»   » സുരാജ് വെഞ്ഞാറമൂടിനെ ഞെട്ടിച്ച താരപുത്രന്റെ മിമിക്രി കണ്ടിട്ടുണ്ടോ? ഉള്ളിലുള്ളത് കലാകാരന്റെ രക്തമാണ്

സുരാജ് വെഞ്ഞാറമൂടിനെ ഞെട്ടിച്ച താരപുത്രന്റെ മിമിക്രി കണ്ടിട്ടുണ്ടോ? ഉള്ളിലുള്ളത് കലാകാരന്റെ രക്തമാണ്

Posted By: Teresa John
Subscribe to Filmibeat Malayalam

മിമിക്രി വേദികളില്‍ നിന്നുമാണ് ഇന്നത്തെ മലയാള സിനിമയിലെ പല താരങ്ങളും സിനിമയിലേക്കെത്തിയത്. കോമഡിയെ ഇഷ്ടപ്പെടുന്ന കേരളക്കര അത്തരം കലാകാരന്മാര്‍ക്ക് നല്‍കുന്ന പ്രോത്സാഹനമാണ് പലരുടെയും വിജയത്തിന് പിന്നില്‍. കൊച്ചിന്‍ കലഭവന്‍, ഹരിശ്രീ എന്നിങ്ങനെ രണ്ട് ട്രൂപ്പുകളില്‍ നിന്നുമായിരുന്നു പല താരങ്ങളുടെയും ഉദയം.

sinil-zainudheen

കാലം മാറുന്നതിനുസരിച്ച് കോമഡിയും മാറി വരുന്നു. മിമിക്രി വേദികളെല്ലാം ടെലിവിഷന്‍ പരിപാടികളായി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് ദിവസവും എത്താന്‍ തുടങ്ങി. അതില്‍ പ്രധാനമായും ഫ്ലാവേഴ്‌സ് ചാനല്‍ ഒരുക്കുന്ന കോമഡി സൂപ്പര്‍ നൈറ്റ് ഏറെ ശ്രദ്ധിക്കപ്പെടുന്നവയാണ്. പരിപാടിയില്‍ കഴിഞ്ഞ ദിവസം പറവ സിനിമയിലെ താരങ്ങളായിരുന്നു പങ്കെടുത്തത്. അതില്‍ ഒരാളുടെ പരിപാടി അവതാരകനായ സുരാജ് വെഞ്ഞാറമൂടിനെയും ഞെട്ടിച്ച് കളഞ്ഞിരുന്നു.

രമേശ് പിഷാരടി സംവിധായകനാകുന്നു! നായകന്‍ ധര്‍മജന്‍ അല്ല, പിന്നെ ആരാണെന്ന് അറിയണോ?

മിമിക്രി കലാകരാനായിരുന്നു സൈനുദ്ദീന്റെ മകന്‍ സിനില്‍ സൈനുദീനാണ് കോമഡി പറഞ്ഞ് എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നത്. പറവ എന്ന സിനിമയില്‍ മുഖ്യവേഷത്തില്‍ സിനില്‍ അഭിനയിച്ചിരുന്നു. ശേഷം സിനിമയിലെ താരങ്ങള്‍ക്കൊപ്പമായിരുന്നു സുരാജ് അവതാരകനായ പരിപാടിയില്‍ പങ്കെടുക്കാനെത്തിയത്.

sinil-zainudheen

പറവയുടെ സംവിധായകനായ സൗബിന്‍ ഷാഹിറിനെയും കോട്ടയം നസീര്‍, സലീം കുമാര്‍, ഫഹദ് ഫാസില്‍, വിനയ് ഫോര്‍ട്ട് എന്നിവരെയാണ് സിനില്‍ വേദിയിലെത്തിച്ചത്. സിനിലിന്റെ പ്രകടനം എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. ഒപ്പം എന്നെങ്കിലും ഒരു സ്റ്റേജ് ഷോ ചെയ്യുകയാണെങ്കില്‍ എന്റെ കൂടെ വരണമെന്ന് സുരാജ് സിനിലിനോട് ആവശ്യപ്പെടുകയും ചെയ്തിരിക്കുകയാണ്

English summary
Suraj Venjaramood is shocked by Mimicry

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam