For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഇങ്ങനെ കൊണ്ടുപോയി തുലക്കും എന്ന് വിചാരിച്ചില്ല, പ്രേക്ഷകർക്ക് വിലയില്ലേ?'; കുടുംബവിളക്ക് ആരാധകർ!

  |

  മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയ പരമ്പരയാണ് കുടുംബവിളക്ക്. സുമിത്രയെന്ന സ്ത്രീയുടെ അതിജീവനത്തിന്റെ കഥയാണ് സീരിയലിന്റെ പ്രമേയം. തുടക്കത്തിൽ സീരിയലിന്റെ കഥാ​ഗതി പ്രേക്ഷകർക്കും വലിയ താൽപര്യമുണ്ടായിരുന്നില്ല. എന്നും കാണുന്ന മറ്റ് കരച്ചിൽ സീരിയലുകളോട് സമാനമാണ് കുടുംബവിളക്കും എന്ന തരത്തിലാണ് തുടക്കത്തിൽ സീരിയലിനെ കുറിച്ച് പ്രേക്ഷകർ അഭിപ്രായപ്പെട്ടത്. പ്രേക്ഷകരുടെ എതിർപ്പ് കൂടുകയും കാഴ്ചക്കാർ കുറഞ്ഞ് സീരിയൽ പിന്നിലേക്ക് തള്ളപ്പെടുകയും ചെയ്തതോടെയാണ് കഥാ​ഗതിയിൽ മാറ്റം വരുത്താൻ അണിയറപ്രവർത്തകർ തീരുമാനിച്ചത്.

  Also Read: 'നയൻതാരയെല്ലാം ഔട്ട്'; തെന്നിന്ത്യയിൽ ഇപ്പോൾ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നത് ഈ താരമാണ്!‌

  പിന്നീട് സുമിത്രയെ ഇന്ന് സമൂഹത്തിൽ രൂപപ്പെടേണ്ട സ്ത്രീകളെ പോലെ അണിയറപ്രവർത്തകർ പൊളിച്ചെഴുതിയതോടെ സീരിയൽ കുടുംബപ്രേക്ഷകർക്ക് ഇടയിൽ ശ്രദ്ധിക്കപ്പെടാൻ‌ തുടങ്ങി. സുമിത്രയുടെ വിവാഹ മോചനത്തോടെയാണ് കഥ മാറി മറിഞ്ഞത്. ഭർ‌ത്താവിന്റെയോ വീട്ടുകാരുടെയോ പിന്തുണയില്ലാതെ ജോലിയിലും ജീവിതത്തിലും മക്കളെ പരിപാലിച്ച് വളർത്തിയും സുമിത്ര മുന്നേറുന്നതാണ് പിന്നീട് കുടുംബവിളക്ക് ആരാധകർ കണ്ടത്. ഇന്ന് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പരമ്പരകളിൽ ഏറ്റവും കൂടുതൽ ആളുകൾ ഇഷ്ടത്തോടെ കാണുന്ന സീരിയൽ കൂടിയാണ് കുടുംബവിളക്ക്.

  Also Read: 'ആദ്യം പറഞ്ഞ കഥയായിരുന്നില്ല ഷൂട്ടിങിന് ചെന്നപ്പോൾ'; ആമിർ സിനിമയിൽ നിന്ന് മാറിയതിനെ കുറിച്ച് ഷെഫാലി

  മിനിസ്‌ക്രീനിൽ തരംഗമായി മാറിയ സുമിത്ര എന്ന കഥാപാത്രവും കുടുംബവിളക്ക് സീരിയലും കഴിഞ്ഞ ദിവസമാണ് 500 എപ്പിസോഡുകൾ തികച്ചത്. സിനിമാ താരമായ മീരാ വാസുദേവാണ് കുടുംബവിളക്കിൽ സുമിത്രയെ അവതരിപ്പിക്കുന്നത്. ശ്രീനിലയം വീട്ടിലെ സുമിത്ര ഇന്ന് കുടുംബപ്രേക്ഷകരുടെ സൂപ്പർ ഹീറോയാണ്. എല്ലാം നഷ്‍ടമായെന്ന് പരിഭവപ്പെട്ട് കാലം കഴിക്കാതെ എങ്ങനെ അതിജീവിച്ച് കാണിക്കാം എന്നാണ് സുമിത്ര തന്റെ ജീവിതത്തിലൂടെ സീരിയലിൽ കാണിക്കുന്നത്. സുമിത്രയുടെ പോരാട്ടങ്ങൾക്കും സ്‌നേഹത്തിനും കരുതലിനും 500ന്റെ നിറവ് എന്ന ക്യാപ്ഷനോടെ ഏഷ്യാനെറ്റ് യുട്യൂബിലൂടെ പങ്കുവച്ച മാഷപ്പ് വീഡിയോ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. കുടുംബവിളക്കിന് ശേഷം നിരവധി പരമ്പരകൾ ഏഷ്യാനെറ്റിൽ തുടങ്ങിയെങ്കിലും കുടുംബവിളക്ക് ഇപ്പോഴും റേറ്റിംഗിൽ മുന്നിൽ തന്നെയാണ്. സാന്ത്വനം പരമ്പരയും കുടുംബവിളക്കും പലപ്പോഴും ടിആർപിയിൽ ഒന്നാം സ്ഥാനം പങ്കുവെയ്ക്കാറുണ്ട്.

  അ‍ഞ്ഞൂറ് തികച്ചപ്പോൾ സീരിയലിൽ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന താരങ്ങളെ അഭിനന്ദിച്ചും നിരവധി കമന്റുകളാണ് എത്തിയത്. മീര വാസുദേവ് അടക്കം നെ​​ഗറ്റീവ് വേഷങ്ങൾ അവതരിപ്പിക്കുന്ന താരങ്ങൾക്ക് വരെ സോഷ്യൽമീഡിയയിൽ വലിയ ഫാൻ ഫോളോയിങ് ഉണ്ട്. നെഗറ്റീവ് ടച്ചുള്ള കഥാപാത്രത്തെ അവതരിപ്പിച്ച് കയ്യടി വാങ്ങുന്ന കെ.കെയാണ് മാസ് എന്ന് നിരവധി പേർ കമന്റായി കുറിച്ചിരുന്നു. കൃഷ്ണ കുമാർ മേനോനാണ് സീരിയലിൽ സുമിത്രയുെട ഭർത്താവായ സിദ്ധാർഥിനെ അവതരിപ്പിക്കുന്നത്. മീരയ്ക്കും കൃഷ്ണ കുമാറിനും പുറമെ ആനന്ദ് നാരായണൻ അടക്കം നിരവധി താരങ്ങളും സീരിയലിന്റെ ഭാ​ഗമായിട്ടുണ്ട്. ഇപ്പോൾ സുമിത്രയ്ക്കും മക്കൾക്കുമൊപ്പം സിദ്ധാർഥ് വിനോദയാത്ര പോയതിന്റെ എപ്പിസോ‍ഡുകളാണ് സംപ്രേഷണം ചെയ്തകൊണ്ടിരിക്കുന്നത്. സിദ്ധാർഥിന്റെ രണ്ടാം ഭാര്യ വേദിക പക്ഷെ ഇവർക്കൊപ്പമില്ല.

  ടൂറിനിടയിൽ വീണ്ടും സിദ്ധാർഥും സുമിത്രയും ഒരുമിക്കുമോ എന്ന ആശങ്കയാണ് ആരാധകർക്ക്. യാതൊരു കാര്യ കാരണവും ഇല്ലാതെ സുമിത്രയെ ഉപേക്ഷിച്ച സിദ്ധാർഥ് ഇനി അവരോടൊപ്പം ജീവിക്കാൻ അർഹതയുള്ള ആളല്ല എന്നാണ് കുടുംബവിളക്ക് ആരാധകരുടെ പക്ഷം. അതേസമയം വരാനിരിക്കുന്ന എപ്പിസോഡിന്റേതായി പുതിയ പ്രമോയുമായി എത്തിയിരിക്കുകയാണ് ചാനൽ. പഴയ ഓർമ്മകൾ സുമിത്രയോട് പങ്കുവെക്കുന്ന സിദ്ധുവിനേയാണ് പുതിയ പ്രമോയിൽ കാണിക്കുന്നത്. മകൻ അനിരുദ്ധിനെ ​ഗർഭിണിയാണെന്ന് അറിഞ്ഞതിന്റെ പഴയ ഓർമകളെല്ലാം പൊടി തട്ടിയെടുത്ത് സുമിത്രയോട് സംസാരിക്കുന്നുണ്ട് സിദ്ധാർഥ്. എന്നാൽ സുമിത്ര ഇതൊന്നും കേൾക്കാൻ കൂട്ടാക്കുന്നില്ല. പ്രമോ അവസാനിക്കുമ്പോൾ സുമിത്രയുടെ തോളിൽ ചാഞ്ഞുറങ്ങുന്ന സിദ്ധാർഥിനേയും കാണാം.

  Recommended Video

  അച്ഛനും ലാലങ്കിളും ഒന്നിക്കുന്ന സിനിമയുണ്ടാകുമെന്ന് വിനീത് ശ്രീനിവാസന്‍ | FilmiBeat Malayalam

  ഈ രം​ഗങ്ങൾ ഉൾപ്പെടുത്തി പ്രമോ വന്നതോടെ പ്രതിഷേധം അറിയിച്ച് എത്തിയിരിക്കുകയാണ് സീരിയൽ ആരാധകർ. 'കുടുംബവിളക്ക് അവസാനം ഇങ്ങനെ കൊണ്ടുപ്പോയി തുലക്കും എന്നു ഒരിക്കലും വിചാരിച്ചില്ല. പ്രേക്ഷകരുടെ അഭ്യർത്ഥന മാനിച്ച് കഥ മാറ്റണം ഒരു അപേക്ഷയാണ് ഇവരെ വീണ്ടും ഒന്നിപ്പിക്കരുത്, സിദ്ധുവും സുമിത്രയും നല്ല സുഹൃത്തുക്കളെ പോലെ കഴിയട്ടെ അതാ നല്ലത്, ഹിന്ദി അനുപമ പോലെ മതി കുടുംബവിളക്കും, ഇതിന്റെ എല്ലാം ഒറിജിനൽ ശ്രീമോയിൽ പോലും ഇങ്ങനത്തെ വൃത്തികെട്ട കൂടിച്ചേരൽ വന്നില്ല അതുകൊണ്ടു ഞങ്ങടെ മലയാളത്തിലും വേണ്ടാ, ഈ സീരിയൽ നശിപ്പിക്കരുത്' എന്നിങ്ങനെയെല്ലാമാണ് പുതിയ പ്രമോയ്ക്ക് പ്രേക്ഷകർ നൽകുന്ന കമന്റുകൾ.

  Read more about: Kudumbavilakku
  English summary
  'Sumitra and Siddharth relationship'; kudumbavilakku new promo disappointed serial fans
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X