സൂര്യ ടിവിയില്‍ ജനുവരി 29 മുതല്‍ പുതിയ സീരിയല്‍ 'ഗൗരി'
ഒരു പെണ്‍കുട്ടിയുടെ അതിജീവനത്തിന്റെ കഥയുമായി 'ഗൗരി' ജനുവരി 29 മുതല്‍ സൂര്യ ടിവിയില്‍. വേണു ചേലക്കോട്ട് സംവിധാനം ചെയ്യുന്ന പുതിയ സീരിയല്‍ തിങ്കള്‍ മുതല്‍ ശനി വരെ രാത്രി ഏഴു മണിക്ക് സംപ്രേഷണം ചെയ്യും.

പിതാവിന്റെ പെട്ടെന്നുള്ള മരണത്തെ തുടര്‍ന്ന് കുടുംബഭാരം മുഴുവന്‍ തോളിലേറ്റേണ്ടി വന്ന ഒരു പെണ്‍കുട്ടിയുടെ കഥയാണ് ഗൗരി. കുടുംബത്തെ മറ്റെന്തിനേക്കാളും അധികം സ്‌നേഹിക്കുന്ന പെണ്‍കുട്ടി, എന്തിനേറെ തന്റെ സഹോദരിയെ രക്ഷിക്കാന്‍ വേണ്ടി ജയിലില്‍ പോലും പോകേണ്ടി വന്നവള്‍, എല്ലാ പ്രതിബന്ധങ്ങളെയും തട്ടിതെറിപ്പിച്ച് ജീവിതത്തില്‍ വിജയിക്കാന്‍ വേണ്ടി പോരാട്ടം നടത്തുന്നവള്‍..ഇതെല്ലാമാണ് പുതിയ സീരിയലിലെ നായിക.

നവമി ഗായകാണ് നായികയായെത്തുന്നത്. മലയാളം, തമിഴ് സിനിമകളില്‍ ശ്രദ്ധിക്കപ്പെട്ടു വരുന്ന താരമാണ് നവമി. കൊച്ചിയിലെ ആക്ട് ലാബില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കിയതിനു ശേഷമാണ് താരം അഭിനയ രംഗത്തേക്കു വന്നത്. ശ്രീ ഗോപി, സേതു ലക്ഷ്മി, സന്തോഷ് ശശിധരന്‍, ബിനീഷ് സെബാസ്റ്റിയന്‍ എന്നിവരാണ് സീരിയലിലെ മറ്റു പ്രമുഖ താരങ്ങള്‍.


Click it and Unblock the Notifications











