ഇതെന്ത് വേഷം! ഞങ്ങളുടെ വേദ ഇങ്ങനെയല്ല! സ്വിം സ്യൂട്ട് ചിത്രം പങ്കിട്ട സുരഭി വിഷ്ണുവിന് വിമര്‍ശനം

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമായി പ്രേക്ഷകര്‍ക്ക് പരിചിതയായ താരമാണ് സുരഭി വിഷ്ണു. കുട്ടനാടന്‍ മാര്‍പാപ്പയിലൂടെയായിരുന്നു ബിഗ് സ്‌ക്രീനില്‍ അരങ്ങേറിയത്. 'പവിത്രം' സീരിയലില്‍ വേദ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നതും സുരഭിയാണ്. ഇന്‍സ്റ്റഗ്രാമിലൂടെയായി താരം പങ്കുവെച്ച പുതിയ ഫോട്ടോയാണ് ഇപ്പോള്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്. സ്വിം സ്യൂട്ടില്‍ ഗ്ലാമറസായുള്ള ചിത്രമായിരുന്നു താരം പങ്കുവെച്ചത്. തന്റെ ജീവിതത്തിലെ മാറ്റങ്ങളെക്കുറിച്ചും, അത് വ്യക്തിത്വത്തെ എങ്ങനെ ബാധിച്ചുവെന്നുമൊക്കെയും അവര്‍ പറഞ്ഞിരുന്നു. സോഷ്യല്‍മീഡിയയില്‍ ഒരു ഫോട്ടോ ഇടുന്നതിന് മുന്‍പ് ദിവസങ്ങളോളം അത് നോക്കി ആലോചിച്ചിരുന്നിട്ടുണ്ടാകുമെന്നും താരം ചോദിച്ചിരുന്നു. ഇതിനകം തന്നെ ചിത്രവും കുറിപ്പും വൈറലായിക്കഴിഞ്ഞിട്ടുണ്ട്.

ഒരു ചിത്രം പോസ്റ്റ് ചെയ്യുന്നതിന് മുന്‍പ് സ്ത്രീകള്‍ എത്ര ദിവസം അത് തന്നെ നോക്കിയിരിക്കും. ഞാനും അങ്ങനെയായിരുന്നു. ഈ ഫോട്ടോ എനിക്ക് ഒരുപാടിഷ്ടമാവാന്‍ കാരണമുണ്ട്. ഫ്രീഡവും, എനര്‍ജിയും, നിര്‍ഭയവുമായ എന്നെ അടയാളപ്പെടുത്തുന്ന ഫോട്ടോയാണ് ഇത്. ചുറ്റുമുള്ള ബഹളങ്ങളെക്കുറിച്ചോ, നെഗറ്റീവ് കമന്റുകളെക്കുറിച്ചോ, യാതൊരുവിധ ചിന്തയുമില്ലാതെ ആ നിമിഷത്തില്‍ ജീവിക്കുന്നു. എനിക്ക് സന്തോഷം തരുന്ന കാര്യങ്ങളില്‍ ശ്രദ്ധിക്കുന്നു. അതുകൊണ്ട് തന്നെ അതൊരു കുറിപ്പായി പങ്കുവെക്കാന്‍ തീരുമാനിച്ചു. ഒരു ദിവസം അവസാനിക്കുമ്പോള്‍ നമ്മളെ സന്തോഷിപ്പിക്കുന്നവരുടെ ലിസ്റ്റില്‍ നമ്മളില്ലെങ്കില്‍ പിന്നെ ഈ ജീവിതത്തിന് എന്തര്‍ത്ഥമാണെന്നുമായിരുന്നു സുരഭി കുറിച്ചത്.

Surabhi Santhosh new pic
Photo Credit: Surabhi Santhosh / Instagram

സ്വിം സ്യൂട്ട് അണിഞ്ഞ് ആത്മവിശ്വാസത്തോടെ പോസ് ചെയ്ത സുരഭിയെ നിരവധി പേരായിരുന്നു അഭിനന്ദിച്ചത്. പിന്നല്ല, ഇത് ഇഷ്ടമായി. ഫ്രീ, ഫിയര്‍ലെസ്, ഗ്ലോ എന്നായിരുന്നു ഒരാള്‍ പറഞ്ഞത്. എന്നും അങ്ങനെ തന്നെയായിരിക്കുമെന്നായിരുന്നു സുരഭി തിരിച്ച് മറുപടിയേകിയത്. അഭിനന്ദനങ്ങള്‍ മാത്രമല്ല ഈ മാറ്റം വേണ്ടിയിരുന്നില്ല, ഇത്രയും പ്രതീക്ഷിച്ചില്ലെന്ന് പറഞ്ഞവരുമുണ്ടായിരുന്നു. ഞങ്ങളുടെ വേദ ഇങ്ങനെയല്ലെന്നായിരുന്നു പവിത്രം ഫാന്‍സിന്റെ കമന്റുകള്‍. പരമ്പരയില്‍ സ്ഥിരമായി ഒരേ ലുക്കില്‍ കാണുമ്പോള്‍ ജീവിതത്തിലും അങ്ങനെയാണെന്നാണ് ആരാധകരുടെ ധാരണ. അതിനാല്‍ത്തന്നെ മറ്റ് ലുക്കിലോ, ഗെറ്റപ്പിലോ കണ്ടാല്‍ അവരത്ര പ്രമോട്ട് ചെയ്യാറുമില്ല. അത്തരം കമന്റുകളും കുറിപ്പിന് താഴെയുണ്ടായിരുന്നു.

ചുരുങ്ങിയ കാലം കൊണ്ട് തന്നെ ശ്രദ്ധിക്കപ്പെട്ട പരമ്പരയാണ് പവിത്രം. വേദയായുള്ള സുരഭിയുടെ വരവിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ഇടക്കാലത്ത് പരമ്പരയില്‍ നിന്നും താരം പിന്‍മാറുകയാണെന്നുള്ള അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. ലൊക്കേഷനില്‍ നിന്നും കരഞ്ഞുകൊണ്ട് നടി ഇറങ്ങിപ്പോയി എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എങ്ങനെയാണ് ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നതെന്നറിയില്ല. അങ്ങനെയൊരു സംഭവം ലൊക്കേഷനിലുണ്ടായിട്ടില്ല, എന്നുമാത്രമല്ല ഈ പരമ്പരയില്‍ നിന്നും പിന്‍മാറുന്നു എന്ന് ഞാന്‍ എവിടെയും പറഞ്ഞിട്ടുമില്ല. എന്തിനാണ് ഇത്തരം വ്യാജ പ്രചാരണങ്ങള്‍ എന്നായിരുന്നു അന്ന് സുരഭി ചോദിച്ചത്.

Read more about: latest televisoin news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X