എം80 മൂസയിലെ അഞ്ജുവല്ല ! അത് തനിക്ക് ഉറപ്പിച്ച് പറയാനാവുമെന്ന് സുരഭി ലക്ഷ്മി! വീഡിയോ കാണാം!
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതമായ പരമ്പരകളിലൊന്നാണ് എം80 മൂസ. പരമ്പര അവസാനിച്ച് നാളേറെയായെങ്കിലും ഇപ്പോഴും പ്രേക്ഷകര്‍ ഓരോ താരത്തേയും ഓര്‍ത്തിരിക്കുന്നുണ്ട്. സുരഭി ലക്ഷ്മിയും വിനോദ് കോവൂരുമായിരുന്നു ടൈറ്റില്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മൂസക്കായിയും പാത്തുവും തമ്മിലുള്ള കെമിസ്ട്രിക്ക് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ഈ പരമ്പരയില്‍ റസിയ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് അഞ്ജുവായിരുന്നു. പാത്തുവിന്റെ മണ്ടത്തരങ്ങളെ പൊളിച്ചടുക്കുന്ന റസിയയെ അത്ര പെട്ടെന്നൊന്നും പ്രേക്ഷകര്‍ മറക്കാനിടയില്ല. അഞ്ജുവുമായി ബന്ധപ്പെട്ട ഒരു കാര്യത്തെക്കുറിച്ചാണ് സുരഭി ലക്ഷ്മി തുറന്നുപറഞ്ഞത്. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു അവര്‍ ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയത്.
അഞ്ജുവിന്‍രെ പേരില്‍ ഒരു വീഡിയോ പ്രചരിച്ചിരുന്നുവെന്നും അത് അഞ്ജുവായിരുന്നില്ലെന്നും സുരഭി പറയുന്നു. രണ്ടര വര്‍ഷം മുന്‍പായിരുന്നു അത്. അന്ന് തങ്ങളുടെ ലൊക്കേഷനില്‍ വെച്ചാണ് ഒരാള്‍ ഇത് കാണിച്ചുതന്നത്. ഇതേക്കുറിച്ച് അഞ്ജുവിനോടും അമ്മയോടും ചോദിച്ചപ്പോള്‍ ഇത് അഞ്ജുവല്ലല്ലോ എന്ന് പറഞ്ഞ് അവരത് ഗൗരവകരമാക്കിയെടുത്തിരുന്നില്ല. ഈ വീഡിയോ അവളല്ലെന്ന് തനിക്കുറപ്പിച്ച് പറയാനാവും. വീണ്ടും അതേക്കുറിച്ച് ചോദിച്ച് തുടങ്ങിയപ്പോള്‍ അഞ്ജു മാനസികമായി വല്ലാതെ തളര്‍ന്നിരുന്നു. ഇത് താനല്ലാതിരുന്നിട്ടും എന്തിനാണ് തന്നെ എല്ലാവരും ഉപദ്രവിക്കുന്നതെന്നായിരുന്നു അവള്‍ ചോദിച്ചത്.

ഇത് നീയല്ലെങ്കില്‍ പിന്നെന്തിന് പേടിക്കണം എന്ന കാര്യത്തെക്കുറിച്ച് ചോദിച്ച് ധൈര്യം നല്‍കിയ ഒരുവിധത്തിലാണ് അഞ്ജുവിനെ സമാധാനിപ്പിച്ച് നിര്‍ത്തിയത്. അടുത്തിടേയും ഇതേക്കുറിച്ച് ചിലര്‍ ചോദിച്ചിരുന്നു. കാക്കൂര്‍ പോലീസ് സ്‌റ്റേഷനുള്‍പ്പടെ നിരവധി സ്ഥലങ്ങളില്‍ ഇതേക്കുറിച്ച് പരാതി നല്‍കിയിരുന്നു. കുറേ സംസാരിച്ചുവെന്നല്ലാതെ ഇത് ആരാണ് ചെയ്തതെന്ന് ഇതുവരേയും കണ്ടെത്തിയിട്ടില്ല. ഒരാള്‍ക്കും ഈ ഗതി വരരുതെന്നാണ് പ്രാര്‍ത്ഥിക്കുന്നത്. ചെയ്യാത്ത കാര്യത്തിന്റെ പേരില്‍ അനുഭവിക്കുന്ന മാനസിക വിഷമത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് അഞ്ജുവും വീഡിയോയില്‍ എത്തിയിരുന്നു. മാനസികമായി ഇത് തന്നെ വല്ലാതെ തളര്‍ത്തിയിരുന്നു. ആ വീഡിയോയിലുള്ളത് അഞ്ജുവല്ലെന്ന കാര്യം എല്ലാവരും മനസ്സിലാക്കുക. കേസ് കൊടുത്തിട്ടുണ്ട്. വാട്‌സാപ് മുഖേനയുള്ള വീഡിയോയതിനാല്‍ കണ്ടുപിടിക്കാന്‍ എളുപ്പമല്ലെന്ന മറുപടിയാണ് ലഭിച്ചതെന്നും സുരഭി വ്യക്തമാക്കിയിരുന്നു. സുരഭി ലക്ഷ്മിയുടെ ഫേസ്ബുക്ക് വീഡിയോ കാണാം.


Click it and Unblock the Notifications