ഓണ്‍സ്‌ക്രീനിലെ ഭര്‍ത്താവിന്റെ കെമിസ്ട്രിയാണ് എല്ലാത്തിനും കാരണം; സീരിയല്‍ നടി സോനു സതീഷ് പറയുന്നു

മലയാള ടെലിവിഷന്‍ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് സോനു സതീഷ്. സ്ത്രീധനം എന്ന സീരിയലിലെ നെഗറ്റീവ് കഥാപാത്രത്തില്‍ നിന്നും സുമംഗലി ഭഃവ എന്ന സീരിയലിലെ നായികയായി തിളങ്ങി നില്‍ക്കുകയാണ് സോനുവിപ്പോള്‍. സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന സുമംഗലിഭഃവ യില്‍ ദേവു എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്.

ഇപ്പോഴിതാ ഈ ടൈംസ് ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സീരിയലിലെ തന്റെ ഭര്‍ത്താവിനെ കുറിച്ചും തന്റെ ശ്രദ്ധേയമായ വേണി എന്ന കഥാപാത്രത്തെ പറ്റിയും തുറന്ന് സംസാരിക്കുകയാണ് സോനു. 'മലയാള സീരിയലുകളില്‍ നിന്നും എനിക്ക് അവസരങ്ങള്‍ നഷ്ടമായി തുടങ്ങിയപ്പോഴാണ് ഈ കഥാപാത്രം എന്നിലേക്ക് എത്തുന്നത്.

sonu-satheesh

ഈ സീരിയലിന്റെ ഇതിവൃത്തം എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു. അതുകൊണ്ടാണ് ചെയ്യാന്‍ തീരുമാനിച്ചത്. ഇതില്‍ ജോയിന്‍ ചെയ്ത തുടക്കകാലത്ത് എനിക്ക് ഇത് ചെയ്യാന്‍ ലേശം ബുദ്ധിമുട്ടായിരുന്നു. എന്നാല്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ പ്രേക്ഷകരില്‍ നിന്ന് നല്ല പ്രതികരണം ലഭിക്കാന്‍ തുടങ്ങിയതിന് നന്ദി പറയുകയാണ്.

സീരിയലിന്റെ ഏറ്റവും ആകര്‍ഷിക്കുന്ന കാര്യങ്ങളിലൊന്ന് എനിക്കൊപ്പം ഓണ്‍സ്‌ക്രീനില്‍ ഭര്‍ത്താവായി അഭിനയിക്കുന്ന റിച്ചാര്‍ഡുമായിട്ടുള്ള കെമിസ്ട്രിയാണ്. തന്നിലൂടെ ഒരു റൊമാന്റിക് ജോഡി ശ്രദ്ധിക്കപ്പെടുന്നതില്‍ വലിയ സന്തോഷമാണ്. ടെലിവിഷനില്‍ കൂടുതലായും ഞാന്‍ നെഗറ്റീവ് വേഷങ്ങളാണ് ചെയ്തിരുന്നത്. ഭര്‍ത്താവിനൊപ്പം പ്രണയാതുരമായി അഭിനയിക്കാനുള്ള അവസരം ഇതുവരെ കിട്ടിയിട്ടില്ല.

അവസാനം ഇതിലൂടെ ആ ഭാഗ്യം ലഭിച്ചു. പ്രേക്ഷകരും അത് ആസ്വദിക്കുന്നുണ്ടെന്ന് അറിഞ്ഞതില്‍ സന്തോഷമാണ്. സ്‌ക്രീനിന് പുറത്തും റിച്ചാര്‍ഡുമായി നല്ല സൗഹൃദമുണ്ട്. അതാണ് ദേവുവും സൂര്യനും നന്നായി അവതരിപ്പിക്കാന്‍ സാധിക്കുന്നതിന് പിന്നിലെന്നും സോനു പറയുന്നു.

More from Filmibeat

Read more about: sonu serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X