For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വേദിക എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ, സുമിത്രയ്ക്ക് മുന്നിൽ വീണ്ടും തോറ്റു

  |

  മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. 2020 ജനുവരി 27 ആണ് പരമ്പര ആരംഭിക്കുന്നത് .സുമിത്ര എന്ന വീട്ടമ്മയെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ട് പോകുന്നത്. നടി മീര വാസുദേവ് ആണ് സുമിത്രയായി എത്തുന്നത്. മീരയുടെ ആദ്യത്തെ പരമ്പയാണിത്. മീരയെ കൂടാതെ നടി ശരണ്യ ആനന്ദ്, കൃഷ്ണകുമാർ മോനോൻ, നൂപിൻ, അമൃത നായർ, അതിര മാധവ്, ആനന്ദ് നാരായണൻ,ഫ്. ജെ. തരകൻ, ദേവി മേനോൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംഭവബഹുലമായി പരമ്പര മുന്നോട്ട് പോവുകയാണ് കുടുംബവിളക്ക്.

  ഓണാശംസകള്‍ നേര്‍ന്ന് പുത്തന്‍ ചിത്രങ്ങളുമായി മാളവിക, വൈറല്‍ ഫോട്ടോസ് കാണാം

  മോഹൻലാലിനെ ഇഷ്ടമല്ലെയെന്ന് ആരാധകനോട് മമ്മൂട്ടി, താരത്തിന്റെ വാക്ക് വൈറൽ, പൊളിയാണെന്ന് പ്രേക്ഷകർ

  സ്റ്റാർ ജൽഷയിൽ സംപ്രേക്ഷണം ചെയ്യുന്ന ബംഗാളി പരമ്പരയായ ശ്രീമോയിയുടെ മലയാളം പതിപ്പാണ് കുടുംബവിളക്ക്. കന്നഡ, മറാത്തി, തെലുങ്ക്, തമിഴ്, ഹിന്ദി തുടങ്ങിയ ഭാഷകളിലും സീരിയൽ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. ഭാഗ്യലക്ഷ്മി എന്നാണ് തമിഴിലെ പേര്. സ്റ്റാർവിജയിലാണ് സംപ്രേക്ഷണം ചെയ്യുന്നത്. ഹിന്ദിയിൽ അനുപമ എന്നാണ് പേര്. സ്റ്റാർ പ്ലാസിലാണ് സീരിയൽ സംപ്രേക്ഷണം ചെയ്യുന്നത്. മലയാളത്തിലേത് പോലെ മറ്റുളള ചാനലിലും സീരിയലിന് മികച്ച കാഴ്ചക്കാരുണ്ട്. മലയാളത്തിൽ റേറ്റിംഗിൽ ആദ്യ സ്ഥാനത്താണ് കുടുംബവിളക്ക്.

  സുമലത നൃത്തം ചെയ്യുന്ന ചിത്രം വരയ്ക്കാൻ സാധിച്ചില്ല, ന്യൂഡൽഹിയെ കുറിച്ച് ഷിബു ചക്രവർത്തി

  സുമിത്ര എന്ന വീട്ടമ്മയുടെ അതിജീവനത്തിന്റെ കഥയാണ് കുടുംബവിളക്ക്. ഭർത്താവിനും മക്കൾക്കും വേണ്ടി ജീവിക്കുന്ന സുമിത്രയ്ക്ക് ഇവർ വേണ്ടവിധത്തിലുള്ള പരിഗണന നൽകുന്നില്ല . വീട്ടിലെ ഉപകരണമായ കുടുബാംഗങ്ങൾ തന്നെ വീട്ടുകാർക്ക് വേണ്ടി ജീവിക്കുകയായിരുന്നു ഈ പാവം വീട്ടമ്മ. എന്നാൽ അവസാനം മറ്റൊരു സ്ത്രീയ്ക്ക് വേണ്ടി ഭർത്താവ് സിദ്ധാർഥ് സുമിത്രയെ ഉപേക്ഷിക്കുകയായിരുന്നു. ഭർത്താവ് ഉപേക്ഷിച്ച സുമിത്ര സ്വന്തം കാലിൽ നിൽക്കാൻ തീരുമാനിക്കുകയായിരുന്നു. ഭർത്താവ് സിദ്ധാർഥ് ഉപേക്ഷിച്ചതോടെ സുമിത്രയെ തേടി വിജയങ്ങൾ എത്തുകയായിരുന്നു. കൃഷ്ണകുമാർ മേനോൻ ആണ് സിദ്ധാർഥ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

  സീരിയലിന്റെ തുടക്കത്തിൽ കണ്ണീർ പരമ്പരകൾക്ക് സമാനമായിരുന്നെങ്കിലും പിന്നിട് കഥാഗതി ആകെ മാറുകയായിരുന്നു. സുമിത്ര ബോൾഡ് ആയതോടെയാണ് കാഴ്ചക്കാരുടെ എണ്ണം വർധിക്കുന്നത്. സുമിത്ര നിരവധി പേരുടെ പ്രതിനിധിയാണെന്നാണ് ആരാധകർ പറയുന്നത്. കുടുംബപ്രേക്ഷകരുടെ ഇടയിൽ മാത്രമല്ല യൂത്തിനിടയിലും പരമ്പരയക്ക് നിരവധി കാഴ്ചക്കാരുണ്ട്. ഭർത്താവ് ഉപേക്ഷിച്ച് പോയ സുമിത്ര സ്വന്തം കാലിൽ നിൽക്കുകയും വിജയങ്ങൾ സ്വന്തമാക്കുകയായിരുന്നു. സുമിത്ര മാത്യകയാണെന്നും ആരാധകർ പറയുന്നുണ്ട്.

  ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത് കുടുംബവിളക്കിന്റെ ലേറ്റസ്റ്റ് പ്രെമോ വീഡിയോയാണ്. ഓണം എപ്പിസോഡാണ് സംപ്രേക്ഷണം ചെയ്യുന്നത്. വഴക്കും പ്രശ്നങ്ങളും ശത്രുതയുമൊക്കെ മറന്ന് കുടുംബം ഒന്നിച്ച് ഓണം ആഘോഷിക്കുകയാണ്. വേദികയുമായുള്ള വിവാഹത്തിന് ശേഷം ശ്രീനിലയം വിട്ടു പോയ സിദ്ധു ഓണം ആഘോഷിക്കാനായി കുടുംബത്തിനോടൊപ്പം എത്തിയിട്ടുണ്ട്. ഒപ്പം വേദികയുമുണ്ട്. വീട് വിട്ടു പോയ സിദ്ധുവിനെ അല്ല ഇപ്പോൾ കാണുന്നത്. പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന വേദികയെ വാക്കുകൾ കൊണ്ട് പ്രതിരോധിക്കുകയാണ്. സിദ്ധാർത്ഥിന്റെ മാറ്റം കുടുംബാംഗങ്ങളെ സന്തോഷത്തിലാക്കിയിട്ടുണ്ട്. ആശങ്കകൾക്കൊടുവിൽ ശ്രീനിലയത്തിൽ സന്തോഷം എത്തിയിരിക്കുകയാണ്.

  ബഷീർ ബഷിയുടെ ഭാര്യമാർ തമ്മിൽ വഴക്കിടാറുണ്ടോ. രണ്ടാം ഭാര്യയുടെ മറുപടി

  കുടുംബവിളക്കിന്റ ഓണം എപ്പിസോഡിന് മികച്ച പ്രേക്ഷകാഭിപ്രായമാണ് ലഭിച്ചിരിക്കുന്നത്.അങ്ങനെ സഞ്ജനയും ശീതലും തിരിച്ചു വന്നല്ലോ,അല്ലെങ്കിലും സുമിത്രയുടെ മുന്നിൽ വേദിക എന്നും വൻ പരാജയം തന്നെ,ഈ സന്തോഷം എന്നും നിറഞ്ഞു നിൽക്കട്ടെ ആ വീട്ടിൽ, ഇപ്പോൾ കുടുംബവിളക്ക് ഫുൾ പോസിറ്റീവാണ്,അങ്ങനെ അവസാനം സഞ്ജനയും,ശീതളും ഒരു ബുദ്ധിമുട്ടുമില്ലാതെ വീട്ടിലേക്ക് തിരിച്ചെത്തുന്നു,ആഘോഷങ്ങൾ അതിന്റെ വഴിക്ക് നടക്കുന്നു ഇന്നത്തെ ഓണം മുത്തശ്ശൻ സുപ്പാറായിട്ടുണ്ട് എന്നിങ്ങനെയുള്ള കമന്റുകളാണ് ലഭിക്കുന്നത്. പോസിറ്റീവ കമന്റിനോടൊപ്പം വേദികയെ ട്രോളുന്നുമുണ്ട പ്രേക്ഷകർ.വീണ്ടും തോൽവികൾ ഏറ്റു വാങ്ങാൻ വേദികയുടെ ജീവിതം ബാക്കി,വേദിക: അടുത്ത തവണ ഞാൻ സുമിത്രയെ ജയിക്കാൻ അനുവദിക്കില്ല. കാണിച്ചു തരാം,വേദിക എവിടെ പോയി പരിപാടി അവതരിപ്പിച്ചാലും ഇതുതന്നെയാണല്ലോ അവസ്ഥ...!!! വീണ്ടും 3ജി ഇങ്ങനെയുള്ള കമന്ഡറുകളും ലഭിക്കുന്നുണ്ട്,.

  Read more about: serial
  English summary
  Sumithra and family celebrate Onam,Kudumbavilakku Latest episode
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X