ആത്മരോഷം തന്നെയാണ്, എനിക്കുമുണ്ട് രണ്ട് പെണ്‍കുട്ടികള്‍! തുറന്നടിച്ച് സുരേഷ് ഗോപി

By Midhun Raj

സുരേഷ് ഗോപിയുടെ നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ പരിപാടിക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കാറുളളത്. ഒരിടവേളയ്ക്ക് ശേഷമാണ് ജനപ്രിയ പരിപാടി വീണ്ടും സംപ്രേക്ഷണം ആരംഭിച്ചത്. ചോദ്യോത്തര വേളകള്‍ക്കിടെ മല്‍സരാര്‍ത്ഥികളുടെ വ്യക്തീജീവിതത്തെക്കുറിച്ച് നടന്‍ ചോദിച്ചറിയാറുണ്ട്. കോടീശ്വരന്റെ കഴിഞ്ഞൊരു എപ്പിസോഡില്‍ സ്ത്രീധനത്തിനെതിരെ ശബ്ദമുയര്‍ത്തി സുരേഷ് ഗോപി പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായിരുന്നു.

 suresh-gopi

ഷോയില്‍ സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവില്‍ നിന്നും മര്‍ദനവും ഭീഷണിയും നേരിടേണ്ടി വന്നതോടെ സ്വന്തം വീട്ടിലേക്ക് തിരിച്ചുപോകേണ്ടി വന്ന കഥ മല്‍സരാര്‍ത്ഥി കൃഷ്ണ വിജയന്‍ പറഞ്ഞിരുന്നു. കൃഷ്ണയുടെ ജീവിതം കേട്ട ശേഷമാണ് സുരേഷ് ഗോപി വികാരനിര്‍ഭരനായി സംസാരിച്ചത്. "ലോകത്തുളള പെണ്‍മക്കളുളള ഹതഭാഗ്യരായ അച്ഛനമ്മമമാരെ ഓര്‍ത്താണ് എന്റെ ഹൃദയം നനയുന്നത്. ചില തീരുമാനങ്ങള്‍ ആണ്‍കുട്ടികള്‍ തന്നെ എടുക്കണം.

പെണ്ണിന്റെ പേരില്‍ ഒരു പണവും വേണ്ട. അങ്ങനെയൊരു ദൃഢ തീരുമാനം എടുത്ത നാല് ആണ്‍മക്കള്‍ അടങ്ങിയ വീട്ടിലെ മൂത്തമകനാണ് ഞാന്‍. ഓരോരുത്തരും സ്വയം യോഗ്യത അളന്നാല്‍ എങ്ങനെയാണ് പെണ്‍കുട്ടിയുടെ അച്ഛനമ്മമാര്‍ യോഗ്യത നിശ്ചയിക്കാന്‍ ബാധ്യസ്ഥരാകുന്നത്. തിരിച്ച് പെണ്ണുങ്ങള്‍ ഇനി ആണ്‍കുട്ടികളെ ആവശ്യമില്ലെന്ന് പറഞ്ഞ് അവരുടെ യോഗ്യത നിശ്ചയിച്ച് ദൃഢമായി ചുവടുറപ്പിച്ചാല്‍... ഈ ആണുങ്ങള്‍ എന്ത് ചെയ്യും. സുരേഷ് ഗോപി ചോദിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X