ഇന്ദുലേഖയിലെ രേവതി ഒരു സംഭവം തന്നെ, അഭിനയം മാത്രമല്ല കൃഷ്ണ തുളസീ ഭായിയുടെ കയ്യിലുള്ളത്...

സൂര്യ ടിവി സംപ്രേക്ഷണം ചെയ്യുന്ന ഇന്ദുലേഖ എന്ന പരമ്പരയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് കൃഷ്ണ തുളസീ ഭായി. സീരിയലിൽ രേവതി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. അഭിനേത്രി എന്നതിൽ ഉപരി എഴുത്തുകാരി കൂടിയാണ് താരം. അഭിനയവും എഴുത്തും കൂടി മുന്നോട്ട് കൊണ്ട് പോകാനാണ് കൃഷ്ണ തുളസി ഭായിയുടെ ആഗ്രഹം

ചെറുപ്പം മുതലെയുള്ള കലാപരമായ താൽപര്യമാണ് തനിക്ക് എല്ലാത്തിനും പ്രചോദനമായതെന്നാണ് താരം പറയുന്നത്. ഇപ്പോഴിത തന്റെ കലാപരമായ വിശേഷം പങ്കുവെയ്ക്കുകയാണ് കൃഷ്ണ തുളസീ ഭായി. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അഭിനയത്തിലേയ്ക്കുള്ള വരവിനെ കുറിച്ചും കുടുംബത്തെ കുറിച്ചുമൊക്കെ താരം പറയുന്നുണ്ട്.

പൗർണമിത്തങ്കളിലൂടെ

ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത പൗർണമിത്തിങ്കൾ എന്ന പരമ്പരയിലൂടെയാണ് കൃഷ്ണ തുളസീ ഭായി മിനിസ്ക്രീനിൽ എത്തുന്നത്.അതിനുശേഷം 'നന്ദനം' എന്ന പരമ്പ ചെയ്തു. അതിന് ശേഷമാണ് ഇന്ദുലേഖയിൽ അഭിനയിക്കുന്നത്. ഇത് കൂടാതെ ഹ്രസ്വ ചിത്രങ്ങളിലും ആൽബങ്ങളിലും അഭിനയിച്ചിട്ടുണ്ട്. സിനിമയിലും സജീവമാണ് കൃഷ്ണ തുളസീ ഭായ്. ശിവറാം മണിയുടെ തിമിരം എന്ന സിനിമ ചെയ്തിരുന്നു. ആർ. ശ്രീനിവാസന്റെ വാരണാസി എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടിരിക്കുമ്പോഴാണ് കൊവിഡ് വ്യാപനത്തെ തുടർന്ന് ഷൂട്ട് നിർത്തുന്നത്. . മറ്റൊരു ചിത്രവും കോവിഡ് കാരണം പ്രതിസന്ധിയിലായി, താരം പറയുന്നു.

ഹ്രസ്വചിത്രം

പ്രിയനന്ദനന്റെ അശാന്തം എന്ന ഷോർട് ഫിലിമിലാണ് അഭിനയിച്ചിരുന്നു. എന്നാൽ അശാന്തം പക്ഷേ പ്രേക്ഷകരിലേക്ക് എത്തിയില്ല. മറ്റു ചില ഹ്രസ്വചിത്രങ്ങളും ചെയ്തിട്ടുണ്ട്.. 'ഐആം ദി സോറി' എന്നൊരു വെബ് സീരിസിലും അഭിനയിച്ചിട്ടുണ്ട്. കൂടാതെ തമിഴിൽ ആൽബങ്ങളും ചെയ്തു. തമിഴിൽനിന്നും സീരിയൽ ഓഫർ വന്നിരുന്നു. എന്നാൽ കോവിഡ് സാഹചര്യത്തിൽ അതും മുടങ്ങിയെന്നും താരം കൂട്ടിച്ചേർത്തു.

എഴുതി തുടങ്ങുന്നത്

എഴുത്തിനെ കുറിച്ചും നടി അഭിമുഖത്തിൽ പറഞ്ഞിരുന്നു. സ്കൂളിൽ പഠിക്കുമ്പോൾ നാടകങ്ങൾ എഴുതുകയും അഭിനയിക്കുകയും ചെയ്യുമായിരുന്നു. കോളേജിൽ പഠിക്കുമ്പോൾ മാഗസിനിൽ എഴുതി തുടങ്ങി. ഞാൻ കോയമ്പത്തൂരിലാണ് പഠിച്ചത്. അവിടെ മലയാളി അസോസിയേഷന്റെ മാസികകളിലും മറ്റും എഴുതുമായിരുന്നു. ചെറുപ്പത്തിൽ വായനയും എഴുത്തുമായിരുന്നു ലോകം. അച്ഛൻ ഞങ്ങൾക്ക് പുസ്തകങ്ങൾ വാങ്ങി തരുമായിരുന്നു.
അഭിനയവും ഇഷ്ടമായിരുന്നു. സോഷ്യൽ മീഡിയ സജീവമായതിനുശേഷം എഴുതാറുണ്ട്.

വീട്

പന്തളം സ്വദേശിയാണ് കൃഷ്ണ തുളസീ ഭായി. കുറേനാൾ ദുബായിൽ ആയിരുന്നു താമസം. വീട്ടിൽ അമ്മയും സഹോദരങ്ങളും ഉണ്ട്. അച്ഛൻ മരിച്ചു പോയി. ഇപ്പോൾ അമ്മയ്ക്കും മക്കൾക്കുമൊപ്പം തിരുവനന്തപുരത്താണ് താമസം. എഴുത്തിനും അഭിനയത്തിനും കുടുംബത്തിൽ നിന്ന് മികച്ച പിന്തുണയാണ് ലഭിക്കുന്നതെന്നും താരം പറഞ്ഞു. അതുകൊണ്ട് അഭിനയവും എഴുത്തും ഒരുപോലെ കൊണ്ടുപോകാൻ സാധിക്കുന്നതെന്നും താരം കൂട്ടിച്ചേർത്തു.

Recommended Video

കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട് മരക്കാര്‍ എത്തുന്നു | FIlmiBeat Malayalam

ഫോട്ടോ, കടപ്പാട്, ഫേസ്ബുക്ക്

More from Filmibeat

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X