പ്രണയം വീട്ടിൽ പറയാൻ നിൽക്കുമ്പോഴാണ് ആള് ക്രിസ്ത്യാനിയാണെന്ന് അറിയുന്നത്; തനിക്കത് കുഴപ്പമല്ലെന്ന് ദർശന

സീരിയല്‍ ലൊക്കേഷനില്‍ നിന്നും കണ്ടിഷ്ടപ്പെട്ട് ഒളിച്ചോടി പോയി വിവാഹം കഴിച്ചവരാണ് ദര്‍ശന ദാസും അനൂപ് കൃഷ്ണയും. ദര്‍ശന നായികയായി അഭിനയിച്ചിരുന്ന സീരിയലിലെ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു അനൂപ്. വിവാഹത്തെ കുറിച്ചും വീട്ടുകാരുടെ എതിര്‍പ്പുണ്ടായതിനെ കുറിച്ചും താരങ്ങള്‍ മുന്‍പ് സംസാരിച്ചിരുന്നു.

എന്നാല്‍ അനൂപ് ക്രിസ്ത്യനാണെന്ന് താനറിയുന്നത് പ്രണയത്തിലായതിന് ശേഷമാണെന്ന് ദര്‍ശന പറയുന്നു. ഒരു അച്ചായന്‍ ലുക്ക് ഫീല്‍ ചെയ്തിരുന്നെങ്കിലും അനൂപിന്റെ മതം അറിയില്ലായിരുന്നു. വിവാഹക്കാര്യം വീട്ടില്‍ പറയാമെന്ന് തീരുമാനിച്ചപ്പോഴാണ് യഥാര്‍ഥ മതം അറിയുന്നത്. വീട്ടുകാര്‍ സമ്മതിച്ചില്ലെങ്കിലും തനിക്കതില്‍ യാതൊരു കുഴപ്പവും തോന്നിയില്ലെന്ന് സീ മലയാളം ന്യൂസിന് നല്‍കിയ അഭിമുഖത്തിലൂടെ ദര്‍ശനയും അനൂപും പറയുന്നു.

അനൂപിന്റെ മതം ഏതാണെന്ന് അറിഞ്ഞ് തന്നെയാണ് വിവാഹം കഴിച്ചത്.

അനൂപിന്റെ മതം ഏതാണെന്ന് അറിഞ്ഞ് തന്നെയാണ് വിവാഹം കഴിച്ചത്. അതൊന്നും ചോദിച്ചില്ല. ആദ്യം അറിയില്ലായിരുന്നു. പേര് അനൂപ് എന്ന് മാത്രമേ അറിയുമായിരുന്നുള്ളഉവെന്ന് ദര്‍ശന പറയുന്നു. എന്റെ പേര് അനൂപ് എല്‍ദോസ് എന്നായിരുന്നു. പിതാവിന്റെ പേരാണ് എല്‍ദോസ്. തമിഴിലേക്ക് പോയപ്പോഴാണ് അവിടുന്ന് പേരിനൊപ്പം അമ്മയുടെ പേര് കൂടി ചേര്‍ക്കാന്‍ പറയുന്നത്. കൃഷ്ണ കുമാരി എന്ന പേര് ചേര്‍ത്ത് അനൂപ് കൃഷ്ണ ആവുന്നത് അങ്ങനെയാണെന്ന് താരം വ്യക്തമാക്കുന്നു.

 ദര്‍ശന നോക്കുമ്പോള്‍ ഞാന്‍ കുറിയൊക്കെ തൊട്ട് അമ്പലത്തില്‍ നിന്നും വരുന്നു

പിന്നെ ഫേസ്ബുക്കിലും മറ്റുമൊക്കെ പേര് അങ്ങനെ കൊടുത്തതോടെ ഞാന്‍ അറിയപ്പെടുന്നത് തന്നെ ആ പേരിലായി. സീരിയലില്‍ വന്നപ്പോഴും അനൂപ് കൃഷ്ണയാണ്. ദര്‍ശനയും അങ്ങനെ തന്നെ കരുതി. ഒരു ദിവസം അമ്പലത്തില്‍ ഷൂട്ട് നടക്കുന്ന ദിവസം ടെക്‌നിഷ്യനുള്ള ഒരു പയ്യന്‍ എന്റെ നെറ്റിയില്‍ കുറിതൊട്ടു. ഞാനാത് കാര്യമാക്കിയില്ല. ശേഷം ഷോട്ടിന്റെ സമയത്ത് ദര്‍ശന നോക്കുമ്പോള്‍ ഞാന്‍ കുറിയൊക്കെ തൊട്ട് അമ്പലത്തില്‍ നിന്നും വരുന്നു. അതോടെ അവള്‍ക്ക് സന്തോഷമായി.

വീട്ടുകാര്‍ അടുത്തതായി തടസം പറയുക മതത്തിന്റെ കാര്യമായിരിക്കും

കാരണം പ്രണയം പറഞ്ഞാല്‍ വീട്ടുകാര്‍ അടുത്തതായി തടസം പറയുക മതത്തിന്റെ കാര്യമായിരിക്കും. അത് രക്ഷപ്പെട്ടല്ലോന്ന് വിചാരിച്ചു. നമുക്ക് സെറ്റായ ഒരാളെ കിട്ടിയല്ലോ എന്ന് കരുതി. പ്രൊപ്പോസ് ചെയ്ത് പ്രണയവുമായി മുന്നോട്ട് പോയപ്പോള്‍ ഞാന്‍ വീട്ടില്‍ സംസാരിക്കാമെന്ന് പറഞ്ഞു. വീട്ടില്‍ അത്യാവശ്യം വിശ്വാസമൊക്കെ ഉള്ളതിനാല്‍ നാള് നോക്കുമെന്ന് പറഞ്ഞു. അപ്പോഴാണ് പുള്ളി നാള് നോക്കാനോ എന്ന് ഇങ്ങോട്ട് ചോദിക്കുന്നത്.

 ക്രിസ്ത്യനാണെന്ന് പറഞ്ഞത് കേട്ട് ഞാൻ തരിച്ച് പോയെന്ന് ദർശന

അന്നേരമാണ് എന്നോട് ഞാന്‍ ക്രിസ്ത്യനാണെന്ന് പറയുന്നത്. അത് കേട്ടതും ഞാനെന്ന് തരിച്ച് നിന്ന് പോയി. എന്താ ചെയ്യേണ്ടതെന്ന് ആളിങ്ങോട്ട് തന്നെ ചോദിച്ചു. എന്റെ പ്രശ്‌നങ്ങളൊക്കെ അറിയുന്ന ആളാണ് അനൂപ്. നേരത്തെ ഒരു പ്രണയം ഉണ്ടായിരുന്നു. അത് പല പ്രശ്‌നങ്ങളും കാരണം ബ്രേക്കപ്പായി. അതില്‍ നിന്നും പുറത്ത് വരാന്‍ കുറേ സമയം എടുത്തിരുന്നു.

ഇതും ഒരു പ്രശ്‌നമുണ്ടാക്കണ്ട, നീ വേണമെങ്കില്‍ ഈ ബന്ധം വേണ്ടെന്ന് വെച്ചോളൂ എന്ന് പറഞ്ഞു. അതില്‍ പ്രത്യേകിച്ച് കാര്യമില്ലെന്ന് എനിക്ക് തോന്നിയത് കൊണ്ട് ഈ ബന്ധവുമായി മുന്നോട്ട് പോവുകയായിരുന്നു.

കല്യാണം കുറച്ച് കഴിഞ്ഞ് മതിയെന്നാണ് കരുതിയത്

ശേഷം അനൂപ് ദര്‍ശനയുടെ വീട്ടുകാരോട് സംസാരിച്ചു. ആദ്യം ദര്‍ശനയുടെ അമ്മയോടാണ് കാര്യം പറഞ്ഞത്. അമ്മ അച്ഛനോടും ബാക്കിയുള്ളവരോടും പറഞ്ഞു. അവര്‍ നടക്കില്ലെന്ന് തീര്‍ത്ത് പറഞ്ഞു. രണ്ടാളുടെ വീട്ടിലും സമ്മതിച്ചില്ല. കല്യാണം കുറച്ച് കഴിഞ്ഞ് മതിയെന്നാണ് കരുതിയത്. പക്ഷേ പ്രശ്‌നങ്ങള്‍ കൂടി വന്നപ്പോള്‍ എങ്കില്‍ ഉള്ളത് വെച്ച് പുതിയൊരു ജീവിതം തുടങ്ങാമെന്ന് തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് വിവാഹം കഴിച്ചതെന്ന് ദര്‍ശനയും അനൂപും പറയുന്നു.

More from Filmibeat

Read more about: darshana ദര്‍ശന
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X