ശരത്തുമായുള്ള വിവാഹം വീട്ടുകാര്‍ എതിര്‍ക്കാന്‍ കാരണം ഇതാണ്, വെളിപ്പെടുത്തി അഞ്ജലി
സുന്ദരി എന്ന പരമ്പരയിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി താരമാണ് അഞ്ജലി. ആദ്യ പരമ്പരയിലൂടെ തന്നെ പ്രേക്ഷകരുടെ ഹൃദയം കീഴക്കാന്‍ താരത്തിന് കഴിഞ്ഞിരുന്നു. ചുരുങ്ങിയ സമയം കൊണ്ട് ജനങ്ങളുടെ ഇടയില്‍ ശ്രദ്ധിക്കപ്പെട്ട അഞ്ജലിയെ സീരിയലില്‍ നിന്ന് പുറത്താക്കുകയായിരുന്നു. പിന്നീട് സുന്ദരിയായി പുതിയ താരം എത്തുകയും ചെയ്തു. നടി സോഷ്യല്‍ മീഡിയ ലൈവില്‍ എത്തിയാണ് തന്നെ കാരണം കൂടാതെ സീരിയല്‍ നിന്ന് പുറത്താക്കിയ വിവരം വെളിപ്പെടുത്തിയത്.
സുന്ദരി പരമ്പരയുടെ കോ ഡയറക്ടര്‍ ശരത്തിനെയാണ് നടി വിവാഹം കഴിച്ചിരിക്കുന്നത്. പ്രണയ വിവാഹമായിരുന്നു. ശരത്തുമയുള്ള വിവാഹത്തിന് ശേഷമാണ് നടിയെ സീരിയലില്‍ നിന്ന പുറത്താക്കുന്നത്. അഞ്ജലിയുടെ വീട്ടില്‍ നിന്നും വാഹത്തിന് എതിര്‍പ്പാണ്. ന്‌റെ ഇഷ്ടപ്രകാരം ശരത്തിനോടൊപ്പം ഇറങ്ങി പോവുകയായിരുന്നു താരം. ഇപ്പേഴിത പ്രണയ വിവരം വീട്ടില്‍ അറിഞ്ഞപ്പോഴുണ്ടായ പ്രശ്നത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് അഞ്ജലി. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യ വെളിപ്പെടുത്തിയത്. കൂടാതെ അഞ്ജലിയുടെ വീട്ടുകാരുടെ എതിര്‍പ്പിനെ കുറിച്ചും താരം പറയുന്നുണ്ട്.

കഴിഞ്ഞ വര്‍ഷമായിരുന്നു അഞ്ജലിയുടേയും ശരത്തിന്റേയും വിവാഹം.'സുന്ദരി'യുടെ ലൊക്കേഷനില്‍ വച്ചാണ് ഇവര്‍ പരിചയപ്പെടുന്നത്. സൗഹൃദം പതിയെ പ്രണയത്തിലേക്കും തുടര്‍ന്ന് ഒന്നിച്ചു ജീവിക്കാനുള്ള തീരുമാനത്തിലേക്കുമെത്തുകയായിരുന്നു. ഒരു മാസത്തെ പരിചയമാണ് വിവാഹത്തില്‍ എത്തിയത്. അത് അംഗീകരിക്കാന്‍ അഞ്ജലിയുടെ വീട്ടുകാര്‍ക്ക് കഴിഞ്ഞിരുന്നില്ല. കടുത്ത എതിര്‍പ്പായിരുന്നു. ഒരു ഘട്ടത്തില്‍, സീരിയലില്‍ ശരത് ഉണ്ടെങ്കില്‍ അഞ്ജലിയെ അഭിനയിക്കാന്‍ വിടില്ലെന്നു വരെ ഇവര്‍ പറഞ്ഞിരുന്നു. ഒടുവില്‍ ശരത് സീരിയലില്‍ നിന്ന് പിന്‍മാറുകയായിരുന്നു.

അധിക പ്രണയിച്ച് നടക്കേണ്ട എന്നത് ഇവരുടെ തീരുമാനമായിരുന്നു എന്ന് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. വെറുതേ പ്രണയിച്ച് സമയം കളയാനില്ലെന്ന് ഞങ്ങള്‍ രണ്ടാളും ആദ്യമേ അങ്ങോട്ടുമിങ്ങോട്ടും പറഞ്ഞിരുന്നു. കല്യാണം കഴിഞ്ഞ്, ജീവിത പങ്കാളികളായി മുന്നോട്ടു പോകാം എന്നതായിരുന്നു ഇവരുടെ തീരുമാനം''. ശരത് 'വനിത'യ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. സിനിമ കഥയെ വെല്ലുന്ന രീതിയിലുള്ള വിവാഹമായിരുന്നു ഇവരുടേത്. അഞ്ജലി പോലീസ് സ്റ്റേഷനിലേയ്ക്ക് ശരത്തിനെ വിളിച്ച് വരുത്തിയ ശേഷം സ്വന്തം ഇഷ്ടപ്രകാരം പോവുകയായിരുന്നു.

പോലീസ് സ്റ്റേഷനിലേയ്ക്ക് കാര്യങ്ങള്‍ എത്തിയതിനെ കുറിച്ചും പറയുന്നുണ്ട്. '' ഫ്രണ്ട്‌സ് വിളിച്ചപ്പോള്‍ എന്നെ ഫോണില്‍ കിട്ടിയില്ല. വീട്ടിലും ഇല്ലെന്നാണ് അറിഞ്ഞത്. അതോടെ അവര്‍ പോലീസില്‍ ബന്ധപ്പെടുകയായിരുന്നു. സ്റ്റേഷനില്‍ നിന്നു വിളിച്ച് എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്ന് അന്വേഷിച്ചു. മാനസികമായി പ്രശ്‌നങ്ങളുണ്ടെന്ന് ഞാന്‍ പൊലീസിനോട് പറഞ്ഞു. അതോടെയാണ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. വീട്ടില്‍ ടോര്‍ച്ചറിങ്ങുണ്ടെന്നും ഒരാളെ ഇഷ്ടമാണെന്നും ഞാന്‍ പോലീസിനോടു പറഞ്ഞു. വീട്ടിലേക്ക് ഇനി തിരികെ പോകില്ലെന്നു പറഞ്ഞു. അങ്ങനെയാണ് ഞാന്‍ ശരത്തേട്ടനെ വിളിക്കുന്നത്. വന്നു കൂട്ടിക്കൊണ്ടു പോകണമെന്നു പറഞ്ഞു...''. അഞ്ജലി അഭിമുഖത്തില്‍ പറയുന്നു.

അഞ്ജലിയുടെ വീട്ടിലെ എതിര്‍പ്പിനെ കുറിച്ചും ശരത് പറയുന്നുണ്ട്. ''അവളുടെ വീട്ടിലെ പ്രധാന പ്രശ്‌നം എന്നെക്കുറിച്ച് കൃത്യമായ ധാരണയില്ല എന്നതായിരുന്നു. മറ്റൊന്ന് സമയം. അതായത്, ഈ ഒരു മാസത്തിനുള്ളില്‍ ഒരാളെ പ്രണയിച്ച് വിവാഹം കഴിക്കുകയെന്നതിലെ പൊരുത്തക്കേട്. വര്‍ഷങ്ങളായി പ്രണയിച്ചിട്ടും പരസ്പരം മനസ്സിലാക്കാത്തവരുമുണ്ട്, ഒരു മണിക്കൂറു കൊണ്ട് സംസാരിച്ച് മനസ്സിലാക്കിയവരുമുണ്ട് എന്നതാണ് സത്യം...കല്യാണം കഴിഞ്ഞ് ഇത്ര കാലമായിട്ടും എന്റെ ജാതിയെന്താണെന്ന് അവള്‍ക്കോ അവളുടെ ജാതിയെന്തെന്ന് എനിക്കോ അറിയില്ല. ഞങ്ങള്‍ ചോദിച്ചിട്ടുമില്ലെന്നും താരം പറയുന്നുണ്ട്.


Click it and Unblock the Notifications