ്ദേഹം ഇവിടെയില്ല. ആറ് മാസമായി ബിസിനസ് ടൂറിലാണ്.

Suma Jayaram

ആറ് മാസത്തിൽ ഇതുവരെയും ഞാൻ എന്റെ വീട്ടിൽ പോയിട്ടില്ല. അമ്മ ഇവിടെ വന്ന് നിൽക്കും. പക്ഷെ ഞാൻ പോയിട്ടില്ല. അതിന്റെ വിഷമം അമ്മയ്ക്കുണ്ട്. എന്തോ ഒരു അടുപ്പം ഞാനും ഭർത്താവും തമ്മിലുണ്ട്. ചിലപ്പോൾ അദ്ദേഹം കുടിച്ച് ദേഷ്യപ്പെടും. എനിക്ക് വേണമെങ്കിൽ ഒരു സ്റ്റെപ്പെ‌ടുത്ത് വീട്ടിൽ നിന്നും പോകാം, അങ്ങനെ പോയാൽ പക്ഷെ നിങ്ങളുടെ ജീവിതം പ്രശ്നമാകുമെന്ന് ഞാൻ പറയും.

നീ പോയി രണ്ടാമത് കല്യാണം കഴിച്ചോ എന്ന് അദ്ദേഹം പറയും. ഇനി കല്യാണം കഴിക്കേണ്ട ആവശ്യമില്ല. കാരണം കല്യാണം എന്താണെന്ന് മനസിലായല്ലോ. ഒരു വിവാഹമാണ് ഞാൻ ആ​ഗ്രഹിച്ചത്. കുടിയാണ് പ്രശ്നം. അത് നിയന്ത്രിച്ചാൽ കുഴപ്പമില്ല. എല്ലാം അഡ്ജസ്റ്റ്മെന്റാണ്. ഇപ്പോൾ ഈ ഇന്റർവ്യൂ എടുക്കുമ്പോൾ പോലും ഭയങ്കര പ്രശ്നത്തിലാണ് ഞാൻ. പക്ഷെ ദെെവം കൂടെയുണ്ടെന്ന് വിശ്വസിക്കുന്നെന്നും അത് കൊണ്ടാണ് ഹാപ്പിയായി പോകുന്നതെന്നും സുമ ജയറാം വ്യക്തമാക്കി.

More from Filmibeat

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X