ചരിത്രനിമിഷമാണ് അതെന്ന് അന്നറിഞ്ഞില്ലെന്ന് സുപ്രിയ മേനോന്‍! ലൂസിഫര്‍ ഒന്നാം വാര്‍ഷികത്തില്‍ പറഞ്ഞത്
2019 മാര്‍ച്ച് 28, മലയാള സിനിമയെ സംബന്ധിച്ച് സുപ്രധാനമായ ദിവസമായിരുന്നു ഇത്. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ റിലീസ് ചെയ്തിട്ട് ഒരു വര്‍ഷം പിന്നിട്ടിരിക്കുകയാണ്. 200 കോടി നേടിയ മലയാള ചിത്രമെന്ന റെക്കോര്‍ഡും ലൂസിഫറിന് സ്വന്തമാണ്. മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത്ത്, വിവേക് ഒബ്‌റോയ് തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിനായി അണിനിരന്നത്. ലൂസിഫര്‍ റിലീസ് ചെയ്ത് ഒരുവര്‍ഷം പിന്നിട്ടതിനെക്കുറിച്ച് വ്യക്തമാക്കി ആരാധകര്‍ മാത്രമല്ല പൃഥ്വിരാജും സുപ്രിയയും എത്തിയിരുന്നു.
പൃഥ്വിരാജിനും മോഹന്‍ലാലിനുമൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് സുപ്രിയ എത്തിയത്. ലൂസിഫറിന്‍രെ ആദ്യ ഷോ കണ്ടതിന് ശേഷമുള്ള ചിത്രമാണ് ഇത്. മനസും കണ്ണും നിറഞ്ഞുനില്‍ക്കുന്ന പൃഥ്വിയെയാണ് ചിത്രത്തില്‍ കാണുന്നത്. കവിത തിയേറ്ററില്‍ നിന്നും ഇറങ്ങി വരുന്നതിനിടയില്‍ അപ്രതീക്ഷിതമായാണ് ഈ ചിത്രം പകര്‍ത്തിയത്.
ഒരു ചരിത്രം സൃഷ്ടിക്കുന്നതിന് സാക്ഷ്യം വഹിക്കുകയാണ് ഞങ്ങള്‍ എന്ന് അന്ന് തിരിച്ചറിഞ്ഞിരുന്നില്ല. ഞാന്‍ ആവേശത്തിലായിരുന്നു, പൃഥ്വി അമ്പരപ്പിലും, ലാലേട്ടന്‍ എല്ലായ്‌പ്പോഴുമുള്ളത് പോലെ ശാന്തനായിരുന്നുവെന്നും സുപ്രിയ കുറിച്ചിട്ടുണ്ട്. ഇതിനകം തന്നെ സുപ്രിയയുടെ പോസ്റ്റ് വൈറലായി മാറിക്കഴിഞ്ഞിട്ടുമുണ്ട്.

പ്രേക്ഷകര്‍ കാണാനാഗ്രഹിക്കുന്നത് പോലെയുള്ള ചിത്രം തന്നെയാണ് പൃഥ്വി ഞങ്ങള്‍ക്ക് സമ്മാനിച്ചതെന്നുള്ള കമന്റുകളുമായി ആരാധകരും എത്തിയിട്ടുണ്ട്.മോഹന്‍ലാലിനേയും മഞ്ജു വാര്യരേയും വെച്ചായിരിക്കും താന്‍ ആദ്യ സിനിമ സംവിധാനം ചെയ്യുകയെന്ന് പൃഥ്വിരാജ് വളരെ മുന്‍പേ തന്നെ പറഞ്ഞിരുന്നു.
നായകനായി മുന്നേറുന്നതിനിടയിലായിരുന്നു താരം ആ വലിയ സ്വപ്‌നം സഫലീകരിച്ചത്. സംവിധാനമെന്ന ലക്ഷ്യവുമായി മുന്നേറുന്നതിനിടയിലായിരുന്നു സുകുമാരന്‍ അന്തരിച്ചത്. അച്ഛന്റെ ആ സ്വപ്‌നം മകന്‍ യാഥാര്‍ഥ്യമാക്കുകയായിരുന്നു. ആദ്യസിനിമ അച്ഛനായിരുന്നു മകന്‍ സമര്‍പ്പിച്ചത്.
മോഹന്‍ലാലിനെ നായകനാക്കി സിനിമയൊരുക്കി എന്ന് മാത്രമല്ല ആ ചിത്രത്തില്‍ പ്രധാന വേഷത്തിലും അഭിനയിച്ചിരുന്നു പൃഥ്വി. അതിഥി താരമായുള്ള വരവിന് ഗംഭീര കൈയ്യടിയാണ് ലഭിച്ചത്. സിനിമയുടെ രണ്ടാം ഭാഗമായി എമ്പുരാന്‍ ഒരുക്കുമെന്നും പൃഥ്വിരാജ് പ്രഖ്യാപിച്ചിരുന്നു. ആടുജീവിതത്തിന്റെ തിരക്കുകള്‍ കഴിഞ്ഞതിന് ശേഷമായിരിക്കും ഈ ചിത്രത്തിലേക്ക് കടക്കുകയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.


Click it and Unblock the Notifications











