എന്‍റെ രാധികയ്ക്ക്! ഭാര്യയ്ക്കായി സുരേഷ് ഗോപിയുടെ പാട്ട്! അവതാരകന്‍റെ പാട്ടിന് കൈയ്യടിച്ച് സദസ്സ്!
സിനിമയില്‍ സജീവമല്ലാതിരുന്ന സമയത്തും ടെലിവിഷനില്‍ സുരേഷ് ഗോപിയുടെ സാന്നിധ്യമുണ്ടായിരുന്നു. വേറിട്ട അവതരണ ശൈലിയുമായാണ് അദ്ദേഹം പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടിയെടുത്തത്. നിങ്ങള്‍ക്കും ആകാം കോടീശ്വരനെന്ന പരിപാടി ഹിറ്റായി മാറിയതും അവതരണത്തിലെ ഈ പ്രത്യേകത കൊണ്ടായിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും ഈ പരിപാടിയുമായെത്തിയിരിക്കുകയാണ് താരം. മഴവില്‍ മനോരമയിലാണ് ഈ പരിപാടി ഇത്തവണ സംപ്രേഷണം ചെയ്യുന്നത്. ചോദ്യോത്തരത്തിനും അപ്പുറത്ത് മത്സരാര്‍ത്ഥികളുടെ വിശേഷങ്ങളെക്കുറിച്ചും മറ്റ് കഴിവുകളെക്കുറിച്ചുമൊക്കെ അദ്ദേഹം ചോദിക്കാറുണ്ട്.
മത്സരാര്‍ത്ഥി ഭാര്യയ്ക്കായി ഗാനം ഡെഡിക്കേറ്റ് ചെയ്തതിന് പിന്നാലെയായാണ് രാധികയ്ക്കായി സുരേഷ് ഗോപി പാടിയത്. തന്റെ പിറകിലല്ല വീട്ടിലാണ് നല്ലപാതിയെന്നും അദ്ദേഹം പറഞ്ഞിരുന്നു. ചന്ദ്രന്‍ മോഹിച്ച പെണ്ണേ എന്ന് തുടങ്ങുന്ന ഗാനമായിരുന്നു അദ്ദേഹം ഭാര്യയ്ക്കായി ആലപിച്ചത്. പരിപാടിയുടെ വീഡിയോ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. കരിയറിലായാലും ജീവിതത്തിലായാലും രാധികയുടെ പിന്തുണയെക്കുറിച്ച് വാചാലനാവാറുണ്ട് സുരേഷ് ഗോപി. ഈ പരിപാടിയുടെ അവതാരകനായി താനെത്തുമെന്ന് മുന്‍പ് ഭാര്യ പ്രവചിച്ചതിനെക്കുറിച്ച് അദ്ദേഹം തുറന്നുപറഞ്ഞിരുന്നു.

സിനിമയുമായി ബന്ധപ്പെട്ട തിരക്കുകളുമായി സുരേഷ് ഗോപി മുന്നേറുമ്പോള്‍ മക്കളുടെ കാര്യങ്ങളെല്ലാം നോക്കുന്നത് രാധികയാണെന്ന് മുന്‍പ് സുരേഷ് ഗോപി പറഞ്ഞിരുന്നു. രാഷ്ട്രീയത്തിലേക്ക് താരം ഇറങ്ങിയപ്പോള്‍ പിന്തുണയുമായി രാധികയും ഗോകുലുമൊക്കെ എത്തിയിരുന്നു. അച്ഛന് പിന്നാലെയായാണ് മൂത്ത മകനും സിനിമയില്‍ അരങ്ങേറിയത്. വ്യത്യസ്തമായ സിനിമകളുമായി മുന്നേറുകയാണ് ഗോകുല്‍. എന്നാണ് അച്ഛനും മകനും ഒരുമിച്ചുള്ളൊരു സിനിമയെന്നുള്ള ചോദ്യവുമായാണ് ആരാധകര്‍ എത്തിയിട്ടുള്ളത്.


Click it and Unblock the Notifications