»   » സ്ത്രീകളെ തഴുകുന്ന സ്വാമിജിയ്ക്ക് സല്‍മാന്‍ ഖാന്റെ ശാസന; സ്വാമി കാരണം സണ്ണിലിയോണ്‍ വരെ പിന്‍വാങ്ങി!

സ്ത്രീകളെ തഴുകുന്ന സ്വാമിജിയ്ക്ക് സല്‍മാന്‍ ഖാന്റെ ശാസന; സ്വാമി കാരണം സണ്ണിലിയോണ്‍ വരെ പിന്‍വാങ്ങി!

Posted By: Pratheeksha
Subscribe to Filmibeat Malayalam

കളേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്തുവരുന്ന ബിഗ്‌ബോസ് വളരെയധികം പ്രേക്ഷക ശ്രദ്ധ നേടിയ റിയാലിറ്റി ഷോയാണ്. ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍ അവതാരകനായ പരിപാടിയില്‍ ഒട്ടേറെ വനിതാ മത്സാരാര്‍ത്ഥികളാണുള്ളത്.

എന്നാല്‍ സ്ത്രീകള്‍ക്കിടയിലെ ഏക പുരുഷ മത്സരാര്‍ത്ഥി ഓം സ്വാമിയാണ് റിയാലിറ്റിഷോയിലെ വിവാദ നായകന്‍. ഷോയിലെ മറ്റു മത്സരാര്‍ത്ഥികളോട് അപമര്യാദയായി പെരുമാറിയതിന് എപ്പിസോഡില്‍ സല്‍മാന്‍ ഖാന്‍ സ്വാമിജിയ്ക്ക് ശക്തമായ താക്കീത് നല്‍കിയിരിക്കുകയാണ്. ബിഗ്‌ബോസിന്റെ പത്താമത്തെ എപ്പിസോഡാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.

സ്വാമിജിക്കെതിരെ മറ്റു മത്സരാര്‍ത്ഥികള്‍

ബിഗ്‌ബോസ് റിയായിലിറ്റി ഷോയിലെ വനിതാ മത്സരാര്‍ത്ഥികളിലധികവും ഓം സ്വാമിക്കെതിരെ നിരവധി തവണ പരാതിയുമായെത്തിയിരുന്നു. സ്വാമിജി അനാവശ്യമായി ഒരോ പ്രശ്‌നങ്ങളുമായെത്തുന്നുവെന്നും പലപ്പോഴും അസഭ്യവാക്കുകള്‍ ഉപയോഗിക്കുന്നുവെന്നുമായിരുന്നു പരാതി.

സണ്ണിലിയോണ്‍ മത്സരാര്‍ത്ഥിയായെത്തിയപ്പോള്‍

ബോളിവുഡ് നടി സണ്ണി ലിയോണ്‍ മത്സരാര്‍ത്ഥിയായെത്തിയപ്പോള്‍
ഓം സ്വാമി മറ്റുളളവരെയെല്ലാം തട്ടി മാറ്റി സണ്ണിയെ പല തവണ കെട്ടിപ്പിടിച്ചാണ് സ്വാഗതം ചെയ്തത്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

സണ്ണി വിട്ടു പോയപ്പോള്‍ മറ്റു മത്സരാര്‍ത്ഥികള്‍ പറഞ്ഞത്

ഒരിക്കല്‍ സണ്ണി ലിയോണ്‍ ഷോ വിട്ട് പോയപ്പോള്‍ മറ്റു മത്സരാര്‍ത്ഥികള്‍ പറഞ്ഞത് സ്വാമിജി സണ്ണിയോട് അപമര്യാദയായി പെരുമാറിയതുകൊണ്ടാണെന്നായിരുന്നു. പക്ഷേ പുതിയ എപ്പിസോഡില്‍ സണ്ണി തിരിച്ചെത്തിയിട്ടുണ്ട്.

സ്വാമിജി പറഞ്ഞത്

താന്‍ സണ്ണിലിയോണിനോട് അപമര്യാദയായി പെരുമാറിയിട്ടില്ലെന്നായിരുന്നു സ്വാമിയുടെ പ്രതികരണം. ഇദ്ദേഹം സണ്ണിയെ പലപ്പോഴും സപര്‍ശിക്കാന്‍ ശ്രമിക്കാറുണ്ടെന്നായിരുന്നു വനിതാ സംഘത്തിന്റെ പരാതി

ദീപികയെ സ്വാമി വിളിച്ചത്

ബിഗ്ബോസ് 10 ല്‍ അതിഥിയായെത്തിയ നടി ദീപിക പദുകോണിനെ ഓം സ്വാമിജി ലക്ഷ്മി ദേവിയോട് ഉപമിച്ചതും വാര്‍ത്തയായിരുന്നു.

ലൈവ് ഷോയില്‍ സ്ത്രീയെ അടിച്ചു

വിവാദ ദൈവം രാധേ മാ യെ കുറിച്ച് ഒരു ചാനലില്‍ നടന്ന ലൈവ് ചര്‍ച്ചയില്‍ പങ്കെടുത്ത സ്വാമി ചര്‍ച്ചയ്‌ക്കെത്തിയ സ്ത്രീകളിലൊരാളെ അടിച്ചത് വാര്‍ത്തയായിരുന്നു. ഈ ദൃശ്യവും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു..

സല്‍മാന്റെ ശാസന

എന്തായാലും സ്വാമിജിക്കെതിരെ ബിഗ് ബോസ് അവതാരകനായ സല്‍മാന്‍ രംഗത്തെത്തിയിട്ടുണ്ട്. ഷോക്കിടയില്‍ വിവാദങ്ങളുണ്ടാക്കുന്ന ഓം സ്വാമിയ്ക്ക് സല്‍മാന്‍ ശക്തമായ താക്കീത് നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

സണ്ണിലിയോണിന്റെ പുത്തന്‍ പുതിയ ഫോട്ടോസിനായി

English summary
Bigg Boss 10 contestant Swami Om was recently reprimanded by host Salman Khan for making cheap comments about the female contestants in the house but it seems Swami ji is no mood to mend his ways.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam