കമലദളം സ്‌റ്റൈലില്‍ ആശാ ശരത്തിനെ നൃത്തം പഠിപ്പിക്കാന്‍ നോക്കിയ സുരാജിന് കിട്ടിയ എട്ടിന്റെ പണി, കാണൂ

മറ്റുള്ളവര്‍ക്ക് പണി കൊടുക്കുന്ന കാര്യത്തില്‍ സുരാജ് വെഞ്ഞാറമൂട് ഏറെ മുന്നിലാണ്. തന്റെ പ്രകടനത്തിലൂടെയാണ് അദ്ദേഹം എല്ലാവരെയും ഞെട്ടിക്കാറുള്ളത്. രസകരമായ രീതിയിലാണ് താരം കാര്യങ്ങള്‍ അവതരിപ്പിക്കാറുള്ളത്. സുരാജ് എത്തിയ വേദികളിലെല്ലാം ഇത് പ്രകടമാവാറുമുണ്ട്. അത്തരത്തിലൊരു സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

മോഹന്‍ലാലിനെയായാലും മമ്മൂട്ടിയെയായാലും സുരാജ് കൃത്യമായി അനുകരിക്കും. ശബ്ദം മാത്രമല്ല അവരുടെ മാനറിസങ്ങളും താരം അവതരിപ്പിക്കാറുണ്ട്. മോഹന്‍ലാലിനെ മുന്നിലിരുത്തി അദ്ദേഹത്തെ അനുകരിക്കുമ്പോള്‍ തിരിച്ച് പണി കിട്ടുമെന്ന് താരം സ്വപ്‌നേപി കരുതിയിട്ടുണ്ടാവില്ല. പരിപാടിയുടെ വീഡിയോ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു. മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ നടത്തിയ വിസ്മയ സന്ധ്യക്കിടയിലായിരുന്നു ഈ സംഭവം.

കമലദളത്തിലെ മാസ് ഡയലോഗ്

കമലദളത്തിലെ മാസ് ഡയലോഗ്

സിബി മലയില്‍, ലോഹിതദാസ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ എക്കാലത്തെയും മികച്ച സിനിമകളിലൊന്നാണ് കമലദളം. മോഹന്‍ലാല്‍, മോനിഷ, വിനീത്, പാര്‍വതി തുടങ്ങിയവരായിരുന്നു ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയത്. നന്ദഗോപന്‍ എന്ന നൃത്താധ്യാപകന്റെ വേഷത്തിലാണ് മോഹന്‍ലാല്‍ എത്തിയത്. കമലദളത്തിലെ മോഹന്‍ലാലിന്റെ ഡയലോഗുമായാണ് സുരാജ് വേദിയിലെത്തിയത്.

ഇതൊന്നും കണ്ടില്ലല്ലോ?

ഇതൊന്നും കണ്ടില്ലല്ലോ?

ഭാവന വേണം, അനബഴം വേണം, മനസ്സും ശരീരവും വേണം എങ്കിലേ രസമുണ്ടാവുകയുള്ളൂ, കൈയ്യെത്തുന്നിടത്ത് കണ്ണും കണ്ണെടുത്തുന്നിടത്ത് മനസ്സും മനസ്സെത്തുന്നിടത്ത് ഭാവവും ഭാവമുള്ളിടത്ത് രസവുമുണ്ടാകുന്നു. ഇതൊന്നും താന്‍ കണ്ടില്ലല്ലോയെന്നായിരുന്നു സുരാജ് ആശാശരത്തിനോട് ചോദിച്ചത്.

അവതാരകയ്ക്ക് ട്രോള്‍

അവതാരകയ്ക്ക് ട്രോള്‍

ഏഷ്യാനെറ്റിന്റെ സ്വന്തം അവതാരകയായ മീരയായിരുന്നു പരിപാടി അവതരിപ്പിച്ചത്. നീല ഫ്രോക്കില്‍ സുന്ദരിയായെത്തിയ മീരയേയും സുരാജ് നൈസായൊന്ന് ട്രോളി. ബാര്‍ബിയുടെ സാധനവുമായെന്താ ഇവിടെ, ഞാന്‍ ഇത് ചോദിക്കട്ടെ , അങ്ങോട്ട് മാറി നില്‍ക്കുയെന്നായിരുന്നു സുരാജിന്റെ ഡയലോഗ്.

കണ്ണെത്തുന്നിടത്ത് കാലെത്തിയില്ല

കണ്ണെത്തുന്നിടത്ത് കാലെത്തിയില്ല

നല്ല ഗ്രെയ്‌സുണ്ടായിരുന്നുവെങ്കിലും കണ്ണെടുത്തിന്നിടത്ത് ഭാവമൊന്നും വന്നില്ലല്ലോയെന്നായിരുന്നു സുരാജിന്റെ കണ്ടെത്തല്‍. ഇതൊന്നും വന്നില്ലല്ലേയെന്നായിരുന്നു ആശ തിരിച്ച് ചോദിച്ചത്. നൃത്തം പഠിച്ചോയെന്ന് ചോദിച്ചപ്പോള്‍ അമ്മ കലാമണ്ഡലത്തിലെ തൂപ്പുകാരിയായിരുന്നു അമ്മ. അമ്മയാണ് തന്റെ ഗുരുവന്നെ് താരം പറയുന്നു.

മുദ്രകളെക്കുറിച്ച് ചോദിച്ചപ്പോള്‍

മുദ്രകളെക്കുറിച്ച് ചോദിച്ചപ്പോള്‍

ഭരതനാട്യത്തിലെ മുദ്രകളെക്കുറിച്ച് ചോദിച്ചപ്പോഴുള്ള സുരാജിന്റെ പ്രതികരണമാണ് ഏറെ ശ്രദ്ധേയമായത്. ഒടുവില്‍ ആയുധവും താഴെ വെച്ചാണ് താരം വേദിയില്‍ നിന്നും പിന്‍വാങ്ങിയത്. മോഹന്‍ലാലും ഇന്നസെന്റും ഉള്‍പ്പടെയുള്ളവര്‍ വേദിയില്‍ ഇരിക്കുന്നുണ്ടായിരുന്നു. മോഹന്‍ലാലിന്റെ മാസ് ഡയലോഗ് പറഞ്ഞ് തന്നെ ആരോ ഈ വേദിയിലേക്ക് തള്ളിവിടുകയായിരുന്നുവെന്ന് അദ്ദേഹം പറയുന്നു.

വീഡിയോ കാണൂ

സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോ കാണാം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X