സണ്ണി ലിയോണ്‍ ഫിറ്റ്‌നസ് ഷോയുമായി വരുന്നു, ഇതും ടെലിവിഷനില്‍!!
ബോളിവുഡ് മാദക സുന്ദരി സണ്ണി ലിയോണിന്റെ സൗന്ദര്യ രഹസ്യം അറിയാന്‍ ആഗ്രഹിക്കാത്തവരുണ്ടോ? വടിവൊത്ത ശരീരവും ആരോഗ്യവും നിറഞ്ഞ ചിരിയുമാണ് സണ്ണിയുടെ സൗന്ദര്യം. എന്താണ് ഈ സൗന്ദര്യത്തിന്റെ രഹസ്യം.
കൃത്യമായ ഭക്ഷണവും വ്യായമവും മനസ്സിന്റെ സൗന്ദര്യവുമാണ് സണ്ണിയുടെ സൗന്ദര്യ രഹസ്യം. അത് എങ്ങിനെയാണെന്ന് പറഞ്ഞു തരാന്‍ ആരാധകര്‍ക്ക് മുന്‍പില്‍ സണ്ണി ലിയോണ്‍ എത്തുന്നു, ടെലിവിഷനിലൂടെ!!

എംടിവിയിലാണ് വ്യായാമത്തെ കുറിച്ചും ഫിറ്റ്‌നസ്സിനെ കുറിച്ചും സണ്ണി ലിയോണ്‍ ക്ലാസ് എടുക്കുന്ന പരിപാടി സംപ്രേക്ഷണം ചെയ്യുന്നത്. മനസ്സിന്റെയും ശരീരത്തിന്റെയും ഫിറ്റ്‌നസിന് വര്‍ക്കൗട്ട് ആവശ്യമാണ് എന്ന് വിശ്വസിക്കുന്നവരുടെ കൂട്ടത്തിലാണ് സണ്ണി ലിയോണ്‍.
നിത്യ ജീവിതത്തില്‍ വ്യായാമത്തിനായി ഒരു സമയം മാറ്റിവയ്ക്കണം എന്ന് സണ്ണി പറയുന്നു. സംഗീതത്തിന്റെ സഹായത്തോടെ എങ്ങനെ വ്യായാമം ചെയ്യാം എന്നും ഫിറ്റ്‌നസ് നിലനിര്‍ത്താമെന്നുമാണ് 'ഫിറ്റ്‌ഷോ' എന്ന ടെലിവിഷന്‍ പരിപാടിയിലൂടെ സണ്ണി ലിയോണ്‍ പറയുന്നത്.


Click it and Unblock the Notifications