Just In
- 8 hrs ago
ഭാര്യയോട് പൊട്ടിത്തെറിച്ച് ഫിറോസ്, സജ്നയ്ക്കും ഫിറോസിനും വീട്ടിലേക്ക് പോകാമെന്ന് ബിഗ് ബോസും
- 10 hrs ago
മണിക്കുട്ടനെ വിവാഹം കഴിക്കാൻ സമ്മതമാണോ; പൊക്കം അളന്ന് നോക്കി താരങ്ങൾ, ബിഗ് ബോസിലെ പ്രണയം
- 11 hrs ago
ഭര്‍ത്താവ് പോയിട്ട് 6 വര്‍ഷമായി; ആ സമയത്തും ഭാര്യമാര്‍ ഇങ്ങനെ നടക്കണമെന്ന് സമൂഹം തീരുമാനിക്കും, ഇന്ദുലേഖ
- 12 hrs ago
എന്നെ കൊണ്ട് ആനി പറയിപ്പിച്ചതാണ്; സിനിമയില്‍ എത്തിയില്ലായിരുന്നെങ്കില്‍ ആരാവുമെന്ന ചോദ്യത്തിന് ബൈജു
Don't Miss!
- Finance
'കേക്ക് ഒ കേക്ക്'; പുതിയ ഡെലിവറി ആപ്പുമായി കെഎസ്യുഎം സ്റ്റാര്‍ട്ടപ്പായ എല്‍ സക്വയര്‍
- Automobiles
ഇന്ന് ബുക്ക് ചെയ്താൽ 2022 ഡെലിവറി ലഭിച്ചേക്കാം; പുതിയ മഹീന്ദ്ര ഥാറിനായി 10 മാസം വരെ കാത്തിരിക്കണം
- News
ജനാധിപത്യ കേരള കോണ്‍ഗ്രസിനെ പരിഗണിക്കാതെ സിപിഎം, ജോസ് വന്നത് കൊണ്ട് സീറ്റില്ല!!
- Lifestyle
ഇന്നത്തെ ദിവസം കഠിനാധ്വാനം ചെയ്യേണ്ട രാശിക്കാര്‍
- Sports
IND vs ENG: സംസാരിക്കുന്നത് എങ്ങനെ ഉടക്കാവും? നിങ്ങള്‍ കാണുന്നതിന്റെ കുഴപ്പമെന്ന് സ്റ്റോക്സ്
- Travel
ഏപ്രില്‍ വരെ ഇനി നോക്കേണ്ട, സഞ്ചാരികള്‍ക്കിടയില്‍ ഹോട്ട് ആയി ഇന്ത്യയിലെ കൂള്‍ സിറ്റി!!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ദേവുവിനോട് ബൈ പറയുന്നു, സുമംഗലി ഭവയുടെ ക്ലൈമാക്സിനെക്കുറിച്ച് സോനു, ചിത്രങ്ങള്‍ വൈറലാവുന്നു
മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ അഭിനേത്രികളിലൊരാളാണ് സോനു. സ്ത്രീധനമെന്ന പരമ്പരയിലെ വേണിയായാണ് ആളുകള്‍ ഇന്നും താരത്തെ ഓര്‍ത്തിരിക്കുന്നത്. വില്ലത്തരവും കോമഡിയുമൊക്കെയായി വേണി കസറിയിരുന്നു. മത്തി സുകുവിന്റെ മകളില്‍ നിന്നും മാറി നിമിഷയും ദേവുവുമായാണ് താരം അടുത്തിടെ എത്തിയത്.
സീ കേരളത്തിലെ സുമംഗലി ഭവയെന്ന പരമ്പരയ്ക്ക് ഗംഭീര സ്വീകാര്യതയായിരുന്നു ലഭിച്ചത്. ലൊക്കേഷനിലെ വിശേഷങ്ങളെക്കുറിച്ച് പറഞ്ഞ് താരമെത്താറുണ്ടായിരുന്നു. ഈ സീരിയല്‍ തീരാന്‍ പോവുകയാണെന്നുള്ള വിശേഷം പറഞ്ഞും താരമെത്തിയിരുന്നു.
റിച്ചാര്‍ഡായിരുന്നു ഈ പരമ്പരയില്‍ നായകനായെത്തിയത്. മികച്ച കെമിസ്ട്രിയായിരുന്നു ഇവരുടേത്. റിച്ചാര്‍ഡുമായുള്ള സൗഹൃദത്തെക്കുറിച്ചും ഓണ്‍സ്ക്രീന്‍ കെമിസ്ട്രിയെക്കുറിച്ചും പറഞ്ഞും താരമെത്തിയിരുന്നു. ദേവുവും സൂര്യനും തമ്മിലുള്ള കെമിസ്ട്രി എടുത്ത് പറയേണ്ടത് തന്നെയാണെന്നായിരുന്നു ആരാധകരും പറഞ്ഞത്. പരമ്പരയ്ക്ക് പുറമെ ചാനല്‍ പരിപാടികളിലും ഇരുവരും അതിഥികളായി പങ്കെടുത്തിരുന്നു.
അതെ, ഒടുവിൽ ദിവസം വന്നിരിക്കുന്നു. സുമംഗലി ഭവയുടെ ക്ലൈമാക്സ് എപ്പിസോഡ്, ഇത് ശരിക്കും ഒരു ഹെവിഹാർട്ട് ഉപയോഗിച്ചാണ്, സുമംഗലിഭവയുടെ നിരപരാധിയായ നായികയായ "ദേവുവിനോട്" വിടവാങ്ങുന്നു. ഈ യാത്രയിൽ എന്നോടൊപ്പം നിന്ന എല്ലാവർക്കും നന്ദി.
എന്റെ ടീം ഞാൻ നിങ്ങളെയെല്ലാം മിസ്സ് ചെയ്യും. സീ കേരളത്തോട് എന്റെ നന്ദിയും സ്നേഹവും. കാഴ്ചക്കാരിൽ അവസാനത്തെയാളല്ല, നിങ്ങളുടെ സ്നേഹവും കരുതലും സമൃദ്ധമായി നൽകിയതിന് എല്ലാവർക്കും നന്ദി. സുമംഗലിഭവ ക്ലൈമാക്സ് എപ്പിസോഡ് ഇന്ന് എന്നുമായിരുന്നു സോനു ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. സീരിയലിലെ താരങ്ങള്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കുമൊപ്പമുള്ള ചിത്രങ്ങളും താരം പോസ്റ്റ് ചെയ്തിരുന്നു.
സുമംഗലി ഭവ അവസാനിക്കുന്നതില്‍ സങ്കടമുണ്ടെന്ന് പറഞ്ഞായിരുന്നു ആരാധകരെത്തിയത്. എന്നാണ് അടുത്ത സീരിയലെന്നുള്ള ചോദ്യങ്ങളും ആരാധകര്‍ ചോദിച്ചിട്ടുണ്ട്. കുട്ടിക്കാലം മുതലേ തന്നെ കലാരംഗത്ത് സജീവമായിരുന്നു സോനു. ചാനല്‍ പരിപാടികളുമായി മുന്നേറുന്നതിനിടയിലായിരുന്നു സീരിയലിലേക്കുള്ള അവസരം ലഭിച്ചത്. മികച്ച നര്‍ത്തകി കൂടിയായ സോനു യാത്ര ചെയ്യാന്‍ ഏറെയിഷ്ടമാണ്. സീരില്‍ ബ്രേക്ക് സമയത്ത് ഭര്‍ത്താവിന് അരികിലേക്ക് പോയാല്‍ യാത്രകളെക്കുറിച്ചാണ് പറയാറുള്ളത്. കൂടുതല്‍ ആവശ്യപ്പെടുന്ന കാര്യവും അത് തന്നെയാണെന്നും സോനു പറഞ്ഞിരുന്നു.