നേരില്‍ കാണാത്തയാളോട് പ്രണയമോ? സുരഭിയുടെ ക്രഷിനെക്കുറിച്ച് കേട്ടപ്പോള്‍ മഞ്ജു പിള്ളയുടെ ചോദ്യം? കാണൂ
സ്വതസിദ്ധമായ അഭിനയശൈലിയുമായി മുന്നേറുന്ന താരങ്ങളാണ് സുരഭി ലക്ഷ്മിയും മഞ്ജു പിള്ളയും. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് ഇരുവരും. ജനപ്രിയ ഹാസ്യപരമ്പകരളിലൂടെയാണ് ഇവരെത്തുന്നത്. ആരെയും പിടിച്ചിരുത്തുന്ന തരത്തിലുള്ള അഭിനയമാണ് ഇവരുടെ മുതല്‍ക്കൂട്ട്. അസാധ്യമായ കൗണ്ടറുകളുമായെത്തുന്ന ഇരുവരും മഴവില്‍ മനോരമയുടെ നെവര്‍ ഹാവ് എവറില്‍ അതിഥികളായി എത്തിയിരുന്നു. ചോദ്യങ്ങള്‍ക്ക് രസകരമായ മറുപടിയാണ് ഇരുവരും നല്‍കിയത്. സിനിമ കണ്ട് ഉറങ്ങിപ്പോയിട്ടുണ്ടോയെന്ന് ചോദിച്ചപ്പോള്‍ ഉറങ്ങിപ്പോയിട്ടുണ്ടെന്നായിരുന്നു മറുപടി. ഇന്നുവരെ മറ്റൊരു അഭിനേത്രിയായി ആരും തന്നെ തെറ്റിദ്ധരിച്ചിട്ടില്ലെന്ന് സുരഭി പറഞ്ഞപ്പോള്‍ തന്നെ പലരും തെറ്റിദ്ധരിച്ചിരുന്നുവെന്നായിരുന്നു മഞ്ജുപിള്ള പറഞ്ഞത്.
വയസ്സിനെക്കുറിച്ച് ഇതുവരെ കള്ളം പറഞ്ഞിട്ടില്ല. ചില സാഹചര്യങ്ങളില്‍ തെറ്റായ നമ്പര്‍ കൊടുക്കേണ്ടി വന്നിരുന്നുവെന്നായിരുന്നു സുരഭി പറഞ്ഞത്. കുട്ടിക്കാലത്ത് ബ്രഷ് മാറി ഉപയോഗിച്ച് പോയിട്ടുണ്ടെന്ന് സുരഭി പറഞ്ഞപ്പോള്‍ ്ന്നും ഇന്നും തനിക്കത് അംഗീകരിക്കാനാവില്ലെന്നായിരുന്നു മഞ്ജു പിള്ളയുടെ മറുപടി. ഇടയ്ക്ക് അഭിമുഖങ്ങളില്‍ നുണ പറഞ്ഞിരുന്നുവെന്ന് ഇരുവരും പറഞ്ഞിരുന്നു. വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ചും വിവാദമുണ്ടാക്കാനായി ചോദിക്കുന്ന ചോദ്യങ്ങള്‍ക്കുമാണ് ഇത്തരത്തില്‍ മറുപടി നല്‍കിയതെന്നും ഇവര്‍ പറയുന്നു.

കൂടെ അഭിനയിച്ച താരങ്ങളോട് പ്രണയം തോന്നിയിരുന്നുവെന്നായിരുന്നു മഞ്ജുപിള്ള പറഞ്ഞത്. സഞ്ചാരി വിജയ് യോടാണ് തനിക്ക് പ്രണയമെന്നായിരുന്നു സുരഭി പറഞ്ഞത്. സഞ്ചാരി അവതരിപ്പിക്കുന്നയാളോടോ, അത് ശബ്ദം മാത്രമല്ലേയെന്നും അയാളോട് പ്രണയം തോന്നിയോ എന്നായിരുന്നു ചോദ്യം. കന്നഡ താരമാണ് സഞ്ചാരി വിജയ് എന്ന് സുരഭി പറഞ്ഞപ്പോഴാണ് മഞ്ജുവിന് കാര്യം പിടികിട്ടിയത്.


Click it and Unblock the Notifications











