For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വയറില്‍ സ്‌ട്രെച്ച് മാര്‍ക്ക്, 20 കിലോ കൂടി, ശരീരത്തിൻ്റെ ആകൃതിയും നഷ്ടപ്പെട്ടു; കളിയാക്കുന്നവരോട് സോനു സതീഷ്

  |

  നടിമാരുടെ സൗന്ദര്യ സങ്കല്‍പ്പത്തില്‍ എന്തെങ്കിലും മാറ്റം വന്നാല്‍ വിമര്‍ശിക്കുന്ന നിരവധി പേരാണ്. തടി കൂടിയതിന്റെ പേരില്‍ ഒത്തിരി നടിമാര്‍ക്ക് പരിഹാസങ്ങള്‍ നേരിടേണ്ടതായി വന്നിട്ടുണ്ട്. ഒരു കുഞ്ഞിന് ജന്മം കൊടുത്ത്, അമ്മയായതിന്റെ പേരില്‍ കളിയാക്കലുകള്‍ നേരിടേണ്ടി വരുന്നത് കുറച്ച് കഷ്ടം തന്നെയാണെന്ന് പറയുകയാണ് സീരിയല്‍ നടി സോനു സതീഷ്.

  മാസങ്ങള്‍ക്ക് മുന്‍പാണ് സോനു ഒരു പെണ്‍കുഞ്ഞിന് ജന്മം കൊടുക്കുന്നത്. മകളുടെ വരവിനെ കുറിച്ച് നടി തന്നെ ആരാധകരോട് പറഞ്ഞിരുന്നു. ഗര്‍ഭകാലത്ത് ഇരുപത് കിലോയോളം ശരീരഭാരം നടിയ്ക്ക് കൂടുകയും ചെയ്തു. ഇതിനെ വിമര്‍ശിച്ച് എത്തുന്നവര്‍ക്ക് വ്യക്തമായ മറുപടിയാണ് സോഷ്യല്‍ മീഡിയ പേജിലൂടെ നടിയിപ്പോള്‍ നല്‍കിയിരിക്കുന്നത്.

  Also Read: 'ശാന്തനാണ് പക്ഷെ മര്യാദക്ക് ഡീൽ ചെയ്തില്ലെങ്കിൽ മോന്തയുടെ ഷെയ്പ്പ് മാറും'; നവീനെ കുറിച്ച് ശാലിനി നായർ!

  'മാതൃത്വം' ഈ യാത്രയുടെ യഥാര്‍ഥ അര്‍ത്ഥവും അനുഭവവും വിശദീകരിക്കാന്‍ വാക്കുകള്‍ പോലും പരാജയപ്പെടുകയാണ്. എനിക്ക് ഇരുപത് കിലയോളം ശരീരഭാരം വര്‍ധിച്ചു. എനിക്ക് വയറില്‍ സ്‌ട്രെച്ച് മാര്‍ക്കുണ്ട്. വല്ലാത്ത നടുവേദനയും തലവേദനയും ഉണ്ടായി. എന്റെ ശരീരത്തിന്റെ ആകൃതി നഷ്ടപ്പെട്ടുവെന്ന് എനിക്ക് തന്നെയറിയാം. ഇതില്‍ നിന്നും തിരിച്ച് വരാന്‍ സമയമെടുക്കും. കാരണം ഒരു അമ്മയ്ക്ക് അവളുടെ കുഞ്ഞിനെക്കാളും പ്രധാന്യമുള്ള മറ്റൊരു കാര്യവും ഉണ്ടാവില്ല.

  Also Read: സുകുവേട്ടൻ ഉണ്ടായിരുന്നെങ്കിൽ മക്കൾ ഒരു വീട്ടിൽ കഴിഞ്ഞേനെ; തനിക്കത് പറയാൻ പേടി ആണെന്ന് മല്ലിക

  കുഞ്ഞിന്റെ ആരോഗ്യത്തിന് വേണ്ടി അവരെന്തും സഹിക്കുകയും വിട്ടുവീഴ്ചകള്‍ നടത്തുകയും ചെയ്യും. അതുകൊണ്ട് പ്രസവശേഷമുള്ള ഒരു അമ്മയുടെ ശരീരത്തെ കുറിച്ച് കമന്റുകള്‍ പറയുന്ന സഹോദരി സഹോദരന്മാര്‍ ഈ പ്രക്രിയ എന്താണെന്ന് ആദ്യം മനസിലാക്കുക. ഇനി അതില്‍ കൂടുതല്‍ എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ നിങ്ങളെല്ലാവരും നിങ്ങളുടെ അമ്മയോട് ചോദിക്കൂ.. അവരത് വ്യക്തമായി വിശദീകരിച്ച് തരും.

  Also Read: അച്ഛനെ വിവാഹം കഴിക്കാന്‍ ഇരുന്നതാണ്; പുരുഷ സങ്കല്‍പ്പം അത് അച്ഛന്‍ തന്നെയാണെന്ന് കല്‍പന, വാക്കുകള്‍ വൈറൽ

  നിങ്ങള്‍ക്ക് ജന്മം തന്നപ്പോഴും ഒരോ അമ്മമാരും ഈ അവസ്ഥകളിലൂടെയെല്ലാം കടന്ന് പോയിട്ടുണ്ടാവും. ഒരു സ്ത്രീയെ അവരുടെ പ്രസവത്തിന് ശേഷം കാണുകയാണെങ്കില്‍ സുഖമാണോ എന്ന് ചോദിക്കുക, അവളുടെ ശരീരത്തെ കുറിച്ച് അഭിപ്രായം പറയരുത്', എന്നുമാണ് സോനു പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.

  പ്രസവത്തിന് മുന്‍പും നിറവയറുമായി നില്‍ക്കുന്നതുമായിട്ടുള്ള രണ്ട് ചിത്രങ്ങളും നടി പങ്കുവെച്ചിരുന്നു. അതേ സമയം സോനുവിന്റെ പോസ്റ്റിന് താഴെ ആശംസാപ്രവാഹമാണ്. സൂപ്പറായി പ്രിയപ്പെട്ടവളേ.. എന്നാണ് സീരിയല്‍ നടി അശ്വതിയുടെ കമന്റ്. അമ്മ ആകുക എന്നത് ഒരു പുണ്യമാണ്. അതിനപ്പുറം ഒരു സന്തോഷം കിട്ടാനില്ല.

  സോനുവിന്റെ അവസ്ഥയിലൂടെ കടന്ന് പോവുകയാണ് താനെന്ന് പറഞ്ഞ് ഒരു ആരാധികയും എത്തിയിരുന്നു. സൗന്ദര്യത്തെക്കാളും മാതൃത്വത്തിന്റെ വില തുറന്ന് പറഞ്ഞതിലൂടെ സോനുവിനെ അഭിനന്ദിക്കുകയാണ് പ്രിയപ്പെട്ടവര്‍. എല്ലാവര്‍ക്കും മാതൃകയാക്കാവുന്ന നിലപാടിണിതെന്നും ആരാധകര്‍ പറയുന്നു.

  സ്ത്രീധനം സീരിയലിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് സോനു സതീഷ്. നെഗറ്റീവ് ഷേഡുള്ള വേഷങ്ങളും നായിക വേഷവുമൊക്കെ സോനു അവതരിപ്പിച്ചിരുന്നു. 2017 ലാണ് നടി വിവാഹിതയാവുന്നത്. ആദ്യവിവാഹം വേര്‍പ്പെടുത്തിയതിന് ശേഷമുള്ള രണ്ടാം വിവാഹമായിരുന്നിത്. മകളുടെ വരവോട് കൂടി ഭര്‍ത്താവ് അജയിയുടെ കൂടെ സന്തുഷ്ടയായി ജീവിക്കുകയാണ് സോനു.

  Read more about: sonu satheesh
  English summary
  Sumangali Bhava Actress Sonu Satheesh About Pregnancy Weight Gain And Motherhood Goes Viral. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X