സീരിയല്‍ നായികമാര്‍ക്കൊപ്പം ഭര്‍ത്താക്കന്‍മാരും, അങ്കം തുടങ്ങാന്‍ മണിക്കൂറുകള്‍, വീഡിയോ കാണൂ!

വ്യത്യസ്തത നിറഞ്ഞ പരിപാടികളുമായി പ്രേക്ഷകര്‍ക്ക് മുന്നിലെത്താന്‍ മത്സരിക്കുകയാണ് ചാനലുകള്‍. അവതരണത്തില്‍ മാത്രമല്ല പ്രമേയത്തിലും വ്യത്യസ്തത പുലര്‍ത്തി പ്രേക്ഷകരെ പിടിച്ചിരുത്തുകയാണ് ഇതിന് പിന്നിലെ ലക്ഷ്യം. മിനിസ്‌ക്രീനിലെ മിന്നും താരങ്ങളെയും അവരുടെ കുടുംബത്തെയും ഉള്‍പ്പെടുത്തി പുതിയ പരിപാടിയുമായെത്തുകയാണ് സൂര്യ ടിവി. സൂപ്പര്‍ ജോഡി എന്ന് പേരിട്ടിരിക്കുന്ന പരിപാടി ഫെബ്രുവരി 18 മുതല്‍ പ്രേക്ഷപണം ചെയ്ത് തുടങ്ങും.

പരമ്പരകളിലൂടെ പ്രേക്ഷക മനം കവര്‍ന്ന അഭിനേത്രികളും അവരുടെ ഭര്‍ത്താക്കന്‍മാരും ഒരുമിച്ചെത്തി മാറ്റുരയ്ക്കുന്ന റിയാലിറ്റി ഷോയുടെ അവതാരകനായി എത്തുന്നത് മണിക്കുട്ടനാണ്. വിധികര്‍ത്താവായി ശ്വേത മേനോനും എത്തുന്നുണ്ട്. ഇതാദ്യമായാണ് താരങ്ങള്‍ അവരുടെ പങ്കാളികളുമായി ഒരു പരിപാടിയില്‍ പങ്കെടുക്കുന്നത്. ഏറെ പ്രിയപ്പെട്ട താരങ്ങളുടെ യഥാര്‍ത്ഥ ജീവിതത്തെക്കുറിച്ച് അറിയാന്‍ പ്രേക്ഷകര്‍ക്ക് ആകാംക്ഷയുണ്ടാവുന്നത് സ്വഭാവികമാണ്. ഒന്‍പത് താരങ്ങളും അവരുടെ ഭര്‍ത്താക്കന്‍മാരുമാണ് പരിപാടിയില്‍ പങ്കെടുക്കാനെത്തുന്നത്. പരിപാടിയെക്കുറിച്ചുള്ള കൂടുതല്‍ വിശേഷങ്ങളറിയാന്‍ വായിക്കൂ.

ചിത്രങ്ങള്‍ക്ക് കടപ്പാട് സൂര്യ ടിവി ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജ്.

അവതാരകനായി എത്തുന്നത്

അവതാരകനായി എത്തുന്നത്

കായംകുളം കൊച്ചുണ്ണി എന്ന പരമ്പരയിലൂടെ പ്രേക്ഷകമനസ്സില്‍ ഇടം പിടിച്ച് പിന്നീട് സിനിമയിലേക്കെത്തി താരമായി മാറിയ മണിക്കുട്ടനാണ് പരിപാടിയുടെ അവതാരകന്‍. നീണ്ട ഇടവേളയ്ക്ക് ശേഷം ഈ പരിപാടിയിലൂടെ മണിക്കുട്ടന്‍ വീണ്ടും മിനിസ്‌ക്രീനിലേക്ക് തിരിച്ചെത്തുകയാണ്.

ജഡ്ജായി ശ്വേത മേനോന്‍

ജഡ്ജായി ശ്വേത മേനോന്‍

ടെലിവിഷന്‍ പരിപാടികളിലെ സ്ഥിരം സാന്നിധ്യമായി മാറിയ ശ്വേത മേനോനാണ് സൂപ്പര്‍ ജോഡിയുടെ പ്രധാന വിധികര്‍ത്താക്കളിലൊരാള്‍. മത്സരാര്‍ത്ഥികളും മറ്റുള്ളവരുടെ പെര്‍ഫോമന്‍സിനെ വിലയിരുത്തും. അന്തിമ വിധിനിര്‍ണ്ണയം നടത്തുന്നത് ശ്വേത മേനോനാണ്.

പരിപാടിയില്‍ പങ്കെടുക്കാനെത്തുന്ന 9 ദമ്പതികള്‍

പരിപാടിയില്‍ പങ്കെടുക്കാനെത്തുന്ന 9 ദമ്പതികള്‍

സീരിയലിലെ വില്ലത്തികളും പാവം നായികമാരുമായി പ്രേക്ഷക മനസ്സില്‍ ഇടം പിടിച്ച ഒന്‍പത് നായികമാരും അവരുടെ ഭര്‍ത്താക്കന്‍മാരുമാണ് മത്സരാര്‍ത്ഥികളായി എത്തുന്നത്. ഇതുവരെ കാണാത്ത രൂപഭാവത്തിലായിരിക്കും ദമ്പതികള്‍ എത്തുകയെന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ.

ശരണ്യയുടെ തിരിച്ചുവരവ്

ശരണ്യയുടെ തിരിച്ചുവരവ്

ദൂരദര്‍ശന്‍ സീരിയലുകളിലൂടെ അഭിനയ രംഗത്തെത്തിയതാണ് ശരണ്യ ബിനു. മന്ത്രകോടി, കൂട്ടുകാരി, ഹരിചന്ദനം, കറുത്തമുത്ത് തുടങ്ങിയ സീരിയലുകളില്‍ താരം അഭിനയിച്ചിരുന്നു.

ബിനുവിനൊപ്പം എത്തുന്നു

ബിനുവിനൊപ്പെ എത്തുന്നു

നായികയായും വില്ലത്തിയായും നിറഞ്ഞു നിന്നിരുന്ന ശരണ്യ ഇടയ്ക്ക് അഭിനയ ജീവിതത്തില്‍ നിന്നും ഇടവേളയെടുത്തിരുന്നു. ഭര്‍ത്താവ് ബിനുവിനൊപ്പമാണ് ശരണ്യ പരിപാടിയില്‍ പങ്കെടുക്കാനെത്തുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം പ്രിയതാരത്തെ ഈ പരിപാടിയിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിക്കുകയാണ് സൂപ്പര്‍ ജോഡിയിലൂടെ.

ശാലു കുര്യനും മത്സരിക്കാനെത്തുന്നുണ്ട്

ശാലു കുര്യനും മത്സരിക്കാനെത്തുന്നുണ്ട്

ചന്ദനമഴയിലെ വര്‍ഷ എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ അത്ര പെട്ടെന്നൊന്നും മറക്കാനിടയില്ല. കുശുമ്പിന്റെയും അസൂയയുടെയും അങ്ങേയറ്റമായ വര്‍ഷ കാട്ടിക്കൂട്ടിയ പരാക്രമങ്ങള്‍ പ്രേക്ഷക മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. സൂപ്പര്‍ ജോഡിയില്‍ മത്സരിക്കാന്‍ ശാലുവും എത്തുന്നുണ്ട്.

മെല്‍വിനൊപ്പമാണ് എത്തുന്നത്

മെല്‍വിനൊപ്പമാണ് എത്തുന്നത്

പത്തനംതിട്ട റാന്നി സ്വദേശിയായ മെല്‍വിനാണ് ശാലു കുര്യന്റെ ജീവിത പങ്കാളി. ചന്ദനമഴയില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ഇവര്‍ വിവാഹിതരായത്. മെല്‍വിനും ശാലുവും പരിപാടിയിലെത്തുന്നുവെന്ന് കേട്ടപ്പോള്‍ മുതല്‍ ആരാധകരും ആകാംക്ഷയിലാണ്.

വരദയും ജിഷിനുമുണ്ട്

വരദയും ജിഷിനുമുണ്ട്

അമല എന്ന സീരിയില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് വരദയ്ക്ക് വില്ലനായി അഭിനയിക്കുന്ന ജിഷിനോട് പ്രണയം തോന്നിയത്. ഏറെ താമസിയാതെ ഇരുവരും വിവാഹിതരാവുകയും ചെയ്തു. വിവാഹ ശേഷം വരദ അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്തുവെങ്കിലും ടെലിവിഷന്‍ പരിപാടികളിലൂടെ സാന്നിധ്യം അറിയിച്ചിരുന്നു. സൂപ്പര്‍ ജോഡിയില്‍ ഇവരും പങ്കെടുക്കുന്നുണ്ട്.

ശ്രുതിലക്ഷ്മിയും ഡോക്ടര്‍ അവിനും

ശ്രുതിലക്ഷ്മിയും ഡോക്ടര്‍ അവിനും

ടെലിവിഷന്‍ സീരിയലുകളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ ശ്രുതി ലക്ഷ്മിയും ഭര്‍ത്താവ് ഡോ അവിനും സൂപ്പര്‍ ജോഡിയില്‍ പങ്കെടുക്കാനെത്തുന്നുണ്ട്. സീരിയലില്‍ നിന്നും സിനിമയിലേക്ക് ചേക്കേറിയ താരത്തിന്റെ തിരിച്ചുവരവിന് കൂടിയാണ് പ്രേക്ഷകര്‍ സാക്ഷ്യം വഹിക്കുന്നത്.

ജയേഷിനൊപ്പം ദിവ്യയും എത്തുന്നു

ജയേഷിനൊപ്പം ദിവ്യയും എത്തുന്നു

മിനിസ്‌ക്രീനിലെ മികച്ച പെര്‍ഫോമേഴ്‌സിലൊരാള്‍ കൂടിയായ ദിവ്യയും സൂപ്പര്‍ ജോഡിയിലെ മത്സരാര്‍ത്ഥികളിലൊരാളാണ്. അഭിനയത്തില്‍ നിന്നും മാറി മത്സരാര്‍ത്ഥിയായെത്തുന്ന താരത്തെയും പരിപാടിയില്‍ കാണാം.

മേഘ്‌നയും ഡോണും

മേഘ്‌നയും ഡോണും

ചന്ദനമഴയിലെ ദു:ഖപുത്രിയായ അമൃതയെ പ്രേക്ഷകര്‍ മറന്നുകാണാനിടയില്ല. വിവാഹത്തോടെ സീരിയലില്‍ നിന്ന് പിന്‍വാങ്ങിയെങ്കിലും ഡോണിനൊപ്പം പരിപാടികളില്‍ പങ്കെടുക്കാനെത്തുന്നതിനാല്‍ ഇരുവരും മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്.

 നിമ്മിക്കൊപ്പം അരുണ്‍ഗോപനും

നിമ്മിക്കൊപ്പം അരുണ്‍ഗോപനും

അഭിനയത്തിലും അവതരണത്തിലും ഒരേ പോലെ കഴിവ് തെളിയിച്ച നിമ്മിക്കൊപ്പം ഭര്‍ത്താവും ഗായകനുമായ അരുണ്‍ ഗോപനും എത്തുന്നുണ്ട്.

പാര്‍വതിയും ബാലുവും

പാര്‍വതിയും ബാലുവും

സീരിയല്‍ രംഗത്തെ യുവതാരങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട പാര്‍വതി ആര്‍ കൃഷ്ണയും ഭര്‍ത്താവ് ബാലുവും സൂപ്പര്‍ ജോഡിയില്‍ മത്സരിക്കാനെത്തുന്നുണ്ട്.

ഡിംപിള്‍ റോസും അന്‍സണും

ഡിംപിള്‍ റോസും അന്‍സണും

ജനപ്രിയ പരമ്പരകളിലൂടെ പ്രേക്ഷക മനം കവര്‍ന്ന ഡിംപിള്‍ റോസും ഭര്‍ത്താവ് അന്‍സണ്‍ ഫ്രാന്‍സിസും സൂപ്പര്‍ ജോഡിയില്‍ പങ്കെടുക്കുന്നുണ്ട്. ഡിംപിളിന്റെ സഹോദരനും ഭാര്യയും ഈ പരിപാടിയില്‍ ഇവര്‍ക്കൊപ്പമെത്തുന്നുണ്ട്.

പരിപാടി ആരംഭിക്കുന്നത്

പരിപാടി ആരംഭിക്കുന്നത്

ഫെബ്രുവരി 18 ഞായറാഴ്ച രാത്രി ഒന്‍പത് മണിക്കാണ് പരിപാടി പ്രേക്ഷപണം ചെയ്യുന്നത്. പരിപാടിയുടെ പ്രമേ വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

പ്രമോ വീഡിയോ കാണൂ

സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന പ്രമോ വീഡിയോ കാണൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X