സന്തോഷ് പണ്ഡിറ്റ് വീണ്ടും മിനിസ്‌ക്രീനില്‍, വൈറലായി പുതിയ പ്രൊമോ വീഡിയോ
സിനിമയുടെ വിവിധ മേഖലകളിലായി മലയാളത്തില്‍ തിളങ്ങിയ താരമാണ് സന്തോഷ് പണ്ഡിറ്റ്. കൃഷ്ണനും രാധയും പോലുളള സിനിമകളിലൂടെ നടന്‍ മോളിവുഡില്‍ തരംഗമായി. സിനിമകള്‍ക്ക് പുറമെ മിനിസ്‌ക്രീനിലും സന്തോഷ് പണ്ഡിറ്റ് എത്തിയിരുന്നു. മലയാളി ഹൗസ് പോലുളള റിയാലിറ്റി ഷോകളുടെ ഭാഗമായാണ് നടന്‍ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയത്. ഇടയ്ക്ക് ചാനല്‍ പരിപാടികളില്‍ അതിഥിയായും സന്തോഷ് പണ്ഡിറ്റ് പങ്കെടുത്തിരുന്നു. അതേസമയം ഒരിടവേളയ്ക്ക് ശേഷം സന്തോഷ് പണ്ഡിറ്റ് വീണ്ടും മിനിസ്‌ക്രീനില്‍ എത്തുകയാണ്.

ഇത്തവണ സൂര്യ ടിവിയിലെ തിങ്കള്‍കലമാന്‍ പരമ്പരയിലൂടെയാണ് നടന്‍ എത്തുന്നത്. ആദ്യമായാണ് ഒരു ടിവി സീരിയലില്‍ സന്തോഷ് പണ്ഡിറ്റ് അഭിനയിച്ചത്. തിങ്കള്‍കലമാന്റെതായി സംപ്രേക്ഷണം ചെയ്യാനൊരുങ്ങുന്ന മഹാ എപ്പിസോഡിലാണ് താരം എത്തുന്നത്. സന്തോഷ് പണ്ഡിറ്റും ഭാഗമായ സീരിയലിന്റെ പുതിയ പ്രൊമോ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വെെറലായി മാറിയിരുന്നു. തിങ്കള്‍കലമാന്‍ പരമ്പരയില്‍ ഉശിരന്‍ സംഭാഷണങ്ങളും നര്‍മ്മ മുഹൂര്‍ത്തങ്ങളുമായി സന്തോഷ് പണ്ഡിറ്റ് എത്തുന്നു എന്ന ക്യാപ്ഷനിലാണ് പ്രൊമോ വീഡിയോ പുറത്തുവന്നത്.
ഗ്ലാമര്‍ ലുക്കില്‍ തമന്ന ഭാട്ടിയ, ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം
തിങ്കള്‍കലമാന്‍ വീഡിയോയില്‍ തന്റെ മാസ് ഡയലോഗുകള്‍ പറയുന്ന സന്തോഷ് പണ്ഡിറ്റിനെ കാണാം. തിങ്കള്‍ മുതല്‍ വെളളി വരെ രാത്രി 8.30നാണ് പരമ്പര സംപ്രേക്ഷണം ചെയ്യുന്നത്. ഹരിത ജി നായര്‍, കൃഷ്ണ, രയ്ജന്‍ രാജന്‍ തുടങ്ങിയവരാണ് പരമ്പരയില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. അഭിനയത്തിന് പുറമെ സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമായ താരമാണ് സന്തോഷ് പണ്ഡിറ്റ്. കോവിഡ് സമയത്തെല്ലാം ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായഹസ്തവുമായി നടന്‍ എത്തിയിരുന്നു. മുന്‍പ് തന്നെ തളളി പറഞ്ഞവരെല്ലാം പിന്നീട് സന്തോഷ് പണ്ഡിറ്റിന്റെ ആരാധകരായി മാറിയിരുന്നു.


Click it and Unblock the Notifications