ശ്രീശാന്ത് മാനസികരോഗിയാണ്! ബിഗ് ബോസിലെ പ്രവര്‍ത്തി കണ്ട് നടി പറയുന്നു!ഹൗസിനുള്ളില്‍ വിവാദം കത്തുന്നു
മലയാളം ബിഗ് ബോസ് അവസാനിച്ചതോടെ പ്രേക്ഷകര്‍ നിരാശയിലായിരുന്നു. അടുത്ത വര്‍ഷമായിരിക്കും മലയാളത്തില്‍ രണ്ടാം സീസണ്‍ ആരംഭിക്കുന്നത്. എന്നാല്‍ പല മലയാള ടെലിവിഷന്‍ പ്രേക്ഷകരും ബിഗ് ബോസ് ഹിന്ദി കാണുന്നവരായിരിക്കും. അതിന് കാരണം മലയാളിയും ക്രിക്കറ്റ് താരമായിരുന്ന ശ്രീശാന്ത് ഹിന്ദി ബിഗ് ബേസില്‍ ഉണ്ടെന്നുള്ളതാണ്.
ബിഗ് ബോസ് ഹൗസിലെത്തിയ ആദ്യ ദിവസങ്ങളില്‍ തന്നെ പ്രേക്ഷകരെ ഞെട്ടിച്ച് കൊണ്ടുള്ള തീരുമാനം എടുത്ത മത്സരാര്‍ത്ഥിയായിരുന്നു ശ്രീശാന്ത്. ഒരു ടാസ്‌കില്‍ പരാജയപ്പെട്ടതോടെ പുറത്ത് പോവുകയാണെന്നായിരുന്നു ശ്രീശാന്ത് പറഞ്ഞിരുന്നത്. എന്നാല്‍ ഹൗസിന് പുറത്ത് ശ്രീശാന്തിന് വലിയ ആരാധക പിന്‍ബലമാണുള്ളത്. ഇപ്പോള്‍ ശ്രീശാന്തിന് മാനസികരോഗമാണെന്ന മറ്റൊരു മത്സരാര്‍ത്ഥി പറഞ്ഞിരിക്കുകയാണ്.

എലിമിനേഷന്‍ വരെ..
സല്‍മാന്‍ ഖാന്‍ അവതരാകനയാ ബിഗ് ബോസ് ഹിന്ദിയുടെ പന്ത്രണ്ടാം സീസണാണ് ഇപ്പോള്‍ നടന്ന കൊണ്ടിരിക്കുന്നത്. അതില്‍ ഏക മലയാളി സാന്നിധ്യമാണ് ശ്രീശാന്ത്. ഹൗസിനുള്ളിലെ മത്സരാര്‍ത്ഥികളില്‍ ഏറ്റവുമധികം ആരാധകരുള്ളത് ശ്രീശാന്തിനാണ്. ശ്രീശാന്ത് ബിഗ് ബോസിലെത്തിയത് മുതല്‍ തങ്ങളുടെ സപ്പോര്‍ട്ട് ആരാധകര്‍ തെളിയിച്ചിരുന്നു. കഴിഞ്ഞ ആഴ്ചയിലെ എലിമിനേഷനില്‍ ശ്രീ ഉണ്ടായിരുന്നെങ്കിലും പ്രേക്ഷകരുടെ വലിയ പിന്തുണ ഉള്ളതിനാല്‍ സേഫാവുകയായിരുന്നു.

ക്യാപ്റ്റന്‍സി ടാസ്‌ക്..
ബിഗ് ബോസിന്റെ ഓരോ ദിവസവും രസകരമായി പോയികൊണ്ടിരിക്കുകയാണ്. അടുത്ത എപ്പിസോഡിന്റേതായി പുറത്ത് വന്ന പ്രമോയില്‍ ശ്രീശാന്തുമുണ്ടായിരുന്നു. ഹൗസില്‍ നടക്കുന്ന ക്യാപ്റ്റന്‍സി ടാസ്‌കായിരുന്നു കാണിച്ചിരുന്നത്. അതില്‍ ശ്രീശാന്തും മറ്റൊരു മത്സരാര്‍ത്ഥിയായ സുരഭിയും തമ്മിലുള്ള വഴക്കും കാണിച്ചിരുന്നു. ദീപകിന്റെ പേര് ബോര്‍ഡില്‍ നിന്ന് മായ്ക്കുന്നത് കണ്ട ശ്രീശാന്ത് തുപ്പുകയായിരുന്നു. ശ്രീശാന്തിന്റെ ഈ പ്രവര്‍ത്തി മറ്റ് മത്സരാര്‍ത്ഥികള്‍ക്ക് ഒട്ടും ഇഷ്ടപ്പെട്ടിരുന്നില്ല.

നടി പറയുന്നതിങ്ങനെ...
ടെലിവിഷന്‍ അവതാരകയും മുന്‍ ബിഗ് ബോസ് വിന്നറുമായ നടി ഇതില്‍ വ്യത്യസ്തമായൊരു അഭിപ്രായം രേഖപ്പെടുത്തിയിരിക്കുകയാണ്. ട്വിറ്ററിലൂടെയായിരുന്നു ഗൗഹര്‍ ഖാന്‍ ശ്രീശാന്തിനെ പിന്തുണച്ച് കൊണ്ട് എത്തിയത്. ഈ ആഴ്ചയിലെ ടാസ്‌ക് അതിമനോഹരമായിരുന്നു. ന്നൊല്‍ ദീപക് അതിന്റെ നിയമവശങ്ങള്‍ തെറ്റിച്ചു. അതോടെ ടാസ്‌ക് തന്നെ ഉപേക്ഷിക്കേണ്ടതായി വന്നു. എന്നാല്‍ ഒരു പേപ്പര്‍ മാറ്റിയതിന് തുപ്പിയെന്ന കാരണം പറഞ്ഞ് അടി തുടുങ്ങുകയായിരുന്നു.

ശ്രീശാന്ത് തെറ്റുകാരനല്ല
ശ്രീശാന്ത് തെറ്റുകാരനല്ലെന്നാണ് നടി പറയുന്നത്. അതേ സമയം ക്യാപ്റ്റന് പറയാന്‍ എന്തെങ്കിലും കാരണം വേണമായിരുന്നു. സുരഭി റാണ അദ്ദേഹത്തെ മാനസികരോഗിയെന്നും അവലക്ഷണം പിടിച്ചവെന്നും പറഞ്ഞിരുന്നു. ശ്രീശാന്തിനെ കുറിച്ച് കൂടുതല്‍ അന്വേഷിക്കണമെന്നും ടാസ്‌കുകളില്‍ മത്സരാരിക്കാന്‍ താല്‍പര്യമില്ലാതെ ശ്രീശാന്ത് ഒഴിവ് കഴിവുകള്‍ പറയുകയാണെന്നും അവര്‍ പറഞ്ഞിരുന്നു.

സുരഭി പറയുന്നു..
സുരഭിയും റോമില്‍ ചൗദരിയും സംസാരിക്കുന്നതിനിടെ ശ്രീശാന്തിന്റെ ആക്രമണത്തെ കുറിച്ച് സംസാരിച്ചിരുന്നു. ശ്രീശാന്ത് അദ്ദേഹത്തിന്റെ പ്രവര്‍ത്തിയിലൂടെ അപഹാസ്യനാവുകയാണ്. ദീപക് ശ്രീശാന്തിന്റെ അഭിനയത്തിന് മുന്നില്‍ ഇരയാവുകയായിരുന്നു. ദീപക്കിനെ മാനസികമായി തളര്‍ത്തുന്നതിന് വേണ്ടിയാണ് ശ്രീശാന്ത് ഇങ്ങനെയാക്കെ ചെയ്യുന്നതെന്നും ഇരുവരും പറഞ്ഞിരുന്നു.

വിവാദ നായകനാവുന്നു
ബിഗ ബോസ് ഹൗസിലെത്തിയത് മുതല്‍ പിന്നീടിങ്ങോട്ട് എല്ലാവരെയും ഞെട്ടിക്കുന്ന തീരുമാനം എടുത്തും അല്ലാതെയുമാണ് ശ്രീശാന്ത് പെരുമാറുന്നത്. പലപ്പോഴും ശ്രീ പറയുന്ന ഓരോ കാര്യങ്ങളും വിവാദമായി കൊണ്ടിരിക്കുകയാണ്. ബിഗ് ബോസിനുള്ളില്‍ അത്തരമൊരു ഇമേജാണ് ശ്രീശാന്ത് ഉണ്ടാക്കിയെടുത്തിരിക്കുന്നത്. മത്സരാര്‍ത്ഥികളില്‍ പലരെയും പ്രകോപിച്ച് വഴക്കുണ്ടാക്കാന്‍ ശ്രീശാന്ത് ശ്രമിക്കാറുണ്ടായിരുന്നു. ചിലപ്പോള്‍ പ്രവചിക്കാന്‍ കഴിയാത്ത സമയത്തായിരിക്കും ശ്രീശാന്തിന്റെ സ്വാഭാവം മാറുന്നത്. ആ സമയത്ത് താന്‍ ചെയ്യുന്നതെന്താണെന്ന് താരത്തിന് പോലും തിരിച്ചറിയാന്‍ കഴിയാറില്ല.


Click it and Unblock the Notifications