അത് എന്തായിരിക്കും പ്രേക്ഷകർക്ക് താങ്ങാൻ പറ്റാത്ത ആ കാര്യം, രസകരമായ ട്രോളുമായി യുവ കൃഷ്ണ

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് യുവകൃഷ്ണയും മൃദുല വിജയും. പ്രമുഖ ചാനലുകളിൽ വർഷങ്ങളായി ഇരുവരും സജീവമാണ്. കൃഷ്ണതുളസി എന്ന പരമ്പരയിലൂടെയാണ് നടി ശ്രദ്ധിക്കപ്പെടുന്നത്. ഭാര്യ, പൂക്കാലംവരവായി തുടങ്ങിയവായാണ് നടിയുടെ മറ്റ് പരമ്പരകൾ. പൂക്കാലംവരവായി ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് മൃദുല വിവാഹിതയാവുന്നത്. കല്യാണത്തിന് ശേഷവും അഭിനയത്തിൽ സജീവമായിരുന്നു. ഇപ്പോഴിത അഭിനയത്തിൽ നിന്ന് ചെറിയ ഇടവേള എടുത്തിരിക്കുകയാണ് താരം. മൃദുല തന്നെയാണ് ഇക്കാര്യ പറഞ്ഞത്. അമ്മയാവാൻ തയ്യാറെടുക്കുന്ന വിവരം വെളിപ്പെടുത്തി കൊണ്ടാണ് സീരിയലിൽ നിന്ന് ചെറിയ ഇടവേള എടുക്കുന്ന കാര്യം പറഞ്ഞത്.

സോഷ്യൽ മീഡിയയിൽ സജീവമാണ് മൃദുലയും യുവയും. തങ്ങളുടെ ജീവിതത്തിലെ എല്ലാ സന്തോഷങ്ങളും വിശേഷങ്ങളും താരങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കാറുണ്ട് ഇവർക്കൊരു യൂട്യൂബ് ചാനലും ഉണ്ട്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് യുവ പങ്കുവെച്ച ഒരു രസകരമായ ട്രോളാണ്. ഞങ്ങളെ ട്രോളാൻ ഞങ്ങൾക്ക് ആരുടേയും സഹായം വേണ്ട എന്ന് കുറിച്ച് കൊണ്ടാണ് ഇത് പങ്കുവെച്ചിരിക്കുന്നത്.

  ട്രോൾ

അമ്മയാവാന്‍ പോവുകയാണ് എന്ന സന്തോഷവാര്‍ത്ത പങ്കുവെച്ച ഉടനെ തന്നെ ഒരു ദു:ഖവാര്‍ത്തയും പങ്കുവെച്ച് മൃദുല വിജയ്. ഞങ്ങള്‍ക്ക് ഇത് താങ്ങാന്‍ സാധിക്കുന്നില്ല എന്ന് മലയാളികള്‍ എന്ന ക്യാപ്ഷന്‍ കണ്ട് അത് എന്തായിരിക്കും താങ്ങാന്‍ പറ്റാത്ത കാര്യമെന്ന് ആലോചിക്കുന്ന യുവയെയാണ് ട്രോളില്‍ കാണുന്നത്. ഞങ്ങളെ ട്രോളാന്‍ ഞങ്ങള്‍ക്ക് ആരുടേയും സഹായം വേണ്ടെ, ഞങ്ങളുടെ സ്വന്തം ട്രോളന്‍ എന്ന് പറഞ്ഞ് ആളെ മെന്‍ഷന്‍ ചെയ്തായിരുന്നു യുവ ട്രോള്‍ സ്‌റ്റോറിയായി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ഇത് സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട്.

അമ്മയാവാൻ പോകുന്നു

യുവയും മൃദുലയും ഒന്നിച്ചെത്തിയാണ് പുതിയ സന്തോഷം പ്രേക്ഷകരോട് പങ്കുവെച്ചത്. ഇരുവരു ഒന്നിച്ചുള്ള ചിത്രം പങ്കുവെച്ച് കൊണ്ടാണ് കുടുംബത്തിലേയ്ക്ക് പുതിയ അതിഥി എത്തുന്ന കാര്യം കുറിച്ചത്. ഞങ്ങള്‍ ഇരുവരും ഒരു ജൂനിയര്‍ സൂപ്പര്‍ഹീറോയ്ക്കായുള്ള കാത്തിരിപ്പിലാണ്. നിങ്ങളുടെ അനുഗ്രഹവും പ്രാര്‍ത്ഥനയും ഞങ്ങള്‍ക്കൊപ്പമുണ്ടാവണം. ഡോക്ടര്‍ വിശ്രമം നിര്‍ദേശിച്ചതിനാല്‍ തുമ്പപ്പൂ പരമ്പരയില്‍ നിന്നും പിന്‍മാറുകയാണ്, എന്നോട് ക്ഷമിക്കണം. മൃദ്വ വ്‌ളോഗ്‌സിലൂടെയായി നിങ്ങളെ കാണാമെന്നായിരുന്നു മൃദുല ഇൻസ്റ്റഗ്രാമിൽ കുറിച്ചു.താരങ്ങളും ആരാധകരും ഇരുവർക്കും ആശംസ പങ്കുവെച്ച് കൊണ്ട് രംഗത്ത് എത്തിയിരുന്നു.

 മൃദ്വ വ്‌ളോഗ്‌സ്

വിവാഹത്തിന് മുന്നോടിയായാണ് യുവയും മൃദുലയും ചേര്‍ന്ന് മൃദ്വ വ്‌ളോഗ്‌സ് എന്ന യൂട്യൂബ് ചാനല്‍ തുടങ്ങിയത്. ജീവിതത്തിലേയും കരിയറിലേയും വിശേഷങ്ങളെല്ലാം ഈ വീഡിയോയിലൂടെ കാണിക്കാറുണ്ട്. ക്ഷണനേരം കൊണ്ടാണ് ഇവരുടെ വീഡിയോകള്‍ വൈറലായി മാറുന്നത്. യുവയുടെ പുതിയ പരമ്പരയായ സുന്ദരി ലൊക്കേഷനിലെ വിശേഷങ്ങള്‍ പങ്കുവെച്ച് ഇരുവരും എത്തിയിരുന്നു. മഞ്ഞില്‍ വിരിഞ്ഞ പൂവിലും സുന്ദരിയിലുമാണ് യുവ ഇപ്പോള്‍ അഭിനയിക്കുന്നത്.

സഹോദരിയുടെ സന്തോഷം

അടുത്തിടെയായിരുന്നു മൃദുലയുടെ സഹോദരി പാർവതിയുടെ ബേബിഷവര്‍ ചടങ്ങ്. ഇതിന്റെ വീഡിയോയും ചിത്രങ്ങളുമെല്ലാം മൃദുല പങ്കുവെച്ചിരുന്നു. കുഞ്ഞിനെ കാണാൻ കാത്തിരിക്കുകയാണ് എന്ന് കുറിച്ച് കൊണ്ടാണ് ചിത്രം പങ്കുവെച്ചത്. ഇപ്പോഴിത മാസങ്ങളുടെ വ്യത്യാസത്തിൽ രണ്ട് കുഞ്ഞ് അതിഥികളാണ മൃദുലയുടെ കുടുംബത്തിൽ എത്തുന്നാൻ പോകുന്നത്. മൃദുലയെ പോലെ തന്നെ പാർവതിയും മലയാളി പ്രേക്ഷകർക്കിടയിൽ സുപരിചിതയാണ്. കുടുംബവിളക്ക് പരമ്പരയിൽ ആദ്യം ശീതൾ ആയി അഭിനയിച്ചത് പാർവതിയായിരുന്നു. ഭർത്താവ് അരുൺ ആയിരുന്നു ക്യാമറമാൻ . ഇവരുടേത് പ്രണയ വിവാഹമായിരുന്നു.വിവാഹശേഷം പാർവതി അഭിനയിത്തിൽ മാറി നിൽക്കുകയാണ്

Recommended Video

കല്യാണ ശേഷം മൃദുലയുടെ പ്രതികരണം | Mridula Yuva After Marriage Response
 വിവാഹം

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന വിവാഹമായിരുന്നു ഇവരുടേത്.2021 ജൂലൈ 8 ന് ആയിരുന്നു മൃദുലയുടേയും യുവയുടേയും വിവാഹം നടന്നത്. വീട്ടുകാർ പറഞ്ഞ് ഉറപ്പിച്ച വിവാഹമായിരുന്നു ഇത്. വളരെ ലളിതമായിട്ടായിരുന്നു വിവാഹം നടന്നത്. ആഡംബരം കാട്ടിയുള്ള വിവാഹത്തോട് യോജിപ്പില്ലെന്ന് നടി വിവാഹത്തിന് ശേഷം പറഞ്ഞിരുന്നു. ലളിതം സുന്ദരമാകണം വിവാഹം. ഒരു ദിവസത്തെ ആരവത്തിനായി എന്തിന് അത്യാഡംബരം കാണിക്കണം. കല്യാണം എങ്ങനെയായാലും ദാമ്പത്യം സുന്ദരമാകണം എന്നാണ് എന്‍റെ പക്ഷമെന്നായിരുന്നു മൃദുല പറഞ്ഞത്.

Read more about: mridula vijay
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X