ശങ്കറായിരുന്നു ഹംസം! പപ്പിയുടെ ക്യാരക്ടറിന്റെ പേരാണ് മോള്‍ക്ക്! മേനകയെക്കുറിച്ച് സുരേഷ് കുമാര്‍
കുട്ടിക്കാലം മുതലേ സിനിമയായിരുന്നു സുരേഷ് കുമാറിന്റെ മനസില്‍. പ്രൊഡ്യൂസറായി തുടങ്ങി പിന്നീട് അഭിനേതാവായി മാറുകയായിരുന്നു അദ്ദേഹം. ഏത് തരം വേഷമാണെങ്കിലും അഭിനയിക്കാന്‍ റെഡിയാണ് അദ്ദേഹം. ഭര്‍ത്താവും മക്കളുമെല്ലാം തിരക്കിലാവുമ്പോള്‍ തനിക്ക് ഏകാന്തത തോന്നാറുണ്ടെന്ന് അടുത്തിടെ മേനക പറഞ്ഞിരുന്നു. അമ്മയുടെ കാര്യങ്ങളൊക്കെ നോക്കേണ്ടതിനാലാണ് തിരിച്ചുവരവിനെക്കുറിച്ച് കാര്യമായി ചിന്തിക്കാത്തതെന്നും അദ്ദേഹം പറഞ്ഞിരുന്നു. തന്റെ സിനിമാജീവിതത്തെക്കുറിച്ചും, പ്രണയവിവാഹത്തെക്കുറിച്ചും, മക്കളെക്കുറിച്ചുമൊക്കെ പറഞ്ഞുള്ള സുരേഷ് കുമാറിന്റെ അഭിമുഖം വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോള്‍. ജനം ടിവി അഭിമുഖത്തിലായിരുന്നു അദ്ദേഹം വിശേഷങ്ങള്‍ പങ്കുവെച്ചത്.പൂച്ചക്കൊരു മൂക്കുത്തി എന്ന ചിത്രത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചിരുന്നു.
പൂച്ചയ്‌ക്കൊരു മൂക്കുത്തിയിലെ സെന്‍ട്രല്‍ ക്യാരക്ടേഴ്‌സ് നെടുമുടി വേണുവും സുകുമാരി ചേച്ചിയുമാണ്. ആ സിനിമ കണ്ട് ആള്‍ക്കാരെല്ലാം പൊട്ടിച്ചിരിക്കുകയായിരുന്നു. അതൊക്കെ കാണുമ്പോള്‍ നമുക്ക് അത്രയും സന്തോഷമാണ്. തിരക്കഥയുടെ കാര്യത്തില്‍ നല്ല കോണ്‍ഫിഡന്‍സുണ്ടായിരുന്നു. നിര്‍മ്മാതാവിനോടും, ഡിസ്ട്രിബ്യൂട്ടറോടുമെല്ലാം നമുക്ക് ധൈര്യത്തോടെ തന്നെ സംസാരിക്കാന്‍ പറ്റുമായിരുന്നു. അന്നത്തെ കാലത്ത് മലയാള സിനിമയുടെ ഒരു വഴിത്തിരിവ് കൂടിയായിരുന്നു ഈ ചിത്രം. പതിവ് രീതിയെ പൊളിച്ചടുക്കിയിരുന്നു. റിലീസ് ദിവസം നല്ല ടെന്‍ഷനിലായിരുന്നു. ഭയങ്കരമായിട്ട് ആളുകള്‍ കയറുന്നുണ്ടെന്ന് പ്രിയന്‍ വിളിച്ച് പറഞ്ഞിരുന്നു. അന്ന് ചെന്നൈയിലായിരുന്നു ഞാന്‍. പിറ്റേ ദിവസമാണ് ചിത്രം കാണുന്നത്.

ക്ലൈമാക്‌സ് കാണുമ്പോള്‍ ആളുകള്‍ ഭയങ്കരമായിട്ട്, ആര്‍ത്ത് ചിരിക്കുകയായിരുന്നു. ഇന്നിപ്പോള്‍ അങ്ങനെ ചിരിക്കണമെന്നില്ല. അന്നത്തെ കോമഡിയല്ലല്ലോ, ഇന്ന് ക്ലിക്കാവുന്നത്. നസീര്‍ സാറും ഈ സിനിമ കണ്ണ് നിറഞ്ഞുചിരിച്ചിരുന്നു. എന്റെയും, ലാലിന്റെയും, സനലിന്റെയും, മേനകയുടെയുമെല്ലാം ലൈഫിലെ പ്രധാന ചിത്രം കൂടിയാണ് പൂച്ചക്കൊരു മൂക്കുത്തി. അച്ഛനും അമ്മയും പ്രണയിച്ചത് ഈ ചിത്രത്തിന്റെ സെറ്റില്‍ വെച്ചാണ്. അവരുടെ കുറേ കഥകളൊക്കെ കേട്ടിട്ടുണ്ട്. ഈ ചിത്രത്തിലെ നായികയുടെ പേര് രേവതിയെന്നാണ്. അതാണ് എനിക്കും ഇട്ടതെന്നായിരുന്നു രേവതി സുരേഷ് പറഞ്ഞത്.
ഞങ്ങളുടെ പ്രേമം കൊടുമ്പിരിക്കൊണ്ട സമയമായിരുന്നു അത്. ഹംസങ്ങളായി ഒത്തിരി പേരുണ്ടായിരുന്നു അന്ന്. ശങ്കറിനെ കാണാനെന്ന വ്യാജേനയാണ് ഞാന്‍ സെറ്റിലേക്ക് പോവുന്നത്. അവരൊന്നിച്ച് കുറേ ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്. പപ്പിയെന്നാണ് ഞാന്‍ വിളിക്കാറുള്ളത്. അങ്ങനെ വിളിച്ച് മേനക എന്ന പേര് തന്നെ ഞാന്‍ മറന്നുപോയി. ഞങ്ങളുടെ പ്രേമം പൂത്തുലഞ്ഞതും പൂച്ചക്കൊരു മൂക്കുത്തിയിലൂടെയായിരുന്നു. പപ്പിയുടെ വീട്ടുകാര്‍ക്ക് വലിയ എതിര്‍പ്പില്ലായിരുന്നു. കൂട്ടുകാരായിരുന്നു അവരുടെ വീട്ടിലേക്കൊക്കെ പോയത്.
ശങ്കറും മേനകയും ജീവിതത്തിലും ഭാര്യയും ഭര്‍ത്താവുമാണെന്ന തരത്തിലുള്ള തെറ്റിദ്ധാരണകളുണ്ടായിരുന്നു പലര്‍ക്കും. കാണുമ്പോഴെല്ലാം ശങ്കറെവിടെ എന്നായിരുന്നു ആളുകള്‍ തന്നോട് ചോദിച്ചിരുന്നതെന്ന് മേനക പറഞ്ഞിരുന്നു. സുരേഷേട്ടനാണ് കൂടെയുള്ളതെങ്കിലും ചോദ്യം വരുന്നത് ശങ്കറിനെക്കുറിച്ചായിരിക്കും. മിഥുനത്തിലെ പോലെയായിരുന്നു ഞങ്ങളുടെ ഹണിമൂണൊക്കെ. ചേട്ടന്റെ കൂടെ ഒരു സംഘം തന്നെയുണ്ടായിരുന്നു എപ്പോഴും. അടുത്ത ജന്മത്തില്‍ അദ്ദേഹത്തിന്റെ സുഹൃത്തായി ജനിച്ചാല്‍ മതിയെന്നാണ് എന്റെ ആഗ്രഹം. അത്രയധികം പ്രാധാന്യം കൊടുക്കുന്നുണ്ട് അദ്ദേഹം സുഹൃത്തുക്കള്‍ക്ക് എന്നും മേനക മുന്‍പ് പറഞ്ഞിരുന്നു.


Click it and Unblock the Notifications