മരിച്ചുജീവിച്ചിട്ട് വന്നതാണ്, കാന്‍സറിനെ അതിജീവിച്ച അനുഭവവുമായി ശരണ്യ 'സൂപ്പര്‍ ജോഡി'യില്‍!
സീരിയല്‍ താരങ്ങളോട് ഒരു പ്രത്യേക ഇഷ്ടമുണ്ട് മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക്. വില്ലത്തിയായും നായികയായുമൊക്കെ തിളങ്ങി നില്‍ക്കുന്ന ഒന്‍പത് അഭിനേത്രികളും അവരുടെ ഭര്‍ത്താക്കന്‍മാരും ഇനി പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുകയാണ്. സൂപ്പര്‍ ജോഡി എന്ന റിയാലിറ്റി ഷോയിലൂടെയാണ് ഇവര്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്നത്.
സൂര്യ ടിവിയിലെ സൂപ്പര്‍ ജോഡി പരിപാടിക്ക് ഇന്ന് (18-02-2018) തുടക്കമാവുകയാണ്. ശ്വേത മേനോനും മണിക്കുട്ടനുമാണ് പരിപാടി നിയന്ത്രിക്കുന്നത്. മിനിസ്‌ക്രീനില്‍ നിറഞ്ഞു നില്‍ക്കുന്ന അഭിനേത്രികളുടെ യഥാര്‍ത്ഥ ജീവിതത്തെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ ഈ പരിപാടിയിലൂടെ വ്യക്തമാവും. ഭര്‍ത്താക്കന്‍മാര്‍ക്കൊപ്പമാണ് താരങ്ങള്‍ എത്തുന്നത്.

സൂപ്പര്‍ ജോഡിക്ക് തുടക്കമാവുന്നു
യഥാര്‍ത്ഥ ജീവിതത്തിലെ നായകന്‍മാര്‍ക്കൊപ്പം പ്രിയപ്പെട്ട അഭിനേത്രികള്‍ മാറ്റുരയ്ക്കാനെത്തുന്ന സൂപ്പര്‍ ജോഡി റിയാലിറ്റി ഷോയ്ക്ക് ഇന്ന് തുടക്കമാവുകയാണ്.

സൂപ്പര്‍ ജോഡി ആരാവും?
റീല്‍ ലൈഫിയെല്ല റിയല്‍ ലൈഫിലെ പങ്കാളിയുമായി താരങ്ങള്‍ മത്സരിക്കാനെത്തുമ്പോള്‍ ആരാവും സൂപ്പര്‍ ജോഡിയെന്നറിയാനായാണ് ആരാധകരും കാത്തിരിക്കുന്നത്.

വര്‍ഷയുടെ പെര്‍ഫോമന്‍സ്
ചന്ദനമഴയിലെ കുശുമ്പിയായ വര്‍ഷയെ അവതരിപ്പിക്കുന്ന ശാലു കുര്യന്‍രെ കിടിലന്‍ പെര്‍ഫോമന്‍സും പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രമോ വീഡിയോയില്‍ ഇത് കാണിക്കുന്നുണ്ട്.

കണ്ണീരിന്റെ നനവുള്ള ഓര്‍മ്മകളും
പൊട്ടിച്ചിരിയും സന്തോഷവും മാത്രമല്ല കണ്ണീരിന്‍രെ നനവുള്ള ഓര്‍മ്മകള്‍ പങ്കുവെച്ചാണ് ശരണ്യ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്നത്. കാന്‍സര്‍ രോഗത്തിന്റെ പിടിയില്‍ നിന്നും മോചിതയായതിനെക്കുറിച്ച് താരം തുറന്ന് പറയുന്നത് കേള്‍ക്കുമ്പോള്‍ മത്സരാര്‍ഥികളും സദസ്സും ഒന്നടങ്കം വിങ്ങിപ്പൊട്ടുകയാണ്.
വീഡിയോ കാണൂ!
സൂപ്പര്‍ ജോഡിയുടെ പ്രമോ വീഡിയോ കാണൂ.


Click it and Unblock the Notifications











