സുരേഷ് ഗോപി വീണ്ടുമെത്തുന്നു! നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ ഇനി മഴവില്‍ മനോരമയില്‍! പ്രമോ വൈറല്‍!
അഭിനേതാവായി തീപ്പൊരി ഡയലോഗുകള്‍ പറയാനും ആക്ഷനിലൂടെ വിസ്മയിപ്പിക്കാനും മാത്രമല്ല നല്ലൊരു അവതാരകന്‍ കൂടിയാണ് താനെന്ന് സുരേഷ് ഗോപി ഇതിനകം തന്നെ തെളിയിച്ച കാര്യമാണ്. അദ്ദേഹം അവതരിപ്പിച്ചിരുന്ന പരിപാടിയായ നിങ്ങള്‍ക്കുമാകാം കോടീശ്വരന് ശക്തമായ പിന്തുണയായിരുന്നു ലഭിച്ചത്. ഇടക്കാലത്ത് സിനിമയില്‍ നിന്നും മാറി നിന്നിരുന്ന അദ്ദേഹത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുന്നതിനിടയിലായിരുന്നു ഈ പരിപാടി എത്തിയത്. വാക്ചാതുര്യവും സ്വതസിദ്ധമായ അവതരണവുമൊക്കെയായി നിറഞ്ഞ കൈയ്യടിയാണ് അദ്ദേഹം നേടിയെടുത്തത്. അറിവിന്റെ മഹായുദ്ധത്തില്‍ പങ്കെടുക്കാനായി നിരവധി പേരായിരുന്നു എത്തിയത്.
നേരത്തെ ഏഷ്യാനെറ്റിലായിരുന്നു ഈ പരിപാടി സംപ്രേഷണം ചെയ്തിരുന്നതെങ്കില്‍ ഇപ്പോള്‍ മഴവില്‍ മനോരമയിലാണ് പരിപാടി. പരിപാടിയുടെ പ്രമോ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. അറിവിന്റെ മഴവില്‍ക്കൊടിയേന്തിയ ഉത്സമമാമാമാങ്കത്തിന് തുടക്കം കുറിക്കുകയാണെന്ന് വ്യക്തമാക്കിയാണ് സുരേഷ് ഗോപി എത്തിയിട്ടുള്ളത്. സെലിബ്രിറ്റികളും പരിപാടിയില്‍ പങ്കെടുക്കാനായി എത്താറുണ്ട്. മഴവില്‍ മനോരമയുടെ ഫേസ്ബുക്ക് പേജിലാണ് പരിപാടിയുടെ പ്രമോ വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്.

പരിപാടിയിലേക്കുള്ള ആദ്യ കടമ്പയായ 7 ചോദ്യങ്ങളുമായാണ് താനെത്തുന്നതെന്ന് സുരേഷ് ഗോപി പറയുന്നു. ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന ചരിത്ര സിംഹാസനത്തിലേക്കുള്ള എന്‍ട്രിയിലെ ആദ്യ ചോദ്യം തിങ്കളാഴ്ച രാത്രി 9 മണിക്കാണെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്. ഇത്തവണത്തെ വരവില്‍ സംഭവിക്കാനിരിക്കുന്ന മഹാത്ഭതങ്ങളെക്കുറിച്ചറിയാനായി കാത്തിരിക്കുകയാണ് മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍. പരിപാടിയുടെ പ്രമോ വീഡിയോ കാണാം.


Click it and Unblock the Notifications











