For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  Arya: ആര്യയെ ഇനി കാണാനാഗ്രഹമില്ല, വിവാഹം കഴിക്കാനും താല്‍പര്യമില്ല, തുറന്നടിച്ച് സൂസന്ന, കാണൂ!

  |

  സിനിമാജീവിതത്തിലോ വ്യക്തി ജീവിതത്തിലോ ഇതുവരെയില്ലാത്ത വിവാദങ്ങളാണ് ആര്യയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ അരങ്ങേറുന്നത്. സോഷ്യല്‍ മീഡിയയിലൂടെ താരത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് ഇപ്പോള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. സിനിമയില്‍ അഭിനയിച്ചതിനോ നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിച്ചതിനോ അല്ല താരം വിമര്‍ശിക്കപ്പെടുന്നത്. പിന്നെയോ, അതാണ് ബഹുരസം. ജീവിതപങ്കാളിയെ കണ്ടെത്തുന്നതിനായി നടത്തിയ റിയാലിറ്റി ഷോയാണ് ആര്യയെ വെട്ടിലാക്കിയത്.

  വേദനയെടുത്ത് കരയുന്ന ശാലിനിയെ കണ്ടപ്പോള്‍ സങ്കടമായി, ആ കുറ്റബോധമാണ് പ്രണയമായി മാറിയതെന്ന് അജിത്ത്!

  കളേഴ്‌സ് ചാനലിലായിരുന്നു എങ്കവീട്ടു മാപ്പിളൈ പ്രേക്ഷപണം ചെയ്തിരുന്നത്. താരങ്ങളെയും പ്രേക്ഷകരെയും ഒരുപോലെ അമ്പരപ്പിച്ച തീരുമാനമായിരുന്നു ആര്യയുടേത്. റിയാലിറ്റി ഷോയിലൂടെ വധുവിനെ കണ്ടെത്തുന്നുവെന്ന് ആര്യ അറിയിച്ചപ്പോള്‍ മുതല്‍ തുടങ്ങിയ ആകാംക്ഷ ഇപ്പോഴും അതേ പോലെ തൂടരുകയാണ്. ഇക്കാര്യത്തെക്കുറിച്ച് താരം അന്തിമമായി തീരുമാനമെടുത്തിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ഗ്രാന്റ് ഫിനാലെ വരെയത്തിയ മത്സരാര്‍ത്ഥിയായ സൂസന്ന നടത്തിയ തുറന്നുപറച്ചിലുകളെക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

  'നീരാളി'മോഹന്‍ലാലിന് വേണ്ടി മാത്രം തയ്യാറാക്കിയത്,അദ്ദേഹത്തിന്റെ പിന്തുണയാണ് സിനിമയെ നയിച്ചത്!

  അവസാനത്തെ മൂന്നുപേരിലൊരാള്‍

  അവസാനത്തെ മൂന്നുപേരിലൊരാള്‍

  16 പേരുമായാണ് ആര്യയുടെ റിയാലിറ്റി ഷോ ആരംഭിച്ചത്. സീതാലക്ഷ്മി, അഗത, സൂസന്ന എന്നിവരായിരുന്നു അവസാനത്തെ മൂന്നില്‍ ഇടംപിടിച്ച മത്സരാര്‍ത്ഥികള്‍. ഇവരിലാരെയായിരിക്കും താരം വിവാഹം ചെയ്യുന്നതെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സജീവമായിരുന്നു. വിവാഹത്തിന് മുന്നോടിയായുള്ള തയ്യാറെടുപ്പുകള്‍ നടത്തിയാണ് ഇവര്‍ ഗ്രാന്റ് ഫിനാലെയിലേക്ക് എത്തിയത്.

  ഞെട്ടിച്ച തീരുമാനവുമായി ആര്യ

  ഞെട്ടിച്ച തീരുമാനവുമായി ആര്യ

  ആരെയായിരിക്കും തിരഞ്ഞെടുക്കുന്നതെന്നറിയാന്‍ അക്ഷമയോടെ നില്‍ക്കുന്ന പ്രേക്ഷകരെയും മത്സരാര്‍ത്ഥികളെയും ഞെട്ടിക്കുന്ന തീരുമാനമായിരുന്നു ആര്യയുടേത്. ഇവരിലാരെയും താന്‍ തിരഞ്ഞെടുക്കുന്നില്ലെന്നും ഇതേക്കുറിച്ച് തീരുമാനമെടുക്കുന്നതിനായി തനിക്ക് കൂടുതല്‍ സമയം ആവശ്യമാണെന്നുമായിരുന്നു ആര്യ പറഞ്ഞത്. ഇതാവട്ടെ എല്ലാവരെയും ഞെട്ടിച്ച തീരുമാനമായി മാറുകയും ചെയ്തു. രണ്ട് പേരെ വിഷമിപ്പിച്ച് ഒരാളെ മാത്രമായി തിരഞ്ഞെടുക്കാനാവില്ലെന്നായിരുന്നു ആര്യ പറഞ്ഞത്.

  പ്രതികരിക്കാതെ സൂസന്ന

  പ്രതികരിക്കാതെ സൂസന്ന

  ആര്യയുടെ തീരുമാനത്തെക്കുറിച്ച് അറിഞ്ഞതിന് ശേഷം മറ്റ് രണ്ട് മത്സരാര്‍ത്ഥികളും പ്രതികരണം അറിയിച്ചപ്പോള്‍ മൗനം പാലിക്കുകയായിരുന്നു സൂസന്ന. അവസാന ഘട്ടത്തിന് മുന്നോടിയായി സൂസന്നയുടെ മകനും പരിപാടിയിലേക്ക് എത്തിയിരുന്നു. മനകനൊപ്പം കറങ്ങുന്ന സൂസന്നയുടേയും ആര്യയുടേയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. മകന്‍ കൂടി വന്നതോടെ സൂസന്നയെ തന്നെയായിരിക്കും ആര്യ തിരഞ്ഞെടുക്കുന്നതെന്ന തരത്തിലും ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാല്‍ എല്ലാ പ്രതീക്ഷകളെയും തകര്‍ത്താണ് ആര്യ സ്വന്തം തീരുമാനം വ്യക്തമാക്കിയത്. പരിപാടിയിലെ ഏറ്റവും പ്രായം കൂടിയ മത്സരാര്‍ത്ഥിയും വിവാഹ മോചിതയുമായ സൂസന്നയ്ക്ക് ഒരു മകനുണ്ട്.

  ഒടുവില്‍ മിണ്ടിയപ്പോഴോ?

  ഒടുവില്‍ മിണ്ടിയപ്പോഴോ?

  ആര്യയുടെ തീരുമാനത്തെക്കുറിച്ച് അറിഞ്ഞതിന് ശേഷം ഒന്നു പറയാന്‍ നില്‍ക്കാതെ മകനൊപ്പം കാനഡയിലേക്ക് തിരിച്ചുപോവുകയായിരുന്നു സൂസന്ന. കഴിഞ്ഞ ദിവസം നടത്തിയ ഫേസ്ബുക്ക് ലൈവിലൂടെയാണ് അവര്‍ കൂടുതല്‍ കാര്യങ്ങള്‍ വിശദീകരിച്ചത്. ആരാധകര്‍ നിരന്തരം ചോദിച്ച ചോദ്യങ്ങള്‍ക്ക് കൂടിയാണ് അവര്‍ മറുപടി നല്‍കിയിട്ടുള്ളത്. സൂസന്നയുടെ പ്രതികരണത്തെക്കുറിച്ച് ആര്യയറിഞ്ഞോയെന്ന തരത്തിലുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്.പേജില്‍ നിന്ന് ലൈവ് പിന്നീട് സൂസന്ന നീക്കം ചെയ്തിരുന്നു.

  ആര്യയെ വിവാഹം ചെയ്യില്ല, കാണുകയും വേണ്ട

  ആര്യയെ വിവാഹം ചെയ്യില്ല, കാണുകയും വേണ്ട

  ആര്യയെ ഇനി കാണാന്‍ താല്‍പര്യമില്ല, വിവാഹം ചെയ്യാനും താല്‍പര്യമില്ല. ആര്യ നല്‍കിയ ടോക്കണ്‍ ഓഫ് ലവ് ഇപ്പോഴും കൈയ്യിലുണ്ടോയെന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു സൂസന്ന മറുപടി നല്‍കിയത്. പരിപാടിയെക്കുറിച്ച് ആരാധകര്‍ ആരാഞ്ഞ ചോദ്യങ്ങള്‍ക്കും അവര്‍ കൃത്യമായ മറുപടി നല്‍കിയിരുന്നു. മുന്‍കൂട്ടി നിശ്ചയിച്ച തിരക്കഥ പ്രകാരം തന്നെയാണ് പരിപാടി നടന്നതെന്ന് സൂസന്ന പറയുന്നു. ലൈവ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായതിന് പിന്നാലെ അവര്‍ പേജില്‍ നിന്നും നീക്കം ചെയ്യുകയായിരുന്നു.

  വധുവിനെ കണ്ടെത്താനായി സ്വീകരിച്ച മാര്‍ഗം

  വധുവിനെ കണ്ടെത്താനായി സ്വീകരിച്ച മാര്‍ഗം

  പ്രേക്ഷകര്‍ക്ക് അത്ര പരിചിതമല്ലാത്ത റിയാലിറ്റി ഷോയുമായാണ് ആര്യ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു താരം പരിപാടിയെക്കുറിച്ച് അറിയിച്ചത്. അതാവട്ടെ ഒടുക്കം വന്‍വിവാദത്തില്‍ കലാശിക്കുകയും ചെയ്തു. ജീവിതത്തിലെ സുപ്രധാന കാര്യമായ വിവാഹം നടത്തുന്നതിന് മുന്നോടിയായി റിയാലിറ്റി ഷോ നടത്തി പങ്കാളിയെ കണ്ടുപിടിക്കാനായിരുന്നു ആര്യ തീരുമാനിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ താരത്തിന് അന്തിമ തീരുമാനമെടുക്കാനും കഴിയാത്ത അവസ്ഥയായിരുന്നു ഉണ്ടായത്.

  വിമര്‍ശനവും പ്രതികരണവും

  വിമര്‍ശനവും പ്രതികരണവും

  തുടക്കത്തില്‍ത്തന്നെ പരിപാടി നിരോധിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. നിരവധി പേരാണ് താരത്തിനും പരിപാടിക്കുമെതിരെ വിമര്‍ശനം ഉന്നയിച്ച് രംഗത്തെത്തിയത്. എന്നാല്‍ രൂക്ഷ വിമര്‍ശനം തുടരുന്നതിനിടയിലും പരിപാടിയെ അനുകൂലിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. മത്സാര്‍ത്തികളുടെ പേരില്‍ നിരവധി ഫാന്‍ പേജുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞത്. എന്നാല്‍ സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് ആര്യ നടത്തിയ തട്ടിപ്പാണ് ഇത്, ഇനിയെങ്കിലും പെണ്‍കുട്ടികളെ ചൂഷണം ചെയ്യുന്നത് നിര്‍ത്തൂയെന്ന തരത്തില്‍ രൂക്ഷ വിമര്‍ശനമുന്നയിച്ച് സഹപ്രവര്‍ത്തകര്‍ തന്നെ രംഗത്തെത്തിയിരുന്നു.

  English summary
  Enga Veettu Mapillai Susana about Arya.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X