ശ്രീനിലയത്തുകാർ സുമിത്രയെ വിവാഹം കഴിപ്പിക്കാൻ ഒരുങ്ങുന്നു! സുമിത്ര രോഹിത്തിനെ വിവാഹം ചെയ്യുമോ?

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിൽ ഒന്നാണ് 'കുടുംബവിളക്ക്'. സുമിത്രയെന്ന വീട്ടമ്മയുടെ കഥ പറയുന്ന സീരിയലിന് വലിയ പ്രേക്ഷക പിന്തുണയാണ് ലഭിക്കുന്നത്. എന്നാൽ കഥയിൽ വീണ്ടുമൊരു ട്വിസ്റ്റ് വരികയാണ്. സുഹൃത്തായ രോഹിത്തിന് സുമിത്രയോട് തോന്നിയ ഇഷ്ടം ചിലപ്പോൾ വിവാഹത്തിലേക്ക് എത്തിയേക്കുമെന്നാണ് പുതിയ പ്രൊമോ വീഡിയോ സൂചിപ്പിക്കുന്നത്.

സുമിത്രയോട് തോന്നിയ ആ പ്രണയത്തിൽ നിന്നുണ്ടായ നൈരാശ്യമായിരിക്കാം രോഹിത്തിനെ ഒരു പുനർവിവാഹത്തിൽ നിന്ന് മാനസികമായി അകറ്റുന്നത് എന്ന് അച്ഛച്ചൻ ശ്രീയോട് പറയുന്നതാണ് പ്രൊമോയുടെ ആദ്യ ഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

സുമിത്രയുടെ അമ്മയും മകളോട് ഒരു കൂട്ടിൻ്റെ ആവശ്യകതയെക്കുറിച്ച് പറയുന്നുണ്ട്. രോഹിത്തിന് സുമിത്രയോടുള്ള ഇഷ്ടം വിവാഹത്തിലേക്ക് എത്തുമെന്നാണ് പുതിയ സൂചനകൾ. രോഹിത്തിന്റെ ഇഷ്ടം മനസിലാക്കിയ അച്ഛച്ചൻ എന്ത് തീരുമാനമാണെടുക്കേണ്ടത് എന്ന ആശയക്കുഴപ്പത്തിൽ നിൽക്കുന്നതായിരുന്നു ഇതുവരെ കണ്ടത്. എന്നാൽ അച്ഛച്ചനും സുമിത്രയോട് വിവാഹക്കാര്യം സൂചിപ്പിച്ചു.

kudumbavilakk

സിദ്ധു സുമിത്രയുടെ വലയിൽ വീണോ എന്നതാണ് തന്റെ സംശയമെന്ന് സരസ്വതിയമ്മ വേദികയോട് ചെന്ന് പറയുകയും ചെയ്തു. ശ്രീനിലയത്തിൽ നമ്മളറിയാതെ എന്തെക്കെയോ നീക്കങ്ങൾ നടക്കുന്നുണ്ടെന്നും വേദിക സൂക്ഷിക്കണമെന്നും സരസ്വതിയമ്മ പറയുന്നു. സുമിത്രയോട് ശ്രീയും രോഹിത്തിനെക്കുറിച്ച് സംസാരിക്കുന്നത് പ്രൊമോയിൽ കാണാൻ കഴിയും. രോഹിത്ത് വളരെ നല്ല മനുഷ്യനാണെന്നും പൂജയെപ്പോലെ ഒരു മകളെ കിട്ടണമെന്ന് ഏത് മാതാപിതാക്കളാണ് ആഗ്രഹിക്കാത്തതെന്നും ശ്രീ സുമിത്രയോട് പറയുന്നു.

പൂജ ഇപ്പോഴും ഏട്ടത്തിയെ അമ്മ എന്നല്ലേ വിളിക്കുന്നത്. ഏട്ടത്തിയ്ക്ക് പൂജയുടെ സ്വന്തം അമ്മ ആയിക്കൂടെ. ഏട്ടത്തിയ്ക്ക് രോഹിത്തിനെ വിവാഹം ചെയ്തു കൂടെ ശ്രീ സുമിത്രയോട് ചോദിക്കുന്നു. ഇതു കേട്ട് എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുന്ന സുമിത്രയേയും പ്രൊമോയിൽ കാണാം.

sumithra

സുമിത്ര ഇപ്പോൾ ആശയക്കുഴപ്പത്തിലായിരിക്കുകയാണ്. സുമിത്ര രോഹിത്തിനെ വിവാഹം കഴിക്കണം എന്ന് തന്നെയാണ് പ്രേക്ഷകരും പറയുന്നത്. സുമിത്രയും രോഹിത്തും ഒന്നിച്ചാൽ അത് മലയാള സീരിയൽ രംഗത്തെ ചരിത്രമായിരിക്കും എന്നാണ് ഒരു ആരാധകൻ പറയുന്നത്. ഈ കമൻ്റിനെ അനുകൂലിച്ച് നിരവധി പേർ രം​ഗത്ത് വന്നിട്ടുണ്ട്. സുമിത്ര രോഹിത് വിവാഹം വേണം, ശ്രീകുമാർ പറഞ്ഞതാണ് അതിന്റെ ശരി. സുമിത്രക്ക് ഭർത്താവായിട്ട് രോഹിത് ആയിരുന്നു വേണ്ടത്.

ഇവർ കോളേജ് കാലഘട്ടത്തിൽ തന്നെ പ്രണയം തുറന്ന് പറഞ്ഞിരുന്നെങ്കിൽ സുമിത്രക്ക് ആ സിദ്ധുവിനെ കെട്ടി ഇങ്ങനെ അനുഭവിക്കേണ്ടി വരില്ലായിരുന്നു പാവം സുമിത്ര. ഇനിയെങ്കിലും സുമിത്രക്കൊരു നല്ല ജീവിതപങ്കാളിയെ കിട്ടട്ടെ എന്നൊക്കെയാണ് പ്രേക്ഷകരുടെ കമൻ്റുകൾ.

Read more about: Kudumbavilakku
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X