അസുഖമാണെന്നറിഞ്ഞപ്പോള്‍ കല്യാണം മാറിപ്പോയി, ജീവിതത്തിലെ മോശം സമയത്തെക്കുറിച്ച് ശരണ്യ!

സീരിയലുകളിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം പിടിച്ച താരങ്ങള്‍ ഭര്‍ത്താക്കന്‍മാര്‍ക്കൊപ്പം എത്തുന്ന സൂപ്പര്‍ ജോഡിക്ക് തുടക്കമായി. ഞായറാഴ്ച രാത്രിയാണ് പരിപാടിയുടെ ആദ്യ ഭാഗം പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. മണിക്കുട്ടനുമാണ് പരിപാടിയുടെ അവതാരകന്‍. പ്രധാന വിധി കര്‍ത്താവായി എത്തിയത് ശ്വേത മേനോനാണ്. ഉണ്ണിമുകുന്ദനും മിയയുമാണ് ആദ്യ എപ്പിസോഡില്‍ പ്രധാന അതിഥികളായി എത്തിയത്.

ഉണ്ണി മുകുന്ദനും മിയയ്ക്കും ചെറിയൊരു പണി നല്‍കിയാണ് പരിപാടി തുടങ്ങിയത്. ഇരുവരേയും കണ്ടപ്പോള്‍ വൈശാലി സിനിമ ഓര്‍മ്മ വന്നുവെന്നും അതിലെ ഇന്ദ്രനീലിമയോലും എന്ന ഗാനത്തിനൊപ്പം നൃത്തം ചെയ്യാനുമായിരുന്നു ശ്വേത മേനോന്‍ നിര്‍ദേശിച്ചത്. ഋഷ്യശ്രൃംഗനായി ഉണ്ണി മുകുന്ദനും വൈശാലിയായി മിയയും നൃത്തെ ചെയ്തപ്പോള്‍ അത് പ്രേക്ഷകര്‍ക്ക് വിരുന്നായി മാറുകയായിരുന്നു. മികച്ച പ്രകടനമാണ് ഇരുവരും കാഴ്ച വെച്ചത്.

ഇരയെ കിട്ടിയത്

ഇരയെ കിട്ടിയത്

പരിപാടിയില്‍ പങ്കെടുക്കാനായി ഒരു ഇരയെ കാത്തിരിക്കുന്നതിനിടയിലാണ് ഉണ്ണി മുകുന്ദനേയും മിയയും കിട്ടിയത്. ബാഗമതിയുടെ പ്രതികരണത്തെക്കുറിച്ചും ഇരയെക്കുറിച്ചുള്ള വിശേഷവുമൊക്കെ പങ്കുവെച്ചാണ് ഇരുവരും മടങ്ങിയത്.

പരിപാടിയുടെ പ്രധാന സ്‌പെഷ്യാലിറ്റി

പരിപാടിയുടെ പ്രധാന സ്‌പെഷ്യാലിറ്റി

മത്സരാര്‍ത്ഥികളെ പോത്സാഹിപ്പിക്കുന്നതിനായി വിധി കര്‍ത്താവായ ശ്വേത കണ്ടെത്തിയ മാര്‍ഗവും അല്‍പം വ്യത്യസ്ത തരത്തിലുള്ളതാണ്. വിസിലടിച്ചാണ് പ്രചോദനമേകുന്നതെന്ന് മണിക്കുട്ടന്‍ പറഞ്ഞപ്പോഴാണ് പ്രേക്ഷകര്‍ക്ക് മനസ്സിലായത്.

ശരണ്യയുടെ തിരിച്ചുവരവ്

ശരണ്യയുടെ തിരിച്ചുവരവ്

കാന്‍സര്‍ എന്ന രോഗത്തെ വിജയകരമായി തരണം ചെയ്ത ശരണ്യയുടെ തിരിച്ചുവരവായിരുന്നു പരിപാടിയുടെ ആദ്യഭാഗത്തിലെ പ്രധാന പ്രത്യേകത. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഈ താരത്തെ മിനിസ്‌ക്രീനില്‍ കാണുന്നത്. ആ സന്തോഷം സദസ്സിലിരിക്കുന്നവരുടെ മുഖത്തുണ്ടായിരുന്നു. മറ്റ് താരദമ്പതികളും മികച്ച പിന്തുണയാണ് ശരണ്യയ്ക്ക് നല്‍കിയത്.

അസുഖത്തെക്കുറിച്ചുള്ള തുറന്നുപറച്ചില്‍

അസുഖത്തെക്കുറിച്ചുള്ള തുറന്നുപറച്ചില്‍

കാന്‍സര്‍ എന്ന അസുഖം വന്നതിനെക്കുറിച്ചും അത് നേരിട്ടതിനെക്കുറിച്ചും താരം തുറന്നുപറഞ്ഞിരുന്നു. ഗുളികയില്‍ ഒതുങ്ങുമെന്നുള്ള വിശ്വാസത്തിലായിരുന്നു. എന്നാല്‍ സ്‌കാനിങ്ങിന് ശേഷമാണ് അസുഖത്തിന്‍രെ ഗൗരവത്തെക്കുറിച്ച് ബോധ്യമായതെന്ന് താരം പറഞ്ഞു.

ഉറപ്പിച്ച കല്യാണം മാറിപ്പോയി

ഉറപ്പിച്ച കല്യാണം മാറിപ്പോയി

അസുഖത്തെ ക്കുറിച്ച് അറിഞ്ഞതിന് ശേഷം ഉറപ്പിച്ചുവെച്ച കല്യാണവും മാറിപ്പോയിരുന്നുവന്ന് താരം പറയുന്നു. വീണ്ടും അസുഖം വരുമോയെന്ന ഭയമായിരുന്നു ആ പിന്‍മാറ്റത്തിന് പിന്നില്‍.

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടു

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടു

അസുഖവുമായി ബന്ധപ്പെട്ട് ചികിത്സ നടക്കുന്നതിനാല്‍ അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത സമയമായിരുന്നു അത്. അതിനിടയിലാണ് ഫേസ്ബുക്കിലൂടെ ഇപ്പോഴെന്താ അഭിനയിക്കുന്നില്ലേയെന്ന ചോദ്യവുമായി ഒരാളെത്തിയത്.

പെട്ടെന്ന് കൂട്ടായി

പെട്ടെന്ന് കൂട്ടായി

ഫേസ്ബുക്കിലൂടെ ഇരുവരും പെട്ടെന്ന് അടുത്ത സുഹൃത്തുക്കളായി മാറി. പിന്നീട് ബിനു ശരണ്യയെ നേരിട്ട് കാണാനുമെത്തി. ആ സമയത്ത് വിവാഹ അഭ്യര്‍ത്ഥന സ്വീകരണിക്കണമോയെന്ന ആശങ്ക തന്നെ അലട്ടിയിരുന്നുവെന്നും താരം പറയുന്നു.

ഏറ്റവും സന്തോഷം തോന്നിയത്

ഏറ്റവും സന്തോഷം തോന്നിയത്

അസുഖവുമായി മല്ലിടുന്ന തന്നെക്കണ്ടപ്പോള്‍ ബിനു നല്‍കിയ പിന്തുണയായിരുന്നു ജീവിതത്തില്‍ ഏറെ സന്തോഷകരമായി തോന്നിയത്. അമ്മയും ബിനുവും നല്‍കിയ പിന്തുണയാണ് ഇവിടെ എത്തിച്ചതെന്നും ശരണ്യ പറയുന്നു.

ബിനുവിന് വേണ്ടി നൃത്തം ചെയ്യുന്നു

ബിനുവിന് വേണ്ടി നൃത്തം ചെയ്യുന്നു

ജീവിതത്തില്‍ ഏറെ ഇഷ്ടപ്പെടുന്ന ബിനുവിന് വേണ്ടിയാണ് താന്‍ നൃത്തം ചെയ്യുന്നതെന്നും താരം പറയുന്നു. കോഹിനൂര്‍ എന്ന സിനിമയിലെ ഹേമന്തമെന്‍ എന്ന ഗാനത്തിനൊപ്പമാണ് ഇരുവരും ചുവട് വെച്ചത്.

കണ്ണീരുമായി വേദിയും സദസ്സും

കണ്ണീരുമായി വേദിയും സദസ്സും

ജീവിതത്തിലെ അനുഭവത്തെക്കുറിച്ചും നേരിട്ട പ്രതിസന്ധികളെക്കുറിച്ചും ശരണ്യ പറയുമ്പോള്‍ മത്സരാര്‍ത്ഥികളില്‍ പലരുടെയും കണ്ണ് നിറയുന്നുണ്ടായിരുന്നു.

ശ്വേത മേനോന്റെ പ്രതികരണം

ശ്വേത മേനോന്റെ പ്രതികരണം

ശ്വേത മേനോന്റെ കമന്റിന് വേണ്ടിയായിരുന്നു എല്ലാവരും കാത്തിരുന്നത്. ശരിക്കും സൂപ്പര്‍ ജോഡികളാണ് നിങ്ങളെയാന്നായിരുന്നു താരത്തിന്റെ പ്രതികരണം. വേദിയിലെത്തിയാല്‍ ദമ്പതികള്‍ തമ്മിലുള്ള മത്സരമായിരിക്കണം കാണേണ്ടതെന്നും അവര്‍ നിര്‍ദേശിച്ചു

അപ്രതീക്ഷിതമായി അമ്മ എത്തിയപ്പോള്‍

അപ്രതീക്ഷിതമായി അമ്മ എത്തിയപ്പോള്‍

തന്റെ അസുഖത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ അമ്മ തളരുമെന്നാണ് കരുതിയത്. എന്നാല്‍ ജീവിതത്തിലെ ആദ്യ ദൈവമായ അമ്മ തനിക്കൊപ്പം ശക്തമായ പിന്തുണയും നല്‍കി കൂടെയുണ്ടായിരുന്നു. രണ്ടാമത്ത െൈദവമായി കരുതുന്നത് ബിനുവിനെയാണ്. അമ്മയെ ഒരിക്കലും ഈ വേദിയില്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നും ശരണ്യ പറഞ്ഞു.

വീഡിയോ കാണൂ

ആദ്യ എപ്പിസോഡിന്റെ പ്രസക്ത ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള വീഡിയോ കാണൂ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X