സുരേഷ് ഗോപി പറയുന്നു അന്ന് ഭാര്യ രാധികയുടെ വെളിപാട് സത്യമായി! കോടീശ്വരന്‍ പരിപാടിയെ കുറിച്ച് താരം

രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതോടെ സിനിമയില്‍ നിന്നും ഇടവേള എടുത്ത നടന്‍ സുരേഷ് ഗോപി വീണ്ടും സജീവമാവുകയാണ്. തമിഴിലും മലയാളത്തിലുമായി നിരവധി സിനിമകളാണ് സുരേഷ് ഗോപിയ്ക്കുള്ളത്. അതിനൊപ്പം ഹിറ്റ് ടെലിവിഷന്‍ പരിപാടിയായ നിങ്ങള്‍ക്കുമാകാം കോടീശ്വരനുമുണ്ട്. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന ഷോ വീണ്ടും ആരംഭിക്കുകയാണ്.

ഇത്തവണയും സുരേഷ് ഗോപി തന്നെയാണ് അവതാരകനായിട്ടെത്തുന്നത്. ഈ പരിപാടിയുടെ ഭാഗമാവുമെന്ന് താന്‍ സ്വപ്‌നത്തില്‍ പോലും കണ്ടിരുന്നില്ലെന്ന് പറയുകയാണ് താരമിപ്പോള്‍. അന്നും തനിക്ക് പിന്തുണ നല്‍കി കൂടെ ഉണ്ടായിരുന്നത് ഭാര്യ രാധിക ആണെന്നും ഭാര്യ നടത്തിയ പ്രവചനം സത്യമാവുകയായിരുന്നെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് സുരേഷ് ഗോപി ഇപ്പോള്‍. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍.

സുരേഷ് ഗോപിയുടെ വാക്കുകളിലേക്ക്

അമിതാഭ് ജി ചെയ്ത പ്രോഗ്രാം അന്ന് വലിയ ഹിറ്റാണ്. ആ സമയത്ത് രാധിക പറഞ്ഞു, ചേട്ടാ ഈ പരിപാടി മലയാളത്തില്‍ ചെയ്യുകയാണെങ്കില്‍ അത് ചേട്ടനായിരിക്കുമെന്ന്. അതെനിക്കൊരു വെളിപാടുപോലെ തോന്നവുന്നു. പക്ഷേ എന്റെ ആദയ് പ്രതികരണം ഈ ജന്മത്തില്‍ ഇത് പറ്റില്ലെന്നായിരുന്നു. ഈ പരിപാടി ഞാനാണ് ചെയ്യുന്നതെന്ന് പ്രചരണം വന്നപ്പോള്‍ ഇയാളെ കൊണ്ടിത് ചെയ്യാന്‍ പറ്റില്ലെന്ന അഭിപ്രായമാണ് സമൂഹ മാധ്യമങ്ങളില്‍ വന്നത്.

സുരേഷ് ഗോപിയുടെ വാക്കുകളിലേക്ക്

അതൊരു വാശിയായി എടുത്തു. ഇതൊരു വലിയ ഉത്തരവാദിത്വമായിരുന്നു. ബഹുമാന്യനായ അമിതാഭ് ബച്ചന്‍ അവതരിപ്പിക്കുമ്പോള്‍ ഞാനും രാധികയും ആവേശത്തോടെ ഈ പരിപാടി കാണുമായിരുന്നു. രാധിക അന്ന് പറഞ്ഞ് വാചകം എന്റെ ഹൃദയത്തില്‍ ഉണ്ടായിരുന്നു. 2011 ആദ്യമാണ് ഈ പരിപാടി എന്റെ അരികില്‍ വരുന്നത്. ആദ്യമേ പറഞ്ഞു. എനിക്ക് ഇത് പറ്റില്ല. അമിതാഭ് ജിയുടെ മുഖം പ്രേക്ഷകരില്‍ പതിഞ്ഞ് കഴിഞ്ഞിരുന്നു. അങ്ങനെ കുറേ കാലമെടുത്ത് എന്റെ തീരുമാനത്തില്‍ മാറ്റമുണ്ടായി.

സുരേഷ് ഗോപിയുടെ വാക്കുകളിലേക്ക്

നടനെ പ്രേക്ഷകര്‍ ഹൃദയത്തിലേക്ക് ഏറ്റുന്നത് അയാള്‍ അവതരിപ്പിച്ച കഥാപാത്രങ്ങളിലൂടെയാണ്. ടിവിയില്‍ മറിച്ചാണ് അവരുടെ ജീവിതത്തിലേക്ക് ഈ പരിപാടി കടന്ന് ചെന്ന് പലരുടെയും സഹോദരനും അമ്മാവനുമൊക്കെയാകാന്‍ എനിക്ക് സാധിച്ചു. ഇതൊരു റിയാലിറ്റി ഷോ അല്ല. റിയല്‍ ലൈഫ് ഷോ ആണ്. സത്യസന്ധമായി നടത്തുന്ന പരിപാടിയാണ്. വന്നിരിക്കുന്ന സെലിബ്രിറ്റിക്ക് പോലും ചോദിക്കുന്ന ചോദ്യമോ ഉത്തരമോ നല്‍കില്ല. പല പരിപാടികളിലും സമ്മാനത്തുക കൊടുക്കില്ല എന്നൊക്കെ പരാതികള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇതുവരെ ഈ പരിപാടിയില്‍ അങ്ങനെ ഒരു പരാതി ഉണ്ടായിട്ടില്ലെന്നും സുരേഷ് ഗോപി പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X