അനിരുദ്ധും ഇന്ദ്രജയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് മനസ്സിലാക്കി സുമിത്ര, ഒരു അഭ്യർത്ഥനയുമായി പ്രേക്ഷകർ
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിൽ ഒന്നാണ് കുടുംബവിളക്ക്. 2020 ജനുവരി 27 ആണ് സീരിയൽ ആരംഭിക്കുന്നത്. തുടക്കത്തിൽ എല്ലാ പ്രേക്ഷകരേയും തൃപ്തിപ്പെടുത്താൻ സീരിയലിന് കഴിഞ്ഞിരുന്നില്ല. കണ്ണീർ പരമ്പരയ്ക്ക് സമാനമായിരുന്നു. എന്നാൽ പിന്നീട് സീരിയലിന്റെ കഥാഗതി മാറുകയായിരുന്നു. റേറ്റിംഗിൽ ആദ്യസ്ഥാനത്താണ് സീരിയൽ ഇപ്പോൾ. സുമിത്ര എന്ന വീട്ടമ്മയുടെ ജീവിതത്തെ ചുറ്റിപ്പറ്റിയാണ് സീരിയൽ മുന്നോട്ട് പോവുന്നത്. ഇവരുടെ ജീവിതത്തിലുണ്ടാവുന്ന അപ്രീതീക്ഷിത സംഭവത്തിലൂടെയാണ് കുടുംബവിളക്ക് കഥ പറയുന്നത്.
സുമിത്ര എന്ന സ്ത്രീയുടെ അതിജീവനത്തിന്റെ കഥയാണ് സീരിയൽ. . നടി മീര വാസുദേവ് ആണ് സുമിത്രയായി എത്തുന്നത്. മീരയ്ക്കൊപ്പം വൻ താരനിരയാണ് സീരിയലിൽ അണിനിരക്കുന്നത്. സുമിത്രയുടെ ഭർത്താവ് സിദ്ധാർത്ഥ് മേനോനെ അവതരിപ്പിക്കുന്നത് കൃഷ്ണകുമാർ മേനോൻ ആണ്. നൂപിൻ, ശരണ്യ ആനന്ദ്, ആനന്ദ് നാരായണൻ, ആതിര മാധവൻ, രേഷ്മ , ശ്രീലക്ഷ്മി എന്നിവരാണ് സീരിയലിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മികച്ച സംഭവ ബഹുലമായ കഥാപശ്ചാത്തലത്തിലൂടെ സീരിയൽ മുന്നോട്ട് പോവുകയാണ് ഇപ്പോൾ.

കുടുംബം ലോകമായി കണ്ട് ജീവിച്ച പാവം വീട്ടമ്മയായിരുന്നു സുമിത്ര. ഭർത്താവിനും കുടുംബത്തിനും വേണ്ടി സ്വന്തം ഇഷ്ടങ്ങളും സന്തോഷങ്ങളും ഈ വീട്ടമ്മ ത്യജിച്ചിരുന്നു. എന്നാൽ സുമിത്രയെ ആരും പരിഗണിച്ചിരുന്നില്ല. കുടുംബത്തിൽ ഒരു സ്ഥാനം നൽകാതെ മാറ്റി നിർത്തുകയായിരുന്നു. എന്നാൽ ഇതിനൊന്നും ആരോടും പരാതിയോ പരിഭവമോ പറഞ്ഞിരുന്നില്ല. എല്ലാ ദുഃഖങ്ങളും ഉള്ളിലൊതുക്കി കുടുംബത്തിന് വേണ്ടി ജീവിക്കുകയാണ സുമിത്ര. തുടക്കത്തിൽ പ്രതികരിക്കാത്ത സുമിത്രയെ ആയിരുന്നു കണ്ടത്. എന്നാൽ പിന്നീട് ബോൾഡാവുകയായിരുന്നു.

സുമിത്രയുടേയും ഭർത്താവ് സിദ്ധാർത്ഥിന്റേയും ജീവിത്തിലേയ്ക്ക് സുഹൃത്ത് വേദിക എത്തുന്നതോടെയാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്. സുഹൃത്തായ വേദികയെ വിവാഹം കഴിക്കാൻ വേണ്ടി സുമിത്രയെ സിദ്ധാർത്ഥ് ഒഴിവാക്കുകയായിരുന്നു. ഇവരുടെ കല്യാണം കഴിയുന്നതോടെയാണ് സീരിയലിന്റെ കഥ മാറുന്നത്. വേദികയുമായുള്ള വിവാഹത്തിന് ശേഷം സിദ്ധാർത്ഥിന്റെ പതനവും സുമിത്രയുടെ വിജയവും തുടങ്ങുകയായിരുന്നു. സിദ്ധു ജീവിതത്തിൽ നിന്ന് പോയതിന് ശേഷം സുമിത്രയ്ക്ക് വിജയം മാത്രമായിരുന്നു ജീവിതത്തിൽ. സ്വന്തമായി ബിസിനസ് ആരംഭിക്കുകയും വാഹനം വാങ്ങുകയും ചെയ്തു.

സുമിത്രയുടെ വളർച്ച വേദികയ്ക്ക് അംഗീകരിക്കാൻ കഴിഞ്ഞിരുന്നില്ല. സുമിത്ര തകർക്കാനായി പഠിച്ച പണനെട്ടും നോക്കുകയായിരുന്നു വേദികയ എന്നാൽ ഇതെല്ലാം ഒടുവിൽ വേദികയ്ക്ക് തന്നെ പാരയായി മാറുകയായിരുന്നു. സുമിത്രയെ തോൽപ്പിച്ച് സമ്പത്ത് സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് വേദിക സിദ്ധുവിന് വിവാഹം കഴിക്കുന്നത്. എന്നാൽ കല്യാണത്തോടെ എല്ലാം മാറുകയായിരുന്നു. വേദികയുടെ യഥാർത്ഥ സ്വഭാവം സിദ്ധു അകലുകയായിരുന്നു. തുടക്കത്തിൽ വേദികയെ സിദ്ധാർത്ഥ് പറഞ്ഞ് തിരുത്താൻ ശ്രമിച്ചുവെങ്കിലും അത് നടന്നില്ല. പിന്നീട് വേദികയുമായി മാനസികമായി സുദ്ധു അകലുകയായിരുന്നു. എന്നാൽ ഈ സമയവും അറിഞ്ഞോ അറിയാതെയോ സിദ്ധുവിന് താങ്ങായി മാറിയത് സുമിത്രയായിരുന്നു. ഇതോടെ സുമിത്രയുടെ മനസ്സ് സിദ്ധാർത്ഥ് മനസ്സിലാക്കുകയായിരുന്നു. തെറ്റ് മനസ്സിലാക്കിയ സിദ്ധാർത്ഥ് സുമിത്രയോട് മാപ്പ് പറയുകയും ചെയ്തു.

സുമിത്രയെ കള്ളക്കേസിൽ വേദിക കുടുക്കിയതോടെയാണ് സിദ്ധാർത്ഥും വേദികയും തമ്മിൽ തെറ്റുന്നത്. ഇതിനെ തുടർന്ന് വേദികയെ സിദ്ധാർത്ഥ് വീട്ടിൽ നിന്ന് പുറത്താക്കുകയായിരുന്നു. വേദികയുമായ അകന്ന സിദ്ധാർത്ഥ് ,സുമിത്രയും കുടുംബവുമായി അടുക്കുകയായിരുന്നു. രാത്രിയിൽ നെഞ്ച് വേദന അനുഭവപ്പെട്ട സിദ്ധവിനെ സുമിത്രയായിരുന്നു കൃത്യസമയത്ത് ആശുപത്രിയിൽ എത്തിച്ചതും കൂടെ നിന്നതും. ആശുപത്രിയിൽ നിന്ന് വീട്ടിൽ എത്തിയ സിദ്ധാർത്ഥ് കുടുംബവുമായി കൂടുതൽ അടുക്കുകയായിരുന്നു. ഇപ്പോൾ മരുമകൾ സഞ്ജനയ്ക്ക് കമ്പനിയിൽ ജോലി ശരിയാക്കി കൊടുക്കുകയാണ്. ഇത് വേദികയെ ചൊടിപ്പിച്ചിട്ടുണ്ട്, തിരികെ സിദ്ധർത്ഥന്റെ അരുകിൽ എത്താൻ നോക്കുകയാണ് വേദിക.

സിദ്ധാർത്ഥ് നല്ലതായപ്പോൾ മകൻ അനിരുദ്ധിനെ കൊണ്ടുള്ള പ്രശ്നങ്ങൾ രൂക്ഷമാവുകയാണ്. ഇപ്പോഴിത ഡോക്ടർ ഇന്ദ്രജയും അനിയും തമ്മിലുള്ള ബന്ധം സുമിത്ര അറിയുകയാണ്. പ്രതീഷിന്റെ സുഹൃത്താണ് സുമിത്രയോട് ഡോക്ടർ ഇന്ദ്രയുടേയും അനിരുദ്ധിന്റേയും കാര്യം പറയുന്നത്. സുമിത്ര ഈ വിവരം സുഹൃത്ത് ഡോ. രോഹിത്തിനോട് പറയുകയാണ്. പുതിയ പ്രെമോ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ഇന്നത്തെ എപ്പിസോഡിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ. സുമിത്ര പ്രശ്നത്തിൽ ഇടപെട്ടതോടെ അനിരുദ്ധ്- ഇന്ദ്രജ പ്രശ്നം അവസാനിക്കുമെന്നാണ് പ്രേക്ഷകർ പറയുന്നത്.

അതേസമയം അനന്യയെ പണ്ടത്തെ പോലെ ബോൾഡ് അക്കാനും ആരാധകർ പറയുന്നുണ്ട്. ആ അനന്യയെ ആണ് തങ്ങൾക്ക് കാണേണ്ടതെന്നാണ് ആരാധകർ പറയുന്നത്. കൂടാതെ സുമിത്രക്ക് സംഭവിച്ചപോലെ അനുവിന് സംഭവിക്കരുതെന്നും ഇന്ദ്രജയുടെയും അനിരുദ്ധിന്റെയും കാര്യത്തിൽ അനു ഇടപെടണമെന്നും ഇവർ പറയുന്നു. അനിരുദ്ധ് ഇന്ദ്രജ വിഷയത്തിൽ അനു ഇടപെടണമെന്നാണ് പ്രേക്ഷകർ പറയുന്നത്. ഇന്ദ്രജ അനിരുദ്ധിനെ കൊണ്ടേ പോവൂ 🤭. അനന്യ കുറച്ചുകൂടി ബോൾഡ് ആവണം ആദ്യത്തെ അനന്യ ആണ് നമുക്കിഷ്ടം..!! വേഗം തന്നെ ഇന്ദ്രജ യുടെ കാര്യത്തിൽ ഒരു തീരുമാനം എടുക്കണമെന്നും കുടുംബ വിളക്ക് പ്രേക്ഷകർ പറയുന്നുണ്ട്. കൂടാതെ ഈ പ്രശ്നത്തിൽ സുമിത്രയെ ഇടപെടുത്തരുതെന്നും ഇവർ പറയുന്നു.ഈ പ്രശ്നത്തിൽ സുമിത്രയെ ഇടപെടാതെ അനന്യ തന്നെ മുന്നിട്ടിറങ്ങി തീർക്കുന്നത് കാണാനാണ് പ്രേക്ഷകർക്ക് താല്പര്യമെന്നാണ് പറയുന്നത്. കൂടാതെ അനിരുദ്ധിനെ പിന്തുണയ്ക്കുന്നവരും ഉണ്ട്. അനിക്ക് ഇന്ദ്രജയെ ഇഷ്ടമല്ലെന്നാണ് ഇവർ പറയുന്നത്. കൂടാതെ കട്ട വെയിറ്റിംഗ് ആണ് ഇന്നത്തെ എപ്പിസോഡിനെന്നും പ്രേക്ഷകർ പറയുന്നു.
Recommended Video

ബംഗാളി പരമ്പര ശ്രീമേയിയുടെ മലയാളം പതിപ്പാണ് കുടുംബവിളക്ക് . മലയാളത്തെ കൂടാതെ തമിഴ് , തെലുങ്ക്, ഹിന്ദി, മറാത്തി എന്നീ ഭാഷകളിലും സീരിയൽ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. എല്ലാ ഭാഷകളിൽ നിന്നും മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ഗുഡ് പ്രൊഡക്ഷൻ കമ്പനിയുടെ ബാനറിൽ ചിത്ര ഷേണായി ആണ് മലയാളത്തിൽ സീരിയൽ നിർമ്മിക്കുന്നത്.


Click it and Unblock the Notifications











