മനസ്സുനിറയെ പ്രണയമാണെന്ന് സുരേഷ് ഗോപി! സ്‌ക്രീനിലെ ആക്ഷന്‍ ഹീറോ യഥാര്‍ത്ഥ ജീവിതത്തില്‍ ഇങ്ങനെയാണ്!
പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട ആക്ഷന്‍ താരങ്ങളെക്കുറിച്ച് ചോദിക്കുമ്പോള്‍ നിശ്ചയമായും ആ ലിസറ്റില്‍ വരുന്ന പേരുകളിലൊന്നാണ് സുരേഷ് ഗോപിയുടേത്. ആക്ഷനും തീപ്പൊരി ഡയലോഗുകളുമൊക്കെയുള്ള അദ്ദേഹത്തിന്റെ സിനിമകള്‍ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളതും. വില്ലനായി അഭിനയിച്ചതിന് ശേഷമായാണ് സുരേഷ് ഗോപി നായകനിലേക്ക് മാറിയത്. ഏത് തംര കഥാപാത്രങ്ങളും തന്നില്‍ ഭദ്രമാണെന്ന് തെളിയിക്കുകയായിരുന്നു താരം. അഭിനയത്തിന് പുറമെ സാമൂഹ്യപ്രവര്‍ത്തനങ്ങളിലും സജീവമാണ് അദ്ദേഹം.
മികച്ച കഥാപാത്രങ്ങളുമായി മുന്നേറുന്നതിനിടയിലായിരുന്നു താരം ഇടയ്ക്ക് അഭിനയത്തില്‍ നിന്നും ബ്രേക്കെടുത്തത്. എന്നാണ് തിരിച്ചുവരുന്നതെന്നുള്ള ചോദ്യമായിരുന്നു ആരാധകര്‍ ഉന്നയിച്ചത്. അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകളെ പരസ്യമായി വിമര്‍ശിക്കുന്നവര്‍ പോലും സ്‌ക്രീനില്‍ അദ്ദേഹത്തെ കാണാന്‍ ആഗ്രഹിച്ചിരുന്നു. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയായിരുന്നു അദ്ദേഹം തിരിച്ചെത്തിയത്. ശോഭനയ്‌ക്കൊപ്പമുള്ള വരവിന് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്.
സ്‌ക്രീനില്‍ പല തരത്തിലുള്ള കഥാപാത്രങ്ങളായി എത്താറുണ്ടെങ്കിലും യഥാര്‍ത്ഥ ജീവിതത്തില്‍ വളരെ സോഫ്റ്റാണ് സുരേഷ് ഗോപി. പാട്ടുകള്‍ ഇഷ്ടപ്പെടുന്ന, പ്രിയപ്പെട്ട സാധനങ്ങളോട് പ്രത്യേക ബന്ധം സൂക്ഷിക്കുന്നയാളാണ് അദ്ദേഹം. മുന്‍പൊരു അഭിമുഖത്തിനിടയില്‍ മനസ്സിലെ പ്രണയങ്ങളെക്കുറിച്ച് അദ്ദേഹം തുറന്നു സംസാരിച്ചിരുന്നു. കൈരളി ചാനലിന് നല്‍കിയ അഭിമുഖത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്.

താനിട്ടിരിക്കുന്ന ഷൂവിനോട് പ്രത്യേകമായൊരു പ്രണയമുണ്ട്. അതുകൊണ്ട് തന്നെ ഞാനിത് അധികം ഇടാറില്ല. അമേരിക്കയില്‍ നിന്നും വാങ്ങിച്ചതാണ്. അതുപോലെ തന്നെ എന്റെ കാര്‍. അവളോടും എനിക്ക് പ്രണയമാണ്, അതുകൊണ്ട് ആര്‍ക്കും ഞാനവളെ ഓടിക്കാന്‍ കൊടുക്കത്തില്ല. പിന്നേയും എന്റെ മകനും അളിയനും ഓടിക്കാന്‍ കൊടുക്കാറുണ്ട്.
വീട്ടിലെ സ്റ്റെയര്‍കേസിനോട് പ്രത്യേകമായൊരു ഇഷ്ടമുണ്ട്. അത് ഞാന്‍ തന്നെ ഡിസൈന്‍ ചെയ്തതാണ്. അത് പോലെ തന്നെ ചില പൂക്കളോട്, മന്ദാരവും നന്ത്യാര്‍വട്ടവും വലിയ ചെമ്പരത്തിയും ജമന്തിയും റോസാപ്പൂവുമൊക്കെ ഇഷ്ടമാണ്. മുല്ലയേക്കാളും തനിക്കിഷ്ടം പിച്ചിയാണെന്നും അദ്ദേഹം പറയുന്നു. ഇതൊന്നുമല്ലാതെ സംഗീതത്തോടും തനിക്ക് പ്രണയമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. പ്രിയപ്പെട്ട ഗാനങ്ങളും ആലപിച്ചിരുന്നു.


Click it and Unblock the Notifications