ഇളമകളായത് കൊണ്ട് എന്റെ കല്യാണം ആഘോഷമാക്കാനിരുന്നതാണ്; അനൂപ് നല്ല മകനായിരിക്കുമെന്ന് ദര്‍ശന

വീട്ടുകാരുടെ സമ്മതമില്ലാതെയാണ് സീരിയല്‍ നടി ദര്‍ശന ദാസ് വിവാഹിതയാവുന്നത്. അഭിനയിച്ച് കൊണ്ടിരുന്ന സീരിയലിന്റെ അസിസ്റ്റന്റ് ഡയറക്ടറായ അനൂപുമായി നടി ഇഷ്ടത്തിലാവുകയായിരുന്നു. വിവാഹം കഴിഞ്ഞിട്ട് വര്‍ഷങ്ങളായെങ്കിലും ദര്‍ശനയുടെ വീട്ടുകാരുടെ എതിര്‍പ്പ് ഇനിയും അവസാനിച്ചിട്ടില്ല.

പ്രണയിച്ച് വിവാഹം കഴിക്കേണ്ടി വന്നതിനാല്‍ ശരിക്കുമൊരു വിവാഹം ദര്‍ശനയ്ക്കും അനൂപിനും ഉണ്ടായിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം താരങ്ങള്‍ വീണ്ടും വിവാഹിതരായിരിക്കുകയാണ്. ഞാനും എന്റാളും എന്ന ടെലിവിഷന്‍ റിയാലിറ്റി ഷോ യില്‍ വച്ചാണ് ശരിക്കും വിവാഹത്തിന്റെ രീതികളില്‍ താരങ്ങള്‍ വിവാഹം കഴിക്കുന്നത്.

ഇളയമകളായത് കൊണ്ട് തന്റെ വിവാഹം ഭംഗിയായി നടത്താന്‍ അച്ഛന്‍ ആഗ്രഹിച്ചിരുന്നു

മൂന്ന് പെണ്‍കുട്ടികളുള്ള വീട്ടിലെ ഇളയമകളായത് കൊണ്ട് തന്റെ വിവാഹം ഭംഗിയായി നടത്താന്‍ അച്ഛന്‍ ആഗ്രഹിച്ചിരുന്നു. അതിന് സാധിക്കാതെ വന്നത് കൊണ്ട് പിണക്കം ഇനിയും തീര്‍ന്നിട്ടില്ല. എന്നാല്‍ നല്ല രീതിയില്‍ വിവാഹം കഴിക്കണമെന്ന താരങ്ങളുടെ ആഗ്രഹമാണ് ഇപ്പോള്‍ നടന്നിരിക്കുന്നത്. ഞാനും എന്റാളും ഷോ യുടെ വിവാഹം എന്ന എപ്പിസോഡില്‍ വച്ചാണ് ദര്‍ശനയ്ക്കും അനൂപിനും ഹിന്ദു ആചാരപ്രകാരമുള്ള വിവാഹം സംഘടിപ്പിച്ചത്.

ജോണി ആന്റണിയുടെയും നിത്യ ദാസിന്റെയും സാന്നിധ്യത്തിലായിരുന്നു വിവാഹം

മത്സരാര്‍ഥികളും വിധികര്‍ത്താക്കളായ ജോണി ആന്റണിയുടെയും നിത്യ ദാസിന്റെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. ശരിക്കുമൊരു വിവാഹത്തില്‍ നടക്കുന്ന എല്ലാ ചടങ്ങുകളും ഇതില്‍ സംഘടിപ്പിച്ചിരുന്നു. ജോണി ആന്റണിയാണ് താരങ്ങളോട് വിവാഹത്തിന് സമ്മതമാണോന്ന് ചോദിച്ചത്. ശേഷം ദര്‍ശനയെ അനൂപിന്റെ കൈ പിടിച്ച് കൊടുത്തതും താലി എടുത്ത് കൊടുത്തതുമൊക്കെ സംവിധായകനാണ്. വിവാഹത്തിന് ശേഷം മാതാപിതാക്കളോടും സുഹൃത്തുക്കളോടുമായി ദര്‍ശനയും അനൂപും സംസാരിച്ചിരുന്നു.

വീട്ടുകാര്‍ക്ക് തന്നോടുള്ള പിണക്കം തീര്‍ന്നെന്ന് അറിയാം

'വീട്ടുകാര്‍ക്ക് തന്നോടുള്ള പിണക്കം തീര്‍ന്നെന്ന് അറിയാം. അവര്‍ എന്നോട് ക്ഷമിച്ചു. ഇനി പറ്റുവാണെങ്കില്‍ അനൂപിനോട് കൂടി ക്ഷമിക്കണം. അദ്ദേഹം നിങ്ങള്‍ക്ക് നല്ലൊരു മകനായിരിക്കും. അങ്ങനൊരു ഉറപ്പേ എനിക്ക് തരാനുള്ളഉവെന്നാണ് ദര്‍ശന പറയുന്നത്. അതേ സമയം ദര്‍ശന തനിക്ക് നല്ലൊരു ഭാര്യയും തന്റെ കുഞ്ഞിന്റെ അമ്മയുമാണ്. അവളെ നല്ല രീതിയില്‍ നോക്കുകയാണ് എനിക്ക് ചെയ്യാനുള്ളു. അത് ചെയ്യുന്നുണ്ടെന്ന്', അനൂപും പറയുന്നു.

വിവാഹത്തിന്റെ ചടങ്ങില്‍ അച്ഛനും അമ്മയും വേണമെന്നാണ് നടി നിത്യ ദാസിന്റെ അഭിപ്രായം

അതേ സമയം വിവാഹത്തിന്റെ ചടങ്ങില്‍ അച്ഛനും അമ്മയും വേണമെന്നാണ് നടി നിത്യ ദാസിന്റെ അഭിപ്രായം. പറയുന്നത് കൊണ്ട് വേറൊന്നും വിചാരിക്കരുത്. മാതാപിതാക്കളെ വേദനിപ്പിച്ച് നമുക്ക് ഒന്നും നേടാന്‍ കഴിയില്ല. അവരുടെ അനുഗ്രഹം, ഗുരുത്വം എന്നൊക്കെ പറയുന്നത് നമുക്ക് ആവശ്യമാണെന്നും നിത്യ ദാസ് പറയുന്നു. ഞങ്ങള്‍ സന്തോഷത്തോടെ ജീവിക്കുന്നതാണ് ഇപ്പോള്‍ അവര്‍ക്കുള്ള ഏറ്റവും വലിയ സന്തോഷം എന്നാണ് അനൂപ് ഇതിന് മറുപടിയായി പറയുന്നത്.

ദര്‍ശനയുടെ അച്ഛനും അമ്മയും കാണിക്കുന്നത് ദേഷ്യമല്ല, അതവരുടെ വിഷമമാണ്

നിത്യയുടെ നിര്‍ദ്ദേശപ്രകാരം വേദിയില്‍ അച്ഛന്റെയും അമ്മയുടെയും അനുവാദം വാങ്ങി കൊണ്ടാണ് അനൂപും ദര്‍ശനയും വിവാഹത്തിനൊരുങ്ങിയത്. എന്റെ മനസ് പറയുന്നത് അവരെന്തായാലും വരുമെന്നാണെന്ന് നിത്യ കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ ദര്‍ശനയുടെ അച്ഛനും അമ്മയും കാണിക്കുന്നത് ദേഷ്യമല്ല, അതവരുടെ വിഷമമാണെന്നാണ് പാഷാണം ഷാജി പറയുന്നത്. താനും ഭാര്യയും ഒളിച്ചോടിയപ്പോള്‍ അവളുടെ അമ്മയും ഇതുപോലെ വിഷമിച്ചതാണെന്ന് ഷാജി പറയുന്നു.

More from Filmibeat

Read more about: darshana ദര്‍ശന
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X