അവളുടെ വീട്ടിലെ മതിൽ ചാടിയതിന് പോലീസ് പിടിച്ചു; കല്യാണത്തിന് മൂന്നാല് മാസം മുൻപ് നടന്ന സംഭവത്തെ പറ്റി താരങ്ങൾ

സീരിയല്‍ നടി ദര്‍ശന ദാസും ഭര്‍ത്താവ് അനൂപും പ്രേക്ഷകര്‍ക്ക് വളരെ പ്രിയപ്പെട്ടവരാണ്. ഞാനും എന്റാളും ടെലിവിഷന്‍ റിയാലിറ്റി ഷോ യില്‍ പങ്കെടുത്തതിന് പിന്നാലെയാണ് തങ്ങളുടെ പ്രണയവിവാഹത്തെ കുറിച്ച് താരങ്ങള്‍ മനസ് തുറന്നത്. അതേ സമയം ദര്‍ശനയുടെ വീട്ടിലെ മതില്‍ചാടിയതിന് പോലീസ് പിടിച്ച കാര്യത്തെ കുറിച്ച് പറയുകയാണ് അനൂപിപ്പോള്‍.

വിവാഹം കഴിക്കുന്നതിന് ഏകദേശം മൂന്നാല് മാസം മുന്‍പാണ് സാഹസികമായി ദര്‍ശനയുടെ വീട്ടിലേക്ക് അനൂപ് എത്തുന്നത്. അന്ന് സംശയം തോന്നിയ പോലീസ് കൂട്ടുകാരനെയും വണ്ടിയുമടക്കം പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ട് പോവുകയായിരുന്നു. സീ മലയാളം ന്യൂസിന് നല്‍കിയ അഭിമുഖത്തിലൂടെ ദര്‍ശനയും അനൂപും ചേര്‍ന്നാണ് ഈ കഥ ആരാധകരുമായി പങ്കുവെച്ചത്.

അനൂപ് മതില് ചാടി ദര്‍ശനയുടെ വീട്ടില്‍ പോയ കഥ

അനൂപ് മതില് ചാടി ദര്‍ശനയുടെ വീട്ടില്‍ പോയിട്ടുണ്ടെന്നൊക്കെ കേട്ടത് ശരിയാണോ എന്നാണ് അവതാരക താരദമ്പതിമാരോട് ചോദിച്ചത്. എന്റെ ഫോണ്‍ വീട്ടുകാര്‍ വാങ്ങി വെച്ചിരുന്നു. അപ്പോള്‍ എന്താ കാര്യമെന്ന് പരസ്പരം അറിയാന്‍ സാധിച്ചിരുന്നില്ല. അതുകൊണ്ട് എനിക്കൊരു ചെറിയ ഫോണ്‍ തരാനായി വന്നതാണ് അനൂപ്. ഞങ്ങളുടെ വീടുകള്‍ തമ്മില്‍ നല്ല ദൂരമുള്ളതിനാല്‍ പെട്ടന്നൊരു കാര്യം പറഞ്ഞാല്‍ ഓടി വരാന്‍ സാധിക്കില്ല. ഞാന്‍ തൊടുപുഴയിലും ദര്‍ശന പാലക്കാടുമായിരുന്നു.

വീടിനോട് ചേര്‍ന്നൊരു റബ്ബര്‍ത്തോട്ടമുണ്ട്. അതിലെ പോയിട്ടാണ് ഞാന്‍ മതില്‍ ചാടുന്നത്

അവിടുന്ന് പുറപ്പെട്ടാല്‍ ഇവിടെ എത്തുമ്പോള്‍ രാത്രിയാവും. അങ്ങനൊരു സാഹചര്യത്തില്‍ എന്തെങ്കിലും പ്രശ്‌നം നടന്നാല്‍ പോലും അറിയില്ല. അതുകൊണ്ട് ചെറിയൊരു ഫോണ്‍ കൊണ്ട് കൊടുക്കാം എന്ന് കരുതിയാണ് ദര്‍ശനയുടെ വീട്ടിലേക്ക് പോയത്. രാത്രിയിലായിരുന്നു യാത്ര. അവളുടെ വീടിനോട് ചേര്‍ന്ന് എവിടേലും വെച്ചാല്‍ മതി, രാവിലെ അവള്‍ വന്ന് എടുത്തോളും. വീടിനോട് ചേര്‍ന്നൊരു റബ്ബര്‍ത്തോട്ടമുണ്ട്. അതിലെ പോയിട്ടാണ് ഞാന്‍ മതില്‍ ചാടുന്നത്.

ന്‍ തിരിച്ച് വരുന്നതിനിടയില്‍ ബുള്ളറ്റും കൂടെ ഉണ്ടായിരുന്ന ആളെയും പോലീസ് കൊണ്ട് പോയി

കൂട്ടുകാരനെയും വണ്ടിയും മാറ്റി നിര്‍ത്തി. എന്നാല്‍ ഞാന്‍ തിരിച്ച് വരുന്നതിനിടയില്‍ ബുള്ളറ്റും കൂടെ ഉണ്ടായിരുന്ന ആളെയും പോലീസ് കൊണ്ട് പോയി. കൂട്ടുകാരന്‍ ബുള്ളറ്റുമായി നില്‍ക്കുന്നത് കണ്ടപ്പോള്‍ ഇവിടെയെന്താ നില്‍ക്കുന്നതെന്ന് പോലീസ് ചോദിച്ചു. വെറുതേ നിന്നതാണെന്ന് പറഞ്ഞപ്പോള്‍ പോലീസ് വീണ്ടും ചോദിച്ചു. ഇതോടെയാണ് കൂട്ടുകാരന്‍ കാമുകിക്ക് മൊബൈല്‍ കൊടുക്കാനായി പോയതാണെന്ന് പറഞ്ഞത്.

പിന്നാലെ പോലീസ് വന്ന് എന്നെയും കെണ്ട് പോയി

അങ്ങനെ അവനെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ട് പോയി. അവനെ കാണാതെ വന്ന് വിളിച്ചപ്പോഴാണ് പോലീസ് സ്‌റ്റേഷനിലാണെന്ന് പറയുന്നത്. പിന്നാലെ പോലീസ് വന്ന് എന്നെയും കെണ്ട് പോയി. എന്നിട്ട് കാര്യങ്ങളൊക്കെ സംസാരിച്ചു. ഞാന്‍ ജെനുവിന്‍ ആണെന്ന് മനസിലായെങ്കിലും രാവിലെ സിഐ വന്നിട്ടേ വിടുകയുള്ളുവെന്ന് പറഞ്ഞു.

അത് വീട്ടുകാരൊക്കെ അറിയുമല്ലോ എന്ന് കരുതി. രാത്രിയില്‍ തന്നെ സുഹൃത്തായ വക്കീലിനെ വിളിച്ച് പറഞ്ഞു. ഇനി രാത്രി വരരുതെന്ന് പറഞ്ഞാണ് അന്ന് പോലീസ് സ്റ്റേഷനില്‍ നിന്നും പോന്നതെന്ന് അനൂപ് പറയുന്നു.

 മതം തന്നെയായിരുന്നു അവര്‍ക്ക് പ്രശ്നമെന്നാണ് തോന്നുന്നത്

അതിന് ശേഷം മൂന്നാല് മാസം കഴിഞ്ഞാണ് കല്യാണം കഴിക്കുന്നത്. അമ്മ കുളിക്കാന്‍ കയറുമ്പോഴും വീട്ടില്‍ ആരുമില്ലാത്തപ്പോഴുമൊക്കെയാണ് ഫോണ്‍ വിളിച്ചിരുന്നത്. പക്ഷേ അതും പിടിച്ചു. അതോടെ കൂടുതല്‍ പ്രശ്‌നമായി. ഇതോടെ ദര്‍ശനയെ അമ്മയുടെ ചേച്ചിയുടെ വീട്ടിലേക്ക് മാറ്റി.

പ്രണയമായിരുന്നില്ല, മതം തന്നെയായിരുന്നു അവര്‍ക്ക് പ്രശ്നമെന്നാണ് തോന്നുന്നത്. രണ്ടാളും രണ്ട് മതത്തില്‍ നിന്നുള്ളവരാണ്. അവര്‍ ഒന്നിച്ചാല്‍ എങ്ങനെയുണ്ടാവുമെന്നൊക്കെ ചിന്തിച്ചിട്ടുണ്ടാവാം. എന്താണ് അന്ന് വിവാഹത്തിന് വീട്ടുകാര്‍ സമ്മതിക്കാത്തത് എന്ന് ഇതുവരെ താന്‍ ചോദിച്ചിട്ടില്ലെന്നാണ് ദര്‍ശന പറയുന്നത്.

More from Filmibeat

Read more about: darshana ദര്‍ശന
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X