കരിക്കിലെ വിദ്യയുടെ വിവാഹം കഴിഞ്ഞു, ഭര്‍ത്താവിനൊപ്പമുളള നടിയുടെ വീഡിയോ വൈറല്‍
കരിക്ക് വെബ് സീരിസിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ താരമാണ് നടി വിദ്യ വിജയകുമാര്‍. കരിക്കിന് പിന്നാലെ മഴവില്‍ മനോരമയിലെ സൂപ്പര്‍ ഫോര്‍ റിയാലിറ്റി ഷോയില്‍ അവതാരകയായും വിദ്യ എത്തിയിരുന്നു. സൂപ്പര്‍ ഫോറില്‍ കോ ആങ്കര്‍ വിജയ്‌ക്കൊപ്പം ആയിരുന്നു നടി പരിപാടി അവതരിപ്പിച്ചത്. വളരെ ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകരുടെ ഇഷ്ട അവതാരകരായി ഇരുവരും മാറി. റിമി ടോമി, വിധു പ്രതാപ്, സിത്താര കൃഷ്ണകുമാര്‍, ജ്യോല്‍സന തുടങ്ങിയവരാണ് സൂപ്പര്‍ ഫോറില്‍ വിധികര്‍ത്താക്കളായി എത്താറുളളത്.
അതേസമയം കുറച്ചുനാളുകളായി സൂപ്പര്‍ ഫോര്‍ എപ്പിസോഡുകളില്‍ വിദ്യയെ പ്രേക്ഷകര്‍ കണ്ടിരുന്നില്ല. വിജയ് ഒറ്റയ്ക്കാണ് സംഗീത റിയാലിറ്റി ഷോ അവതരിപ്പിച്ചിരുന്നത്. വിദ്യ എവിടെപ്പോയെന്ന് തിരക്കി ആരാധകരും സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. ഇപ്പോഴിതാ സൂപ്പര്‍ ഫോറിന്റെ പുതിയ പ്രൊമോയില്‍ ഇതിനുളള മറുപടിയുമായി വിദ്യ തന്നെ എത്തിയിരിക്കുകയാണ്.

സൂപ്പര്‍ ഫോറിന്റെ പുതിയ വീഡിയോയില്‍ വിദ്യ വിവാഹിതയായ വിവരം പുറത്തുവന്നിരിക്കുകയാണ്. അഖില്‍ ആണ് നടിയുടെ ഭര്‍ത്താവ്. സംഗീത റിയാലിറ്റി ഷോയുടെ പുതിയ എപ്പിസോഡില്‍ അഖിലിനൊപ്പം ആണ് വിദ്യ എത്തുന്നത്. ഇവര്‍ക്ക് മല്‍സരാര്‍ത്ഥികളും വിധികര്‍ത്താക്കളുമെല്ലാം ഗംഭീര വരവേല്‍പ്പാണ് നല്‍കുന്നത്. പ്രൊമോ കണ്ട് അപ്പോ കല്യാണം കഴിക്കാന്‍ മാറിനിന്നതാണല്ലേ എന്ന് പറഞ്ഞുകൊണ്ടാണ് ആരാധകര്‍ എത്തിയത്.

ഇനി ഷോയില്‍ ഉണ്ടാകുമോ, രഹസ്യ വിവാഹം ആയിരുന്നോ നിങ്ങളുടേത് എന്ന് ചോദിച്ച് മറ്റ് ചിലരും എത്തി. പ്രൊമോ വീഡിയോയ്ക്ക് പിന്നാലെ സൂപ്പര്‍ ഫോറിന്റെ പുതിയ എപ്പിസോഡിനായി വലിയ ആകാംക്ഷകളോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. അതേസമയം കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് സൂപ്പര്‍ ഫോര്‍ മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ആരംഭിച്ചത്.

ഷോയുടെ ഫസ്റ്റ് ടീസര്‍ മലയാളത്തിന്‌റെ വാനമ്പാടി കെഎസ് ചിത്രയാണ് പുറത്തുവിട്ടത്. സൂപ്പര്‍ ഫോറില്‍ ഇതുവരെ മുഖ്യാതിഥികളായി മഞ്ജു വാര്യര്‍, അപര്‍ണ ബാലമുരളി, ആശാ ശരത്ത്, സംയുക്ത മേനോന്‍ തുടങ്ങിയ താരങ്ങളും പങ്കെടുത്തിരുന്നു. സൂപ്പര്‍ ഫോറിന്റെ ആദ്യ സീസണില്‍ ശ്രീഹരി രവീന്ദ്രനാണ് വിജയി ആയത്.

ആദ്യ സീസണില്‍ ഗായിക സുജാത മോഹന്‍, സംഗീത സംവിധായകരായ ശരത്ത്, ദീപക് ദേവ്, ഷാന്‍ റഹ്മാന്‍ തുടങ്ങിയവരായിരുന്നു വിധികര്‍ത്താക്കളായി എത്തിയത്. അതേസമയം സിനിമകളിലും അഭിനയിച്ച താരമാണ് വിദ്യാ വിജയകുമാര്‍. ആഗസ്റ്റ് സിനിമാസ് നിര്‍മ്മിച്ച കളി എന്ന ചിത്രത്തില്‍ വിദ്യ അഭിനയിച്ചിരുന്നു.
ഗ്ലാമറസായി നടി മാളവിക മോഹനന്‍, പുതിയ ചിത്രങ്ങള്‍ കാണാം


Click it and Unblock the Notifications











