»   » ശ്വേത മേനോനും മണിക്കുട്ടനും ഒന്നിക്കുന്നു, ഒരേ വേദിയില്‍... സൂപ്പര്‍ ജോഡി ഷോ!!

ശ്വേത മേനോനും മണിക്കുട്ടനും ഒന്നിക്കുന്നു, ഒരേ വേദിയില്‍... സൂപ്പര്‍ ജോഡി ഷോ!!

Posted By: Akhila KS
Subscribe to Filmibeat Malayalam

സിനിമാ താരങ്ങളായ ശ്വേത മേനോനും മണിക്കുട്ടനും ഒരേ വേദിയില്‍ ഒന്നിക്കുന്നു. സൂര്യ ടിവിയില്‍ സംപ്രേഷണം ചെയ്യുന്ന സൂപ്പര്‍ ജോഡി എന്ന ഷോയിലാണ് ഇരുവരും അവതാരകരായി എത്തുന്നത്. സൂപ്പര്‍ ജോഡി എന്ന പേരില്‍ ഷോ ഫെബ്രുവരി 18 മുതല്‍ ചാനലില്‍ സംപ്രേഷണം ചെയ്തു തുടങ്ങും.

സിനിമാ നടിമാരും അവരുടെ ഭര്‍ത്താക്കന്മാരും ഒന്നിക്കുന്ന റൗണ്ടും ഉള്‍പ്പെടുത്തിയാണ് ഷോ. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് സിനിമാ നടിമാരും അവരുടെ ഭര്‍ത്താക്കന്മാരും ഒന്നിക്കുന്ന ആദ്യ പ്രോഗ്രാമാണ് സൂര്യ ടിവിയിലെ സൂപ്പര്‍ ജോഡി എന്നും പറയുന്നു. ഷോ സംപ്രേഷണം ചെയ്യുന്നതിന് മുന്നോടിയായി ചാനലുകാര്‍ പുറത്ത് വിട്ട പ്രമോ വീഡിയോയും ഇതിനോടകം പ്രേക്ഷക ശ്രദ്ധ നേടി കഴിഞ്ഞു.

page

ഡാന്‍സ്, ഗെയിം, സ്‌കിറ്റ് എല്ലാം ചേര്‍ന്നാണ് സൂപ്പര്‍ ജോഡി ഷോ. നടന്‍ മണിക്കുട്ടന്‍ ഇത് ആദ്യമായാണ് ഒരു ടെലിവിഷന്‍ പരിപാടിയുടെ അവതാരകനായി പ്രത്യക്ഷപ്പെടുന്നത്. നടി ശ്വേതാ മേനോനാണ് പരിപാടിയുടെ സൂപ്പര്‍ ജഡ്ജ്. പങ്കെടുക്കുന്ന താരങ്ങള്‍ക്ക് ഷോയുടെ ജഡ്ജാകാനുള്ള അവസരവും ലഭിക്കുന്നുണ്ട്.

ശരണ്യ ബിനു, ശാലു കുര്യന്‍, വരദ ജിഷിന്‍, ശ്രുതി ലക്ഷ്മി, ദിവ്യ ജയിഷ്, പാര്‍വ്വതി ആര്‍ കൃഷ്ണ, മേഘ്‌ന വിന്‍സന്റ്, ഡിംപിള്‍ റോസ്, നിമ്മി അരുണ്‍ ഗോപന്‍ എന്നിവരാണ് ഷോയില്‍ പങ്കെടുക്കാനെത്തുന്ന സ്റ്റാര്‍ കപ്പിള്‍സ്. ശ്രുതി ലക്ഷ്മി, അവിന്‍ ആന്റോ, മേഘ്‌ന വിന്‍സന്റ്, ഡോണ്‍ ടോമി എന്നിവര്‍ മലയാളം ടെലിവിഷന്‍ സീരിയലുകളില്‍ സജീവമാണ്.

English summary
Surya TV is all set to entertain the viewers with a new reality show, Super Jodi from February 18

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam