കുടുംബവിളക്ക്; സിദ്ധാർത്ഥിന് നെഞ്ച് വേദന, സഹായവുമായി സുമിത്ര, ഇവരെ ഒന്നിപ്പിക്കരുതെന്ന് ആരാധകർ

മികച്ച പ്രേക്ഷക സ്വീകാര്യത നേടി മുന്നോട്ട് പോവുകയാണ് കുടുംബവിളക്ക്. 2020 ജനുവരി 27 ന് ഏഷ്യനെറ്റിൽ ആരംഭിച്ച പരമ്പര മികച്ച പ്രേക്ഷക സ്വീകാര്യത നേടി മുന്നേറുകയാണ്. ബംഗാളി പരമ്പരയായ ശ്രീമേയിയുടെ മലയാളം പതിപ്പാണ് കുടുംബവിളക്ക്. മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, മറാത്തി തുടങ്ങിയ ഭാഷകളിലും സീരിയൽ റീമേക്ക് ചെയ്യുന്നുണ്ട്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് എല്ലാഭാഷകളിൽ നിന്നും ലഭിക്കുന്നത്. മലയാളത്തിൽ റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്താണ് സീരിയൽ.

സുമിത്ര എന്ന വീട്ടമ്മയെ ചുറ്റിപ്പറ്റിയാണ് സീരിയൽ മുന്നോട്ട് പോവുന്നത്. വീടും കുടുംബവും ലോകമായി കണ്ടി ജീവിച്ച ഒരു പാവം വീട്ടമ്മയാണ് സുമിത്ര. ഭർത്താവും കുടുംബവുമായിരുന്നു ഇവരുടെ ലോകം. എന്നാൽ ഭർത്താവിൽ നിന്നോ കുടുംബാംഗങ്ങളിൽ നിന്നോ സ്നേഹവും പരിഗണനയും സുമിത്രയ്ക്ക് ലഭിച്ചിരുന്നില്ല. തുടക്കത്തിൽ വിമർശനങ്ങൾ മാത്രമായിരുന്നു പകരം ലഭിച്ചിരുന്നത്. എന്നാൽ ഇതിനൊരിക്കലും സുമിത്ര പരാതി പറഞ്ഞിരുന്നില്ല.

 വൻതാരനിര

നടി മീര വാസുദേവ് ആണ് സുമിത്രയായി കുടുംബവിളക്കിൽ എത്തുന്നത്. ബിഗ് സ്ക്രീനിലെ പോലെ മിനിസ്ക്രീനിൽ നിന്നും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് മീരയ്ക്ക് ലഭിക്കുന്നത്. നടിക്കൊപ്പം കെകെ മേനോൻ, നൂപിൻ ജോണി, ആതിര മാധവ്, ആനന്ദ് നാരായണൻ, ശ്രീലക്ഷ്മി, ശരണ്യ ആനന്ദ്, ഡോ ഷാജു, എഫ്ജെ തരകൻ, ദേവി മേനോൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങള അവതരിപ്പിക്കുന്നത്. മീര വാസുദേവിന് മാത്രമല്ല കുടുംബവിളക്കിലെ എല്ലാ താരങ്ങൾക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇന്ന് സ്വന്തം പേരിനെക്കാളും കഥാപാത്രത്തിലൂടെയാണ് പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത്. അത്രയധികം സ്വീകാര്യതയാണ് ലഭിക്കുന്നത്.

സുമിത്ര  മാത്യക

തുടക്കത്തിൽ എല്ലാ വിഭാഗം പ്രേക്ഷകരേയും തൃപ്തിപ്പെടുത്താൻ സീരിയലിന് കഴിഞ്ഞില്ല സാധാരണ കണ്ടു വന്ന കണ്ണീർ പരമ്പരയ്ക്ക് സമാനമായിരുന്നു കുടുംബവിളക്കും. പ്രതികരിക്കാതെ കരഞ്ഞ് തീർക്കുന്ന നായികയായിരുന്നു കുടുംബവിളക്കിലും. എന്നാൽ സീരിയലിന്റെ കഥഗതി മാറിയതോടെ കുടുംബവിളക്കും മാറുകയായിരുന്നു. സിദ്ധാർത്ഥുമായി വേർപിരിഞ്ഞ് സുമിത്ര ബോൾഡ് ആയതോടെയാണ് കഥ മാറുന്നത്. പിന്നീട് ആരാധകരുടെ എണ്ണം വർധിക്കുകയായിരുന്നു. സുമിത്രയെ ഒരു മാത്യകയായിട്ടാണ് കാണുന്നത്.

 സിദ്ധാർത്ഥിന്റെ വിവാഹം

സുഹൃത്ത് വേദികയെ വിവാഹം കഴിക്കാൻ വേണ്ടിയാണ് സിദ്ധാർത്ഥ് സുമിത്രയെ ഉപേക്ഷിക്കുന്നത്. എന്നാൽ കല്യാണ കഴിഞ്ഞതിന് ശേഷമാണ് വേദികയുടെ യഥാർത്ഥ സ്വഭാവം സിദ്ധാർത്ഥിന് മനസ്സിലാവുന്നത്. ഏങ്ങനേയും സുമിത്രയെ തോൽപ്പിക്കുക എന്നതാണ് വേദികയുടെ ലക്ഷ്യം. സിദ്ധാർത്ഥുമായുള്ള വിവാഹം പോലും ഇതിന്റെ ഭാഗമായിട്ടായിരുന്നു. തുടക്കത്തിൽ സുമിത്രയെ തകർക്കാനായി സിദ്ധാർത്ഥും വേദികയ്ക്ക് ഒപ്പം നിന്നിരുന്നു. എന്നാൽ പിന്നീടാണ് കാര്യങ്ങൾ മനസ്സിലായത്. ഇതോടെ വേദികയെ എതിർക്കുകയാണ് സിദ്ധു. തുടക്കത്തിൽ വേദികയെ തിരുത്താൻ ശ്രമിച്ചുവെങ്കിലും ഫലം കണ്ടിരുന്നില്ല. പറഞ്ഞിട്ടും ഉപയോഗമില്ലെന്ന് മനസ്സിലാക്കിയ സിദ്ധാർത്ഥ് പിന്തുണക്കുകയും ആയിരുന്നു. തുടക്കത്തിൽ മൗനമായിട്ടായിരുന്നു സിദ്ധു സുമിത്രയെ പിന്തുണച്ചത്. എന്നാൽ പിന്നീട് സുമിത്രയ്ക്ക് വേണ്ടി വേദികയ്ക്ക് മുന്നിൽ ശബ്ദം ഉയർത്തുകയായിരുന്നു. ഇത് വേദികയ്ക്ക് വലിയൊരു തിരിച്ചടിയായിരുന്നു. കള്ളക്കേസിൽ കുടുക്കി ജയിലിൽ അടച്ച സുമിത്രയെ കാണാൻ സിദ്ധു എത്തിയിരുന്നു. എന്നാ പോലീസ് കസ്റ്റഡിയിലായ വേദികയെ കാണാൻ സിദ്ധു പോയിരുന്നില്ല. ഇത് വേദികയെ ചൊടിപ്പിച്ചിരുന്നു. ഇതിനെ തുടർന്നാണ് ഇരുവരും തെറ്റുന്നത്

ആരാധകർ

ഇപ്പോൾ സുമിത്രയെ പോല സിദ്ധാർത്ഥിനും സോഷ്യൽ മീഡിയയിൽ ആരാധകരുണ്ട്. സിദ്ധു സ്ട്രോങ്ങ് ആയപ്പോൾ സീരിയൽ അടിപൊളിയായി എന്നാണ് പ്രേക്ഷകർ പറയുന്നത്. കൂടാതെ ഇനിയും ഇതു പോലെ തന്നെ സ്ട്രോങ്ങായി മുന്നോട്ട് പോകണമെന്നും പറയുന്നുണ്ട്. സുമിത്രയെ കള്ളക്കേസിൽ കുടുക്കിയ വേദികയെ വീട്ടിൽ നിന്ന് ഇറക്കി വിട്ടിരിക്കുകയാണ് സിദ്ധു. അമ്മയും സഹോദരിയും വേദികയെ തിരിച്ച് വിളിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും തന്റെ തീരുമാനത്തിൽ ഉറച്ച് നിൽക്കുകയാണ് സിദ്ധാർത്ഥ്. വേദിക പോയതോടെ സുമിത്രയും കുടുംബവുമായി കൂടുതൽ അടുക്കുകയാണ് സിദ്ധു. സിദ്ധാർത്ഥിനോടുളള സുമിത്രയുടെ ദേഷ്യവും കുറയുകയാണ്. ഇത് സദ്ധാർത്ഥിന്റെ അമ്മ സരസ്വതിയ്ക്ക പിടിച്ചിട്ടില്ല.

നെഞ്ചുവേദന

ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് കുടുംബവിളക്കിന്റെ പുതിയ എപ്പിസോഡ് ആണ്. സിദ്ധാർത്ഥിന്റെ രക്ഷകയായി മാറുകയാണ് സുമിത്ര. ശ്രീനിലയത്തിൽ നിന്ന് പോയ സിദ്ധാർത്ഥിന് രാത്രി നെഞ്ച് വേദന വരുന്നു. മകൾ ശീതളും സുമിത്രയും ചേർന്ന് സിദ്ധാർത്ഥിനെ രാത്രി ആശുപത്രിയിൽ കൊണ്ടു പോവുകയാണ്. ജീവിതത്തിൽ നിന്ന് ഒന്നിനും കൊള്ളാത്തവൾ എന്ന് പറഞ്ഞ് ആട്ടിപ്പായിച്ച സുമിത്ര തന്നെയാണ് ഇപ്പോൾ സിദ്ധാർത്ഥിന്റെ ജീവൻ രക്ഷിച്ചിരിക്കുന്നത്. ഇതോടെ സുമിത്രയും സിദ്ധാർത്ഥും തമ്മിലുള്ള അകലം വീണ്ടും കുറയുകയണ്. തന്റെ ജീവൻ രക്ഷിച്ച സുമിത്രയോട് നന്ദി പറയുകയാണ് സിദ്ധു. ഈ സമയം വിവരം അറിഞ്ഞ് വേദിക ആശുപത്രിയിൽ എത്തുന്നുണ്ട്. സുമിത്രയെ കൂടി കണ്ടതോടെ പുതിയ പ്രശ്നം ആരംഭിക്കുകയാണ്.

Recommended Video

ലാലേട്ടന്റെ മാസ്സ് ഡയലോഗുമായി എലോണ്‍ ടീസര്‍ പുറത്ത്‌
ഒന്നിപ്പിക്കരുത്

ഇപ്പോൾ സുമിത്രയെക്കാളും സിദ്ധാർത്ഥിനാണ് ആരാധകർ. കുടുംബവിളക്കിൽ ഇപ്പോൾ ഏറെ ഇഷ്ട്ടപ്പെടുന്നത് സിദ്ധാർഥിന്റെ പ്രതീക്ഷിക്കാത്ത മാറ്റം തന്നെയാണ്,സിദ്ധു ഇതുപോലെ തന്നെ തുടർന്നാൽ മതിയായിരുന്നു എന്നാണ് പ്രേക്ഷകർ പറയുന്നത്. സിദ്ധാർത്ഥ ഒട്ടും പ്രതീക്ഷിക്കാതെ മാറ്റം തന്നെയാണ് കുടുംബ വിളക്ക് സീരിയൽ ഇപ്പോൾ കാണാൻ താൽപര്യം കൂടിയിട്ടുണ്ടെന്നും ആരാധകർ പറയുന്നു. ജീവിതഗന്ധി ആയൊരു കഥയാണിത് 👍. സ്വന്തം ഭാര്യയെ ചതിച്ച് പുറമെയുള്ള സൗന്ദര്യം കണ്ട് മറ്റൊരുത്തിയുടെ കൂടെ പോയതും, പോവാനിരിക്കുന്നതുമായ ഭർത്താക്കന്മാർക്ക് ഈ സീരിയലൊരു പാഠം ആണെന്നും പ്രേക്ഷകർ പറയുന്നു. അച്ഛൻ മാറി ചിന്തിച്ചപ്പോൾ മകൻ ഒരു വഴിക്കാവുന്ന ലക്ഷണമുണ്ടെന്നു കമന്റുകൾ വരുന്നുണ്ട്, അനിയുടെ കാര്യത്തിൽ സുമിത്ര തന്നെ മുന്നിട്ടിറങ്ങണമെന്നും ഇവർ പറയുന്നു. കൂടാതെ സിദ്ധുവും സുമിത്രയും ഒന്നിക്കരുതെന്നും പ്രേക്ഷകർ പറയുന്നു.
.അങ്ങനെയൊരു ക്ലൈമാക്സ് ഈ സീരിയലിന് വേണ്ടെന്നാണ് ആരാധകരുടെ വാദം. സിദ്ധുവിന്റെ.. മാറ്റം നല്ലതാണ് ലാസ്റ്റ് സിദ്ധുവിനെയും, സുമിത്രയെയും ദയവ് ചെയ്ത് ഒന്നിപ്പിക്കരുതെന്നു പറയുന്നു.

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X