കണ്ണീരടക്കാന്‍ പാടുപെട്ടു! സ്ഫടികം ജോര്‍ജിന്റെ മരണരംഗം ചിത്രീകരിച്ചതിനെക്കുറിച്ച് റിച്ചാര്‍ഡ്!
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ സ്വന്തം താരങ്ങളിലൊരാളാണ് റിച്ചാര്‍ഡ്. പേര് പറഞ്ഞാല്‍ മനസ്സിലായില്ലെങ്കിലും താരം അവതരിപ്പിച്ച കഥാപാത്രങ്ങളെക്കുറിച്ച് പറയുമ്പോള്‍ ഈ താരത്തെ പെട്ടെന്ന് മനസ്സിലാവും. കറുത്ത മുത്ത്, സുമംഗലി ഭവ തുടങ്ങിയ പരമ്പരകളിലൂടെയാണ് ഈ താരം പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. കറുത്ത മുത്തില്‍ നിന്നും അപ്രത്യക്ഷനായതിന് പിന്നാലെയായി സുമംഗലി ഭവയിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് താരം. സൂര്യ നാരായണനെന്ന കഥാപാത്രത്തെയാണ് ഈ താരം അവതരിപ്പിക്കുന്നത്.
സൈക്കോയാണോ സൂര്യനെന്ന തരത്തിലുള്ള ചോദ്യങ്ങളും ഇടയ്ക്ക് ഉയര്‍ന്നുവന്നിരുന്നു. പലരും തന്നെക്കാണുമ്പോള്‍ അങ്ങനെ വിളിക്കാറുണ്ടെന്ന് താരം പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്. തന്റെ മുത്തശ്ശനായി അഭിനയിക്കുന്ന സ്ഫടികം ജോര്‍ജിന്റെ മരണം ചിത്രീകരിക്കുന്നതിനിടയില്‍ കണ്ണീര് പിടിച്ചുനിര്‍ത്താന്‍ താന്‍ പാടുപെട്ടതായി റിച്ചാര്‍ഡ് പറയുന്നു. അദ്ദേഹം ഇനി പരമ്പരയ്‌ക്കൊപ്പമില്ലല്ലോ എന്നോര്‍ത്തായിരുന്നു സങ്കടം. പൊതുവെ സ്ത്രീ കേന്ദ്രീകൃതമായിരിക്കും സീരിയലുകള്‍, എന്നാല്‍ സുമംഗലി ഭവ അങ്ങനെയല്ല, തനിക്ക് ലഭിച്ച കഥാപാത്രങ്ങളില്‍ മികച്ചതാണ് സൂര്യനാരായണനെന്നും റിച്ചാര്‍ഡ് പറയുന്നു.

റിച്ചാര്‍ഡും ദര്‍ശനയും തമ്മിലുള്ള കെമിസ്ട്രിയാണ് ഈ പരമ്പരയുടെ മറ്റൊരു ആകര്‍ഷണം. സെക്കോയെന്നും ഭാര്യയെ അമിതമായി സ്‌നേഹിക്കുന്നയാളെന്നുമൊക്കെ തന്റെ കഥാപാത്രത്തെക്കുറിച്ച് ഫരയുമ്പോള്‍ അത് തനിക്ക് സന്തോഷമാണ് നല്‍കുന്നതെന്ന് താരം പറയുന്നു. ആളുകള്‍ സൂര്യ നാരായണനെ സ്വീകരിച്ചതില്‍ സന്തോഷമുണ്ട്. അപ്രതീക്ഷിത സംഭവ വികാസങ്ങളുമായാണ് പരമ്പര മുന്നേറുന്നത്. പ്രമോ വീഡിയോ പുറത്തുവരുമ്പോള്‍ തന്നെ അതാത് ദിവസത്തെ എപ്പിസോഡിനെക്കുറിച്ച് സീരിയല്‍ പ്രേമികള്‍ ചര്‍ച്ച ചെയ്യാറുണ്ട്.


Click it and Unblock the Notifications