സിനിമയിലൂടെ മാത്രമല്ല ഇനി മുതല്‍ മഞ്ജു വാര്യര്‍ ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തും!
മലയാളത്തിന്റെ പ്രിയനടി മഞ്ജു വാര്യര്‍ ഏറെ കാലത്തിന് ശേഷം സിനിമയിലേക്കുള്ള തിരിച്ച് വരവ് ആഘോഷമാക്കിയിരുന്നു. മഞ്ജുവിനെ തേടി നിരവധി അവസരങ്ങളാണ് വന്ന് കൊണ്ടിരിക്കുന്നത്. സിനിമയുടെ തിരക്കുകള്‍ക്കിടയിലൂടെ മഞ്ജു വാര്യര്‍ ടെലിവിഷന്‍ പ്രേക്ഷകര്‍ക്കും മുന്നിലെത്താന്‍ പോവുകയാണെന്നാണ് പുതിയ വാര്‍ത്തകള്‍.

സൂര്യ ടിവിയില്‍ അവതരിപ്പിക്കാന്‍ പോവുന്ന ത്രില്ലര്‍ ഷോ ആയ അവരില്‍ ഒരാള്‍ എന്ന പരിപാടിയിലൂടെയാണ് മഞ്ജു വാര്യര്‍ ടെലിവിഷന്‍ ഷോയുട ഭാഗമാവുന്നത്. ജയരാജ് വിജയ് സംവിധാനം ചെയ്യുന്ന പരിപാടി ഡിസംബര്‍ പതിനെട്ട് മുതലാണ് സംപ്രേക്ഷണം ചെയ്ത് തുടങ്ങുന്നത്. തിങ്ങള്‍ മുതല്‍ ശനി വരെ രാത്രി 8 മണിക്കാണ് പരിപാടി.
പ്രശസ്ത തിരക്കഥാകൃത്തുക്കളായ ബോബിയുംസഞ്ജയും ചേര്‍ന്നാണ് പരിപാടിയ്ക്ക് കഥയൊരുക്കുന്നത്. അവരില്‍ ഒരാള്‍ ഒരു ഫീച്ചര്‍ സിനിമ പോലെയാണ് ചിത്രീകരിച്ചിരിക്കുന്നത്. നന്ദിത, സുഭദ്രാമ്മ, മോഹന്‍ എന്നിങ്ങനെ മൂന്ന് കഥാപാത്രങ്ങളാണ് ഷോ യിലുള്ളത്. നാളെ മുതല്‍ തങ്ങളുടെ പ്രിയപ്പെട്ട നടിയെ ടെലിവിഷനിലൂടെ കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.


Click it and Unblock the Notifications