ഒന്നാം സ്ഥാനം വിട്ടുകൊടുക്കാതെ സാന്ത്വനം, ഇഞ്ചോടിഞ്ച് പോരാടി കുടുംബവിളക്ക്

സാന്ത്വനം, കുടുംബവിളക്ക് തുടങ്ങിയ ജനപ്രിയ പരമ്പരകൾക്ക് നിരവധി ആരാധകരാണുള്ളത്. ഇപ്പോൾ പോയവാരത്തിലെ ജനപ്രിയ പരമ്പരകളുടെ റേറ്റിങ് ചാർട്ട് പുറത്ത് വന്നിരിക്കുകയാണ്. സാന്ത്വനം, കുടുംബവിളക്ക് എന്നീ പരമ്പരകൾ തമ്മിലാണ് ഒന്നാം സ്ഥാനത്തിന് വേണ്ടി മത്സരിക്കുന്നത്. അതിൽ രണ്ടാം വാരവും റേറ്റിങ് ചാർട്ടിൽ ഒന്നാം സ്ഥാനം നേടിയത് സാന്ത്വം പരമ്പര തന്നെയാണ്. നേരിയ വ്യത്യാസത്തിലാണ് കുടുംബവിളക്കിന് ഒന്നാംസ്ഥാനം നഷ്ടമായത്.

അമ്മയറിയാതെ എന്ന സീരിയലാണ് മൂന്നാം സ്ഥാനത്തുള്ളത്. നാല് , അഞ്ച് സ്ഥാനങ്ങളിൽ മൗനരാഗം, തൂവൽസ്പർശം എന്നീ സീരിയലുകളും ആറ്,ഏഴ് സ്ഥാനങ്ങളിൽ കൂടെവിടെ, സസ്നേഹം എന്നീ സീരിയലുകളുമാണ് ഉള്ളത്. പാടാത്ത പൈങ്കിളി, ബാലഹനുമാൻ എന്നിവയ്ക്ക് എട്ട്, ഒമ്പത് സ്ഥാനമാണ് ലഭിച്ചത്.

ശിവാഞ്ജലിയോടൊപ്പം പ്രേക്ഷകർ

പ്രേക്ഷകപ്രിയം നേടിയ മലയാളത്തിലെ പരമ്പരയാണ് സാന്ത്വനം. എല്ലാത്തരം പ്രേക്ഷകരേയും സ്‌ക്രീനിന് മുന്നില്‍ പിടിച്ചിരുത്തുന്ന പരമ്പര കഴിഞ്ഞ രണ്ടാഴ്ചയായി പ്രേക്ഷകരുടെ മനസിനും ഇഷ്ടത്തിനും അനുസരിച്ചാണ് സഞ്ചരിക്കുന്നത്. അഞ്ജലിയുടെ മടങ്ങിവരവും ശിവനും അജ്ഞലിയും തമ്മിലുള്ള പ്രണയനിമിഷങ്ങളും എല്ലാം കൊണ്ട് സമ്പന്നമാണ് ഇപ്പോൾ ടെലികാസ്റ്റ് ചെയ്യുന്ന എപ്പിസോഡുകൾ. പ്രമോ റിലീസ് ചെയ്യുമ്പോൾ തന്നെ ആരാധകർ അതിനോട് കാണിക്കുന്ന പ്രതികരണ രീതികൾ തന്നെ സീരിയൽ എത്രത്തോളം ജനപ്രിയമാണെന്നതിന് വലിയ ഉദാഹരണമാണ്.

ഒന്നാം സ്ഥാനം കൈയ്യടക്കി സാന്ത്വനം

തെറ്റിദ്ധാരണ ഉണ്ടായ പ്രശ്നങ്ങൾക്ക് ശേഷം ശിവാഞ്ജവി വീണ്ടും ഒന്നിക്കുന്നതാണ് ഇപ്പോൾ കാണിക്കുന്നത്. ശിവന്റെ അനിയനായ കണ്ണന്‍ ഏട്ടത്തിയമ്മമാരോട് തങ്ങളുടെ ഭര്‍ത്താക്കന്മാരെക്കുറിച്ച് ചോദിച്ചതും, അതിന്റെ ഉത്തരവുമായിരുന്നു 'ശിവാഞ്ജലി'ക്കിടയില്‍ പ്രശ്നമായി മാറിയത്. ശിവനോട് ഒരുപാട് ഇഷ്ടമാണ് എന്ന് അഞ്ജലി പറയുന്നത് ശിവന്‍ കേട്ടിരുന്നില്ല. എന്നാല്‍ അതിനുമുന്നേ ശിവനെ ആദ്യം ഇഷ്ടമില്ലായിരുന്നു എന്ന് പറഞ്ഞതാണ് ശിവന്‍ കേള്‍ക്കുന്നതും തെറ്റിദ്ധരിക്കപ്പെടുന്നതും. തെറ്റിദ്ധാരണയില്‍ ശിവാഞ്ജലി പരസ്പരം സംസാരിക്കാതാവുകയും, അഞ്ജലി തന്റെ വീട്ടിലേക്ക് പോകുകയുമാണുണ്ടായത്. തിരികെയെത്തിയ അഞ്ജലിയോട് വീട്ടുകാർ സന്തോഷത്തോടെയും സ്നേഹത്തോടെയുമാണ് പെരുമാറിയത്. നാളുകൾക്ക് ശേഷം മടങ്ങിയെത്തിയ ഭാര്യയോട് സ്നേഹം പ്രകടിപ്പിക്കാൻ വെമ്പിനിൽക്കുന്ന ശിവന്റെ പെരുമാറ്റ രീതികളും രസകരമായി പരമ്പരയിൽ ആവിഷ്കരിച്ചിട്ടുണ്ട്. മുന്നോട്ടുള്ള എപ്പിസോഡുകള്‍ പ്രണയാര്‍ദ്രമായി ആയിരിക്കുമെന്നാണ് ആരാധകര്‍ കരുതുന്നത്. വീണ്ടും അഞ്ജലി-ശിവൻ പ്രണയം തലപൊക്കിയതാവം റേറ്റിങ് ചാർട്ടിൽ നിന്ന് സ്ഥാനം ഒഴിയാതെ സാന്ത്വനം പരമ്പര ഒന്നാം സ്ഥാനത്ത് നിൽക്കുന്നതിന്റെ പ്രധാന കാരണം. പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികളാണ് ശിവനും അഞ്ജലിയും.

ഇഞ്ചോടിഞ്ച് പോരാടി കുടുംബവിളക്ക്

ഒന്നാം സ്ഥാനത്തേക്ക് ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. മീര വാസുദേവ് നായികയായ കുടുംബവിളക്കാണ് രണ്ടാം സ്ഥാനത്ത് ഉള്ളത്. ചെറിയ പോയിന്റുകളുടെ വ്യത്യാസത്തിലാണ് പോയവാരത്തെ ഒന്നാം സ്ഥാനം കുടുംബവിളക്കിന് നഷ്ടമായത്. സുമിത്ര എന്ന വീട്ടമ്മയുടെ സംഭവ ബഹുലമായ അതിജീവനമാണ് കുടുംബവിളക്ക് പരമ്പരയുടെ കഥ. നിരവധി പ്രശ്‌നങ്ങളിലൂടെ കടന്നുപോകുമ്പോഴും തോറ്റുകൊടുക്കാതെ മുന്നോട്ട് സഞ്ചരിക്കുന്ന സുമിത്രയ്ക്ക് ആരാധകർ പൂർണ പിന്തുണയാണ് നൽകുന്നത്. കഴി‍ഞ്ഞ എപ്പിസോഡുകളിൽ സുമിത്ര പൊലീസ് പിടിയിലാകുന്ന സാഹചര്യമുണ്ടായിരുന്നു. സംഭവബഹുലമായ നിമിഷങ്ങളിലൂടെയാണ് പരമ്പര കടന്നുപോകുന്നതെങ്കിലും റേറ്റിങ് ചാർട്ടിൽ ഒന്നാം സ്ഥാനം പിടിക്കാൻ കുടുംബവിളക്കിന് സാധിച്ചിട്ടില്ല. വരും ദിവസങ്ങളിൽ ചിലപ്പോൾ വ്യത്യാസങ്ങൾ വന്നേക്കാം. സുമിത്രയെ പൊലീസ് ‌അറസ്റ്റ് ചെയ്തതിനോട് യോജിക്കാത്തവർ മാറ്റങ്ങൾ വേണമെന്ന് സീരിയൽ പ്രമോയ്ക്ക് കമന്റായി കുറിച്ചിരുന്നു.

Recommended Video

Mohanlal shares a photo with his first car and the story behind
ട്വിസ്റ്റുകൾ വിനയായോ?

അമ്മയറിയാതെ എന്ന സീരിയലാണ് മൂന്നാം സ്ഥാനത്തുള്ളത്. കുടുംബവിളക്കിനേയും സാന്ത്വനത്തെയും പിന്തള്ളി അമ്മയറിയാതെ ഒന്നാം സ്ഥാനം ഭരിച്ചിരുന്ന കാലമുണ്ടായിരുന്നു. എന്നാൽ തുടരെ തുടരെ ട്വിസ്റ്റുകളും കൊലപാതകങ്ങളും അപ്രതീക്ഷിതമായി സംഭവിക്കുന്നതിനാൽ അമ്മയറിയാതെ ഇപ്പോൾ ആരാധകരുടെ ഇഷ്ടപ്പെട്ട സീരിയൽ പട്ടികയിൽ നിന്ന് പുറകോട്ട് സഞ്ചരിച്ചിരിക്കുകയാണ്. സീരിയലിൽ ഇത്രയേറെ ട്വിസ്റ്റുകളുടെ ആവശ്യമില്ലെന്നായിരുന്നു കമന്റുകൾ വന്നിരുന്നത്. ശ്രീതു കൃഷ്ണ, നിഖിൽ നായർ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ഈ സീരിയലിൽ കീർത്തി ഗോപിനാഥ്, ബോബൻ ആലുമൂടൻ എന്നിവരും പ്രേക്ഷകർക്ക് പ്രിയപ്പെട്ട കഥാപാത്രങ്ങളായി എത്തുന്നു.

Read more about: asianet serial malayalam television
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X